പ്രകൃതീ, മനോഹരി
പടിഞ്ഞാറു പടരുന്നഅന്തിച്ചുവപ്പിന്റെവർണ്ണപ്പുടവയവളുടേതല്ലേ…? മന്ദമാരുതൻ മൂളി മൂളിഉറക്കമുണർത്തുന്നപൂവിതളിന്നധരങ്ങൾഅവളുടേതല്ലേ…? നീലിമ മെഴുകുംകടൽനിറം തെളിയുംമേഘകാന്തി വിരിഞ്ഞ —തവളുടെ കണ്ണിലല്ലേ? കടൽശംഖു മൂളിയഗാന പ്രവാഹമവളുടെമാനസമുരളി നിറഞ്ഞതല്ലേ? കരിമേഘക്കാടുകൾകെട്ടഴിച്ചിട്ടൊരുകാർകൂന്തൽ നിര–കളവളുടേതല്ലേ …? ഭംഗിയിൽ മുക്കി വരച്ചൊരുചന്ദനഗാത്രംഅവളുടേതല്ലേ..? ചിരിക്കുമ്പോൾപുലരിയുടെശോഭ വിരിയുന്നു…ഉറങ്ങുമ്പോൾ നിശയുടെകാന്തി പടരുന്നു…..! കാതരേ, മനോഹരീ,പ്രണയ പ്രകൃതീ ,പ്രേമ വിലാസിനീഞാൻ നിൻ പുഴയിലെ അമ്പിളിത്തോണിയിൽസത്ചിന്തയാംതുഴയെറിഞ്ഞു വരുന്നുപ്രണയസൗഗന്ധികപ്പൂവ് ചൂടാൻContinue Reading





















