പൂമുഖം LITERATUREകവിത മഴയിലൂടെ…

 

ിലപ്പോള്‍…
കാറ്റമ്മയുടെ കൈകളില്‍
തൂങ്ങിയാടി
ഇളം പൈതലാകും മഴ.

അല്ലെങ്കില്‍ …
കുറുമ്പു കാട്ടുന്ന അനിയനായി
മഴ മുമ്പേയും
പിറകെ വടിയെടുത്തോടുന്ന
ചേച്ചിയായ് കാറ്റും.

ചിലപ്പോള്‍ ….
അച്ഛനാകും മഴ
മുഖം കറുപ്പിച്ച്, ഉറക്കെപ്പറഞ്ഞ്
പിന്നെ ശാന്തമായ തലോടലോടെ.

അല്ലെങ്കില്‍ …
പറഞ്ഞാല്‍ കേള്‍ക്കാത്ത
കുട്ടികളെ ശകാരിക്കുന്ന –
മുത്തശ്ശിയെ പോലെ
മഴ പിറുപിറുത്തുകൊണ്ടേയിരിക്കും.

ചിലപ്പോള്‍ …
വഴക്കിടുന്ന വീട്ടുകാരെപ്പോലെയാണ്
മഴ
മുട്ടിയും, മിന്നിയും
കരഞ്ഞും, കലങ്ങിയും നിശബ്ദമാകും.

അല്ലെങ്കില്‍ …
വെയിലിന്‍റെ കാമുകിയാകും മഴ
ഒളിച്ചും, പതുങ്ങിയും
ചിലയിടങ്ങളില്‍ ചിലനേരങ്ങളില്‍.

Comments
Print Friendly, PDF & Email

കാസര്‍കോട് ജില്ലയിലെ കോടോം - ബേളൂര്‍ പഞ്ചായത്തിലെ കൊമ്പിച്ചടുക്കം എന്ന സ്ഥലത്ത് താമസം. ഇരുപതു വര്‍ഷത്തോളം പ്രവാസിയായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

You may also like