LITERATURE (Page 77)

വത്തിക്കാൻ ചോദിച്ചു വാങ്ങിയ ഫ്രാങ്കോ യുടെ രാജിവീഡിയോയെക്കുറിച്ച് കൂടുതലറിഞ്ഞപ്പോൾ പെട്ടെന്ന് മനസ്സിലേക്കോടി വന്നത് പണ്ട് മദ്രസയിൽ നിന്ന് കേട്ടൊരു കഥയാണ്… “മരിച്ച ഒരാൾക്ക് സ്വർഗ്ഗം കിട്ടുമോ നരകം കിട്ടുമോ എന്ന് അയാളുടെ അവസാന നിമിഷത്തിൽ നിന്ന് എങ്ങിനെ മനസ്സിലാക്കാം എന്നതാണ് കഥ. റൂഹ്(ജീവൻ) എടുക്കാൻ വരുന്ന മലക്ക് അയാൾ ദുഷ്ടനാണെങ്കിൽ ആ ശരീരത്തെ പരമാവധി വേദനിപ്പിച്ചേ റൂഹിനെ എടുക്കൂ. ഈമാൻ(സത്യവിശ്വാസം) ഉള്ളയാളാണെങ്കിൽ നെയ്യിൽ നൂലിട്ട് വലിക്കുന്നത്ര ലാഘവത്തോടെ വേദനിപ്പിക്കാതെയാണ് റൂഹെടുക്കുന്നത്.Continue Reading

പാഠപുസ്തകങ്ങളുടെ പരിഷ്കരണവും വിവാദവും ചരിത്രം എന്നും വ്യക് ത്യാധിഷ്ഠിതമാണ്. മറ്റു വ്യക്തികളാൽ എഴുതപ്പെട്ട ചരിത്രാഭിപ്രായങ്ങളാണ് കാലാകാലങ്ങളായി നമ്മൾ പിന്തുടർന്നുപോരുന്നത്. ആദിമമനുഷ്യരുടെ ദൈനംദിന ജീവിതവും അവരുടെ വികാസവും, സംസ്കാരങ്ങളും, സംഘർഷങ്ങളും തുടർന്നുണ്ടായ യുദ്ധങ്ങളും, ലോകനേതാക്കളുടെ വിപ്ലവാശയങ്ങളും, വികാസങ്ങളും സൗഹൃദങ്ങളും എല്ലാം ഒരുകൂട്ടം ചരിത്രകാരന്മാരുടെ കണ്ണുകളിലൂടെയാണ് നമ്മൾ നോക്കിക്കാണുന്നത്. തീർച്ചയായും ചരിത്രം തിരുത്തിയെഴുത്തുകൾക്ക് വിധിക്കപ്പെട്ടതാണ്. ഓരോ ചരിത്രകാരന്മാരും ഓരോ ദിവസവും പുതിയ വഴിത്തിരിവുകൾ കണ്ടെത്തി സഞ്ചരിച്ച് കൃത്യമായ തെളിവുകളും പഠനങ്ങളും നിരത്തി അവയെContinue Reading

പലരും ചരിത്രത്തെ പേരുകൾ, തീയതികൾ, വസ്‌തുതകൾ എന്നിവയുടെ ഒരു ശേഖരം മാത്രമായി കരുതുന്നു.ഒരു പരിശോധനയ്‌ക്കായി മനഃപാഠമാക്കേണ്ട വിവരങ്ങളുടെ ഒരു അടിത്തറ , തുടർന്ന് മറക്കുക. എന്നാൽ ചരിത്രം അതിനേക്കാൾ എത്രയോ അപ്പുറമാണ്. അത് ഒരു ജീവനുള്ള ആഖ്യാനമാണ്, നമ്മുടെ പങ്കിട്ട ഭൂതകാലത്തിലേക്ക് നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ലിങ്ക്, ഒരു പാരമ്പര്യം.അതിലുപരി, ഭൂതകാലത്തിലേക്ക് ഊളിയിടുന്നത് നമ്മുടെ വർത്തമാനത്തിനും ഭാവിക്കും യഥാർത്ഥ നേട്ടങ്ങൾ ഉണ്ടാക്കും. അവയിൽ ചിലവ : ചരിത്രം ഒരു മാതൃകയാണ്.Continue Reading

ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇവിടെയാണ് ഇവിടെയാണ് ഇവിടെയാണ് ….”ഏതൊരു വികസന സമൂഹത്തിൽ നിന്നുകൊണ്ടും അതിന്റെ ഗുണഫലമനുഭവിക്കുന്ന മനുഷ്യർക്ക് പറയാവുന്ന വാചകമാണത് . എന്നാൽ അതേ സമൂഹത്തിൽ ദുരിതമനുഭവിച്ച് ജീവിക്കുന്നവർക്ക് അതത്ര ആകർഷകമായ പ്രയോഗമായിരിക്കുകയുമില്ല. കേരളത്തിന്റെ സാമൂഹ്യവികസനത്തെക്കുറിച്ചോ സാംസ്കാരിക ഘടനയെക്കുറിച്ചോ പറയേണ്ടി വരുമ്പോൾ ആവർത്തിക്കപ്പെടുന്നൊരു വാചകമുണ്ട് – ” കേരളം ഇതര ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുകാതം മുന്നിലാണ് “.വലിയ നഗരങ്ങളിലെ വരേണ്യജീവിതങ്ങളെ ഒഴിച്ചു നിർത്തിയാൽ കേരളത്തിന്, മറ്റ്Continue Reading

അയാൾ : എന്നാണ് നീ ഏറ്റവുമധികം സന്തോഷത്താൽ അട്ടഹസിച്ചു ചിരിച്ചത്? ചാരനിറത്തിലുള്ള ഷർട്ടിട്ട അയാൾ കണ്ണാടി ശരിയാക്കിക്കൊണ്ട് അവനെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടാണ് അത് ചോദിച്ചത്. അവൻ : എൻ്റെ അമ്മ മരിച്ച ദിവസം. ഒരു നൂറ് ഇടവപ്പാതി മഴ ഒരുമിച്ചു നനഞ്ഞ നിറവിൽ ഞാനുറക്കെ ചിരിച്ചു കൊണ്ടേയിരുന്നു. ഇനിയും അവർക്ക് തീവ്രവാദിയുടെ ഭാര്യയായും, അമ്മയായും ജീവിക്കേണ്ടതില്ലല്ലോ. ഒരു പുഴുവിൻ്റെ ജീവിതം പോലും അവൻ്റെ അമ്മയുടേതിനേക്കാൾ ഭേദമായിരിക്കും. മിക്ക പുഴുക്കളും ഒന്നല്ലെങ്കിൽContinue Reading