പൂമുഖം OPINION സ്വകാര്യ ആശുപത്രിയിലെ ബലാത്സംഗവാർത്ത – സത്യാവസ്ഥ പുറത്തുകൊണ്ടുവരണം: സ്ത്രീകളുടെ പൊതുനിവേദനം

സ്വകാര്യ ആശുപത്രിയിലെ ബലാത്സംഗവാർത്ത – സത്യാവസ്ഥ പുറത്തുകൊണ്ടുവരണം: സ്ത്രീകളുടെ പൊതുനിവേദനം

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്സ് ബലാത്സംഗത്തിനിരയായി അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയാണെന്ന സോഷ്യൽ നെറ്റ് വർക്കുകളിലൂടെ പ്രചരിക്കുന്ന വാർത്തയുടെനിജസ്ഥിതി അന്വേഷിക്കണമെന്നും സംഭവത്തിനുപിന്നിലെ ദുരൂഹത തുടരുന്നത് വർദ്ധിച്ചു വരുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് ആക്കം കൂട്ടുമെന്നും സ്ത്രീപ്രവർത്തകരും എഴുത്തുകാരും  സർക്കാരിനോട് പൊതുനിവേദനത്തിലൂടെ ആവശ്യപ്പെട്ടു.


 

പൊതു നിവേദനം
കൊച്ചിയിലെ പ്രശസ്തമായ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സന്യാസിനി ആയ നഴ്സ് ബലാത്സംഗത്തിനിരയായി ചികിത്സയിൽ ആണെന്ന വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് സർക്കാറിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവുമെന്ന് കരുതുന്നു. ആ പെൺകുട്ടി ആരെന്നോ അവളുടെ അവസ്ഥ എന്തെന്നോ വ്യക്തമല്ല.ഇതിനിടയിൽ തങ്ങൾക്കു നേരെ അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അറിയിച്ചു.

കേരളത്തിൽ സ്ത്രീ പീഡനക്കേസുകൾ ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അവയിൽ പലതും റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുകയോ തെളിവുകൾ നശിപ്പിക്കപ്പെടുകയോ ചെയ്ത് പ്രതികൾ രക്ഷപ്പെടുന്നുവെന്ന ഭീതി സ്ത്രീകളെ ബാധിച്ചിട്ടുണ്ട്. ഈയൊരവസ്ഥയിലാണ് തികച്ചും നിർഭാഗ്യകരമായ ഈ വാർത്ത പ്രചരിക്കുന്നത്. ഇത് സ്ത്രീ സമൂഹത്തെ വൈകാരികമായി അരക്ഷിതരാക്കുന്നു

അതുകൊണ്ട് പ്രസ്തുത സംഭവത്തിലെ ദുരൂഹതകൾ നീക്കുകയും നിജസ്ഥിതി കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ ഇതേപ്പറ്റി പരാതി നൽകാൻ രക്ഷിതാക്കളോ സ്ഥാപനമോ തയ്യാറായതായി അറിവില്ല. ആ നിലക്ക് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താൻ സർക്കാർ പൊലീസിന് നിർദ്ദേശം നൽകണമെന്ന് താത്പര്യപ്പെടുന്നു. പ്രചരിച്ചു കൊണ്ടിരിക്കുന്ന വാർത്തകൾ സത്യമാണെങ്കിൽ പെൺകുട്ടിയുടെ ജീവൻ സുരക്ഷിതമായിരിക്കാൻ ആവശ്യമായ കരുതലുകളെടുക്കണമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും സാമൂഹ്യ നീതി വകുപ്പുമന്ത്രിയോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

എന്ന് വിശ്വസ്തതയോടെ,
സാറാ ജോസഫ്
കെ.അജിത
ഡോ.പി.ഗീത
എസ്.ശാരദക്കുട്ടി
ഡോ. ഷെർലി വാസു
സിസ്റ്റർ ജെസ്മി
കെ.കെ.രമ
ഗീഥ
ശ്രീജ ആറങ്ങോട്ടുകര
അഡ്വ.കെ.വി.ഭദ്രകുമാരി
എം.സുൽഫത്ത്
മാനസി
കെ.ആർ.ഇന്ദിര
ബി.അരുന്ധതി
ഡോ.കെ.എം.ഷീബ
അഡ്വ.കെ.കെ.പ്രീത
ഡോ. മിനി പ്രസാദ്
രമ.കെ.എം.
സുചിത്ര .എം.
പ്രീത ജി.പി.
ബിന്ദു.എം.
ഡോ.ജിസ ജോസ്
ജ്യോതി നാരായണൻ
പി.വിജി
അമ്മു ദീപ
അഡ്വ.ഹസ്ന ഷാഹിദ
പി.അംബിക
സ്മിത നെരവത്ത്
ശീതൾ ശ്യാം
സൂര്യ
ഹരിണി
ചിഞ്ചു
ഫൈസി
ഡോ.ഹേമ ജോസഫ്
ചാരുലത
ബദറുന്നീസ .എ .
ശ്രീജ
ഡോ.ജാൻസി ജോസ്
യാമിനി. കെ.പി.
സോഷിമ .എൻ .
ആർ. തുഷാര
അപർണ പി.
അക്ഷയ
ജുമൈല സി.പി.
അമ്പിളി.എസ്.
ദീപ്തി ഗോപകുമാർ
സെമിന.പി.സുബൈദ
ആര്യ വിക്രമൻ
ഷൈനി
ധന്യ രാമചന്ദ്രൻ
സിന്ധു അജിത് പിള്ള
സലീന.കെ.കെ.
സുനില പ്രമോദ്
ദീപ സൈറ
മീര.എസ്.നന്ദൻ
അസ്മ ടി.കെ.
അനിത .പി.സജു.
ജീജ തളാപ്പിൽ
നിമ്യാ നാരായണൻ
ഡോ.സംഗീത വിദ്യാ ശങ്കർ
സന്ധ്യാ പോൾ
ഫാത്തിമ അബ്ദുൾ കരീം
ജൂലി ഡെൻസിൽ
സൗമ്യ തമ്പാൻ
അഞ്ജന ഗോപിനാഥ്
ആൽപ്സി സാജൻ
അഖില.ടി.നായർ

Comments
Print Friendly, PDF & Email

You may also like