LITERATURE (Page 79)

ഉറഞ്ഞു കട്ടിയായ തടാകവും വീടുകളുടെ മേല്‍ക്കട്ടികളില്‍ നിന്ന് ചുറ്റോടുചുറ്റും പല നീളത്തില്‍ തൂങ്ങിനില്‍ക്കുന്ന ഹിമസൂചികളും വെള്ളപുതച്ച് മയങ്ങിക്കിടക്കുന്ന കാറുകളും എതിര്‍ വീട്ടിലെ തോട്ടത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഐസ് സ്കേറ്റിംഗിനുള്ള റിങ്കുമൊക്കെയായി അപ്പാര്‍ട്ട്മെന്‍റ് സമുച്ചയം -നഗരവും- ദിവസങ്ങളായി ശീതക്കാറ്റിലും മഞ്ഞുമഴയിലും മരവിച്ച് നിൽക്കുകയാണ്. ഏതാനും ദിവസത്തേയ്ക്ക് കൂടി ഇത് തുടരുമെന്നാണ് കാലാവസ്ഥാപ്രവചനം. വിവേകിനോടൊപ്പം മിനിഞ്ഞാന്ന് രാവിലെ മനോഹരന്‍ വന്നിറങ്ങിയപ്പോഴും വെളുത്ത മഴ പെയ്തുകൊണ്ടിരിക്കുകയായിരുന്നു. വിവേക് അജിയുടെ സുഹൃത്താണ്. സ്കൂള്‍ കാലം തൊട്ട് എന്‍റെContinue Reading

ഉദയത്തിന് മുൻപേതന്നെ കുന്ത പാറപ്പുറത്തുണ്ടാകും. കുളത്തിന് ചുറ്റും കാണുന്ന പൊന്തകൾക്കപ്പുറം പരന്നുകിടക്കുന്ന പാടം. അതിനുമപ്പുറം അവ്യക്തമായി തെങ്ങിൻ തോപ്പുകൾ. അവിടെയാണ് അവസാനമായി സൂര്യനെ കാണുക! കടൽക്കരയിലെ അസ്തമയം കുന്തക്കു പരിചിതമല്ല. അയാളുടെ കടലും കരയുമെല്ലാം കുളമാണ്. ചെങ്കല്ലും കരിമ്പാറയും തിങ്ങിയ ഉറപ്പുള്ള കരയിൽ നിന്നും പാടത്തേക്ക് ഇറങ്ങുന്നിടത്താണ് കുളം. ചുറ്റും ചിതറിപ്പരന്നു കിടക്കുന്ന പാറകൾ. അവിടെ കിടന്നാൽ രാത്രി നിലാവിനെയും നക്ഷത്രങ്ങളെയും കണ്ടുറങ്ങാം. ഇരുട്ടിയാൽ പലരും അവിടെ വന്നിരിക്കും. അത്യാവശ്യംContinue Reading

സാധാരണ ചർച്ച ചെയ്യപ്പെടാറുള്ളത് പോലെ ഈ സിനിമയെ കുറിച്ച് ഉയരുന്ന വിവാദങ്ങളെ കലയുടെ, സർഗ്ഗ പ്രവൃത്തിയുടെ അഥവാ ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കാൻ കഴിയുമോ എന്ന് ചിലർ ചോദിക്കുന്നുണ്ട്. അതിനൊപ്പം തന്നെ, നെല്ലിനെ നെല്ലായും പതിരിനെ പതിരായും കാണാൻ തക്ക കഴിവും വിവേകവും പക്വതയും ഒക്കെ സ്വായത്തമാക്കിയ ഒരു സമൂഹമാണ് കേരളത്തിലേത് എന്നും അതിനാൽ പ്രസ്തുത സിനിമയെ കുറിച്ച് യാതൊരു ആശങ്കയ്ക്കും ഇടയില്ലെന്ന ന്യായവാദവും ഉയർന്ന് കേൾക്കുന്നുണ്ട്. അങ്ങനെ ആയിരിക്കെ,Continue Reading

നമ്മൾ ഒരു വലിയ ആശയ വിനിമയ വിസ്ഫോടനത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണല്ലോ. പുതിയ സാങ്കേതിക വിദ്യകൾ തെരുവിൽ നിൽക്കുന്ന ഒരു സാധാരണ മനുഷ്യന്റെ ശബ്ദം പോലും നമ്മെ കേൾപ്പിക്കുന്നു, ചിലപ്പോൾ അത്തരം ശബ്ദങ്ങളെ അത് വൈറൽ ആക്കുന്നു, പുതിയ പുതിയ ചിന്തകൾക്ക് കാരണമാക്കുന്നു. എന്ത് കൊണ്ടാണ് ചിത്രപ്രദർശനങ്ങൾ പൊതു നിരത്തിൽ നടത്താത്തത് എന്ന് പണ്ടാരോ ചോദിച്ചപ്പോൾ കിട്ടിയ ഒരു മറുപടി, വഴിയരുകിലൂടെ നടന്നു പോകുന്ന ഒരു സാധാരണക്കാരന്റെ നിഷ്കളങ്കചോദ്യത്തിന് ചിത്രകലയെ കുറിച്ചുള്ളContinue Reading

പുറത്തേക്കൊഴുകാൻ തയ്യാറായി നിൽക്കുന്ന കണ്ണീർ, മേശപ്പുറത്ത് നിന്നും ചുരുട്ടിയെടുത്ത ടിഷ്യൂ പേപ്പർ കൊണ്ട് ഒപ്പിയെടുത്ത്, വിതുമ്പാനോങ്ങിയ ചുണ്ടുകൾ ബലമായി അമർത്തി വെച്ച് സ്മൃതി ഒരിക്കൽ കൂടി പറഞ്ഞു. “ദയവ് ചെയ്ത് കേസ് പിൻവലിച്ചു തരണം.” അവളുടെ കണ്ണുകളെ അധിക നേരം നോക്കാനാവാതെ , കറുത്ത ഫ്രെയിമുള്ള കണ്ണട വലത് കൈകൊണ്ട് ഒതുക്കി വെച്ച്, ധനേഷ് കമ്പ്യൂട്ടറിലെ അക്കങ്ങളെ പലപല കളങ്ങളിലേക്ക് മാറ്റിയിട്ടു. കണ്ണ് കൊണ്ട് ഒന്ന് പാളി നോക്കിയപ്പോഴാണ് അവളുടെContinue Reading