LITERATURE (Page 80)

മെയ് 10 ന് നടക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പ് ഭാരതീയ ജനതാ പാർട്ടിക്കും കോൺഗ്രസിനും ഒരുപോലെ നിർണായകമാണ്. കാരണം ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം എങ്ങനെ മാറുമെന്ന് കർണാടക ഫലങ്ങൾ സൂചിപ്പിക്കുംരാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ് ഗഡ്‌ എന്നീ സംസ്ഥാനങ്ങളിൽ ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മാത്രമല്ല, അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനു മുൻപ് ദക്ഷിണേന്ത്യയിൽ നടക്കുന്ന പ്രമുഖ തിരഞ്ഞെടുപ്പാണ് കർണാടകത്തിലേത്. ദക്ഷിണേന്ത്യയിൽ പാർട്ടി ഭരിക്കുന്ന ഏകContinue Reading

1 – അയഥാർത്ഥങ്ങൾ രാത്രി കുട്ടു കരയുന്നതു് കേട്ടു. മുറ്റത്തു് ഇരുട്ടിലിറങ്ങി ഞാനവനെ വിളിച്ചു. മഞ്ഞുപെയ്യുന്നു. കാട്ടിൽ നിലാവു് നിഴലുപോലെ. നേരം വെളുത്തിട്ടും അവൻ വന്നില്ല. പകലും കണ്ടില്ല, രാത്രിയും വന്നില്ല. അവനങ്ങനെയാണ്. ഒരുനാൾ അപ്രത്യക്ഷനായി രണ്ടുമൂന്നാഴ്ച കഴിയുമ്പോൾ, പ്രതീക്ഷകൾ മങ്ങവേ അവനെത്തും. ഭാര്യ വല്ലാതെ ഉൽക്കണ്ഠപ്പെട്ടു. അവർ ഇതിലേ നടപ്പുണ്ട്, അവൾ ഭയത്തോടെ പറഞ്ഞു. ഞാൻ ആശ്വസിപ്പിച്ചു, പകൽ നാമില്ലാത്തപ്പോൾ അവൻ പതുങ്ങിവരുന്നുണ്ടാകും, രാത്രി നാമുറങ്ങുമ്പോഴും. കുട്ടു ഒരുContinue Reading

അവസരങ്ങളും, വിഭവങ്ങളും അധികാരവും ഒക്കെ സമൂഹത്തിന്റെ വിവിധ തട്ടുകളിൽ തുല്യമായല്ല വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. അതു പോലെ തന്നെ അസമത്വങ്ങളുടേയും വിവേചനങ്ങളുടേയും കാര്യത്തിലും ഈ തുല്യത ഇല്ലായ്മ ഉണ്ട് . സമൂഹത്തിന്റെ വിവിധ അടരുകളിൽ പെട്ട മനുഷ്യർ വിവേചനം അനുഭവിക്കുന്നത് ഒരേ രീതിയലല്ല. വിവേചനങ്ങളുടെ സ്വഭാവവും ആഴവും അതിന്റെ ആഘാതങ്ങളും നിർണ്ണയിക്കുന്നതിൽ സമൂഹത്തിലെ സ്ഥാനം ( social location ) ഒരു പ്രധാന ഘടകമാണ്. നിറം,വംശം, സാമ്പത്തിക സ്ഥിതി, സാമൂഹ്യ സ്ഥിതി,Continue Reading

“നിങ്ങൾക്കിതെന്തിൻ്റെ കേടാണ് മനുഷ്യാ…”ഭാര്യയുടെ പരിഭവം.” ഒന്നൂല്ലേലും നിങ്ങൾടെ അമ്മാവനല്ലേ, ചുമ്മാ കെടന്നങ്ങ് തർക്കിച്ചോളും … “ “ചുമ്മാതൊന്നുമല്ല, വിവേരക്കേട് പറഞ്ഞോണ്ടിരുന്നാൽ സമ്മതിച്ചു കൊടുക്കണോ…” ” അതിന് നിങ്ങക്കെന്നാ…. മാമന്റെ ഫേസ്ബുക്കില് അങ്ങേരുടെ അഭിപ്രായം എഴുതീടുന്നതിന് നിങ്ങക്കെന്നാ….” അവൾ ചൊടിച്ചു.” പബ്ലിക്ക് പോസ്റ്റാണോ എതിരഭിപ്രായം വരും” ഞാനും വിട്ടുകൊടുത്തില്ല.” ഒന്നും പറയണ്ടെന്ന് വെച്ചിരുന്നപ്പോ ദാണ്ടെ പുള്ളിക്കാരനെന്നെ ടാഗ് ചെയ്തതിന്റെ നോട്ടിഫിക്കേഷൻ. ” എല്ലാവരുടെയും നേരെ നീട്ടിക്കാണിച്ച മൊബൈൽ സ്ക്രീനിൽ നോക്കുക പോലുംContinue Reading

ചിരിച്ചിരിക്കുമ്പോൾമരിച്ചുപോയൊരുയുവതിയെക്കാണാ_നൊരിക്കൽ ഞാൻ പോയി. സുഹൃത്തിന്‍റെ സുഹൃ_ത്തവ,ളതിനാലെഅവളെനിക്കൊരുസുഹൃത്തായ പോലെ മരിച്ചതെങ്കിലു_മവളുടെ മുഖ_ത്തതേ ചിരി,കാണാൻവരുവോർക്കായ് ചിരി. ചിരി കൊണ്ടുള്ളിലെകരച്ചിൽ മാറ്റിയമരണമങ്ങനെകിടക്കയായ് മുന്നിൽ. അവൾ കിടക്കുമാമുറിതൻ ഭിത്തിയി_ലൊരു വിവാദമാംചിരിയിരിക്കുന്നു. ചിരിയിതാണെങ്കിൽകരച്ചിലേതെന്നുമൊണാലിസ കണ്ണിൽകനിഞ്ഞു നോക്കുന്നു. ചിരി പകച്ചു പോംകരച്ചിലായെന്തോവെറുതെയെങ്കിലു_മതോർത്തു ജീവിതം. കവർ : വിൽസൺ ശാരദ ആനന്ദ്Continue Reading