LITERATURE (Page 95)

“അല്ല, ജലീൽ രാജി വെക്കേണ്ടി വരുമോ ?” അയാൾ ചോദ്യം കേട്ടതും ഫോൺ ചെവിയിൽ നിന്നും അല്പം അകത്തിപ്പിടിച്ച് ഒന്നാലോചിച്ചു. മൊബൈൽ ഫോൺ ലൗഡ് സ്പീക്കറിലാക്കിയിട്ടാണ് ദുബൈയിലുള്ള മകനോട് സംസാരിക്കുക പതിവ്. മക്കയിൽ പോയി ഹജ്ജ് ചെയ്തതിന് ശേഷമാണ് സഖാവ് എന്ന വിളിപ്പേര് മാറി കമ്മ്യൂണിസ്റ്റ് ഹാജ്യാര് ആയത്. ശരീരം പഴയത് പോലെ ഇപ്പോൾ സ്വന്തം നിയന്ത്രണത്തിലല്ല. ശരീരത്തിലെ ഓരോരോ ഇന്ദ്രിയങ്ങളും നിർജീവാവസ്ഥയിലാണ് . ചെവിക്ക് മാത്രമാണ് അല്പം ജീവൻContinue Reading

“പേരുകേട്ട ഭിഷഗ്വരൻ ആയിരുന്നു എന്റെ അമ്മാവൻ. വൈദ്യശാസ്ത്രം കൂടാതെ പല ഭാഷകളിലും അഗാധമായ അവഗാഹം ഉണ്ടായിരുന്നു അദ്ദേഹത്തിന്. ഇംഗ്ലീഷ്, മലയാളം, അറബിക്, ഉറുദു എന്നിവ അവയിൽ ചിലത്. ഈ ഭാഷകളിലെ പ്രധാനപ്പെട്ട എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും കുറിച്ച് സുഹൃത്തുക്കളോട് സംസാരിക്കുക എന്നത് അദ്ദേഹത്തിന്റെ ഹോബിയായിരുന്നു. സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ള ആൾക്കാരാൽ ബഹുമാനിക്കപ്പെട്ടിരുന്നു അദ്ദേഹം. വായനയും പഠനവും ഗവേഷണവും കൊണ്ട് ജീവിതം സാർത്ഥകമാക്കിയ അമ്മാവനോട്‌ അധികമൊന്നും എനിക്ക് അടുപ്പമില്ലെങ്കിലും അവരുടെ മക്കളോട്Continue Reading

ഒരാൾ ജീവിക്കുന്ന കാലഘട്ടമാണ് മിക്കപ്പോഴും അയാളുടെ എഴുത്തുകളുടെ ഭൂമിക. അതിനാൽ കാലത്തോട് സംവദിക്കുന്നവയാകും പല നല്ല എഴുത്തുകളും. സാഹിത്യത്തിന്റെ എല്ലാവിധ സൗന്ദര്യവും ഉൾക്കൊള്ളുമ്പോൾ തന്നെ വിശാലാർത്ഥത്തിലുള്ള രാഷ്ട്രീയവും അത് കാഴ്ചപ്പെടുത്തും. കേവലാർത്ഥത്തിലുള്ള സാമുദായിക ഉദ്ധാരണം അല്ല ‘രാഷ്ട്രീയം’ എന്ന പദം കൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്. സമൂഹത്തിന് നേരെ തുറന്നുവച്ച എഴുത്തുകാരന്റെ കണ്ണുകൾ വഴി വായനക്കാരന് സ്വായത്തമാക്കാൻ കഴിയുന്ന കാഴ്ചയും ഉൾക്കാഴ്ചയും ആണത്. വർത്തമാനകാലത്തിൽ നിന്നുകൊണ്ടുള്ള എഴുത്തുകൾ, ആ കാലത്തോടാണ് സംവദിക്കുന്നത്.Continue Reading

സൈക്ക്ള്‍ ചവുട്ടിത്തുടങ്ങിയപ്പോള്‍ പതിവു വഴി വിട്ട് ഒരു യാത്ര മുഹേര്‍ കാംബിയുടെ മനസ്സിലുണ്ടായിരുന്നില്ല. വിവേക് നഗറില്‍ നിന്ന് തിരക്കില്ലാത്ത ധോബി കോളനിയിലേയ്ക്ക് കടക്കുന്നതിന് പകരം ഇടത്തോട്ടു തിരിഞ്ഞു കഴിഞ്ഞാണ് അന്നത്തെ വ്യായാമം സര്‍ക്കാര്‍ ജീവനക്കാരുടെ കോളനി വഴിയാവാം എന്ന് അവന് തോന്നിയത്.“റമ്പാന്‍ കലിയെ കണ്ട് വീട്ടിലേയ്ക്ക് ക്ഷണിക്കുകയുമാവാം . എന്നുമുതലേ ആലോചിക്കുന്നതാണ് . സമയം ഒത്തുവന്നില്ല .” മന:സാക്ഷി സൂക്ഷിപ്പുകാരനായ ബന്ധു, സ്ഥലംമാറ്റം കിട്ടി, വരുന്നുണ്ട് എന്ന് എന്നോട് പറഞ്ഞുതുടങ്ങിയിട്ട്Continue Reading

മലയാളത്തിലെ മഹാനായ എഴുത്തുകാരൻ മാത്രമല്ല ഏറ്റവും മികച്ച വായനക്കാരന്‍ കൂടിയാണ് എംടി. മലയാളത്തിലെ പുസതകങ്ങളേക്കാള്‍ തന്‍റെ വായനാലോകത്തെ സര്‍ഗാത്മകമാക്കുന്നത് ഇംഗ്ലീഷിലുള്ള പുസ്തകങ്ങളാണെന്ന് എംടി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ലോകസാഹിത്യത്തിന്‍റെ വെെവിദ്ധ്യമാർന്ന ഭാവനകളെ അടുത്തറിയുന്ന വായനാനുഭവമുള്ള ആളാണ് അദ്ദേഹം. ആ നിലക്ക് മനുഷ്യരുടെ സങ്കീര്‍ണമായ ജീവിതാനുഭവാവിഷ്ക്കാരങ്ങളിലൂടെ അദ്ദേഹം കടന്നു പോകുന്നുണ്ട്. എന്നാല്‍ വിശ്വാസാഹിത്യഭാവനയുടെ ഈ സര്‍ഗാത്മക വായനാലോകത്തില്‍ നിന്ന് എംടി തന്‍റെ കൃതികളിലേക്ക് എത്തുമ്പോള്‍ സ്വന്തം ജാതിസ്വത്വത്തിലേക്ക് ചുരുങ്ങുന്നത് കാണാം. എംടീയുടെContinue Reading