LITERATURE (Page 78)

കോവിലിനു താഴെ , മലയടി വാരത്തെ ചുറ്റി നിൽക്കു ന്ന ചെറിയ ഊരിലാണ് കുട്ടിയുടെ വീട്.തമിഴ് നാട്ടിലെ ചെറു ഗ്രാമങ്ങളിലൊന്നായ അവിടെ , പ്രധാനപ്പെട്ട ആകർഷണം തന്നെകോവിലായിരുന്നു . സ്വന്തം ഗോപുരത്തേയും ആകാശത്തേക്ക് ഉയർത്തിപ്പിടിച്ച് സാമാന്യം വലിയൊരു മലമുകളിലായി അതങ്ങനെ വിരിഞ്ഞുനിൽക്കുന്നതു കാണാം . ദിനംപ്രതി ധാരാളം പേർ ആരാധനക്കായി അവിടേക്ക് കടന്നു വരിക പതി വാണ്. ഭക്തരെ ബസ്സ്നിലയത്തിൽനിന്ന് അടിവാരത്തേക്കെത്തിക്കാൻ മാത്രമായി കുതിരവണ്ടികൾ സവാരി ചെയ്യുന്നുണ്ട്. അടിവാരത്ത്, കോവിലിലേക്കുContinue Reading

കബനിനദിക്ക് വയനാടൻ അതിർത്തി കടക്കാൻ സത്യം പറഞ്ഞാൽ അരമണിക്കൂർ പോലും വേണ്ട.പ്രയാണമാർഗ്ഗത്തിൽ അവളെ പിടിച്ചു നിർത്തുന്നതിൽ പാറക്കൂട്ടങ്ങൾക്കും വളവുകൾക്കും മുളങ്കാടുകൾക്കും നല്ല പങ്കുണ്ട് !കരയോട് ചേർന്ന് ചിലയിടങ്ങളിൽ കടമ്പുമരങ്ങൾ പൂത്തു നിൽക്കുന്നതു കാണാം.മല്ലിച്ചപ്പ് മണക്കുന്ന ഗ്രാമങ്ങളും ചോളവയലുകളും കണ്ടു തുടങ്ങും മുമ്പേ, കരിമണ്ണിൽ വിതറിയ മുത്താറിപ്പാടങ്ങൾ വല്ലപ്പോഴും എത്തി നോക്കിപ്പോവും .ഋതുക്കൾ മറക്കാത്ത സൂര്യകാന്തിത്തോട്ടങ്ങളും പുഴയി റമ്പുകൾക്ക് പച്ചകുത്തുന്ന ഇഞ്ചക്കാടുകളും പിന്നിട്ട് പുഴ വീണ്ടും ഗതിവേഗ മാർജ്ജിക്കുന്നു.കയങ്ങളിൽ ആരുടേയും കണ്ണിൽപ്പെടാതെContinue Reading

പെരുമാൾ മുരുകൻ ജാതീയമായ വേർതിരിവുകളും അതേതുടർന്നുണ്ടാകുന്ന അക്രമണങ്ങളും സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും മാറ്റമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്ന വ്യവസ്ഥിതിയാണ്. പുരോഗമനത്തിന്റെ അലയൊലികൾ എത്രകണ്ട് ആളുകളിലേക്ക് എത്തിയാലും വികസന കുതിപ്പിനായി ലോകരാഷ്ട്രങ്ങളോടൊപ്പം മത്സരിക്കുമ്പോഴും ഒരു വിഭാഗം ജനത അനുഭവിക്കുന്ന യാതനകളെ കുറിച്ച് പലപ്പോഴും ആരും ചിന്തിക്കാതെ പോകുന്നു. അക്രമങ്ങളോ കൊലപാതകങ്ങളോ വാർത്തകളായി വരുമ്പോൾ മാത്രം അന്തിച്ചർച്ചകൾ കണ്ട് മാധ്യമങ്ങൾക്കു മുന്നിലിരുന്ന് കൊണ്ട് ജാതീയതയേയും അതിന്റെ ദുരവസ്ഥകളെയും കുറിച്ച് അല്പനേരം ഓർക്കുന്നു എന്നല്ലാതെ ദുരഭിമാന കൊലകൾക്കോContinue Reading

കവിത – ചന്ദ്രിക.പി. (കന്നഡ)മൊഴിമാറ്റം – രാമൻ മുണ്ടനാട് ഞാൻ കളിമണ്ണ് കുഴയ്ക്കുകയായിരുന്നു.അതൊടുവിൽ ഒരു കിളിയുടെ രൂപമായി.ഞാനതിന് വർണ്ണം പകർന്നു.കളിമണ്ണുറച്ചു. ശില്പം പൂർണ്ണമായി.പിന്നെ ഞാൻ സൂക്ഷ്മതയോടെഅതിന് നേത്രോന്മീലനം നടത്തി.അപ്പോളതിന്റെ ഇമയിളകാൻ തുടങ്ങി.അത്ഭുതത്തോടെ ഞാനെന്റെ ആത്മാവ്അതിന്റെ ഹൃദയത്തിലേയ്ക്ക് ചേർത്തു.ആ കിളി ചിറകടിച്ചു പറന്നുയർന്നു.എന്നെങ്കിലും അത് തിരിച്ചു വരുമോ ?ആയുസ്സിലെ വിലയേറിയ ദിനങ്ങൾവെറുതെ വ്യര്ഥമാക്കിയതോർത്ത്നിരാശയോടെ വീട്ടിലേയ്ക്കു നടന്നു.ആശ്ചര്യം, പിറ്റേന്ന് പ്രഭാതത്തിൽകലപിലാ ചിലച്ചുകൊണ്ട് ആ കിളിതിരിച്ചെത്തിയിരിയ്ക്കുന്നു.സന്തോഷത്താൽ മനസ്സു നിറഞ്ഞു.സ്‌നേഹത്തോടെ ഞാൻ കൊടുത്തധാന്യമണികൾ കൊത്തിത്തിന്നുകൊണ്ട്ആ കിളിContinue Reading

ഓർമയുടെ ഇതൾ ഓർമയുടെ ഇതളുകൾപൊഴിയുമെന്ന്ഓരോ പൂവിനുമറിയാം. കരയുന്ന തീരം തീരം കരയുന്നത്വിധിയെന്ന്പാവം തിര വെറുതെ കരുതി. സുഖം മരണത്തെപ്പോലെസുഖമുള്ളതൊന്നുമില്ലെന്ന്‌ ചിലരേലും കരുതുന്നു. ഓർമ്മ ഏതോ കടലിന്റെതീരമിന്നും കടന്നു വരാത്തതെന്നലിനെ ഓർക്കുന്നു. നിമിഷം നിമിഷങ്ങൾവെറുതെയങ്ങുപോകുന്നതോരോനിമിഷവും ഞാൻ കണ്ടു. മരുഭൂമി പെയ്യട്ടെ മരുഭൂമി പെയ്യുന്നതുംകൊതിച്ചൊരു മണൽത്തരികാത്തിരുന്നു.Continue Reading