പൂമുഖം LITERATURE ഇറക്കം ​

ഇറക്കം ​

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

അവസാന കല്ലിന്റെ മലയിറക്കത്തിന്
മറ്റൊന്നിനോടും സാമ്യമില്ല…
മുമ്പേ ഉരുണ്ടുപോയ കല്ലുകളുടെതുപോലെയല്ല
അതിന്‍റെ വീഴ്ചയും..
ആദ്യം കടന്നുപോയവയുടെ നെടുവീര്‍പ്പിനുമുകളിലൂടെ
ഒട്ടും ഘര്‍ഷണമില്ലാതൊരു വഴുതിവീഴല്‍…
അത്രമാത്രം…….

അവസാന കല്ലിന്റെ മലയിറക്കം
നിന്നെ ഓര്‍മിപ്പിക്കുന്നു…
ഒരു പര്‍വ്വതം
നിമിഷാര്‍ദ്ധത്തില്‍ ഇല്ലാതായതെങ്ങിനെയെന്ന്
ഒരന്തരീക്ഷം നിരന്തരം
ചോദ്യംചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു………!!!

Comments
Print Friendly, PDF & Email

You may also like