ജിന്നുകൾ കുത്തിയ കിണറുകൾ
ഒരിക്കൽ ഒരിടത്ത് ഏഴ് കിണറുകൾ ഉണ്ടായിരുന്നു. കുന്നിന്റെ മണ്ടയിലായിരുന്നിട്ടുകൂടി നല്ല തെളിനീർ ധാരാളമായി ഈ കിണറുകളിൽ ഉണ്ടായിരുന്നു. ഏതോ നട്ടുച്ചക്ക് ഉച്ചക്കിറുക്കു മൂത്ത ജിന്നുകൾ കുത്തിയവയായിരുന്നു ഈ കിണറുകൾ. കുന്നുകളിലേക്കെന്നവണ്ണം കണ്ണുകൾ പായിച്ച് അവൾ കഥ പറയാൻ തുടങ്ങി ജിന്നുകൾ കുത്തിയ കിണറുകളുടെ കഥ. നിരപ്പായിക്കിടന്നിരുന്ന പുൽമേടുകൾക്കിടയിൽ ഇടക്കു പൊന്തിവന്ന പാറമേലായിരുന്നു ഈ കിണറുകൾ കുത്തിയിരുന്നത് പുൽമേടുകൾക്ക് ചുറ്റുമായി നിറയെ ഞാവൽമരങ്ങൾ തിങ്ങി നിന്നിരുന്നു. ഞാവൽമരത്തിന്റെ മണ്ടയിൽ കയറി നോക്കിയാൽContinue Reading




















