അഴിഞ്ഞു തൂവി കിടക്കുന്ന
മണ്ണിനു മീതെ കാതു ചേർത്തുവെച്ചാൽ
ഉറങ്ങിക്കിടക്കുന്ന മരക്കുഞ്ഞുങ്ങൾ
ശ്വാസമെടുത്തു വിടുന്നതു കേൾക്കാം.
മണ്ണിനു മീതെ കാതു ചേർത്തുവെച്ചാൽ
ഉറങ്ങിക്കിടക്കുന്ന മരക്കുഞ്ഞുങ്ങൾ
ശ്വാസമെടുത്തു വിടുന്നതു കേൾക്കാം.
അമ്മ വയറിനുള്ളിൽ
കുഞ്ഞുവാവ ഉറങ്ങും പോലെ
കട്ടിപ്പുതപ്പിനുള്ളിൽ
ചില്ലകൾ വളച്ചുവെച്ച്
ഇലകൾ ചുരുട്ടിവെച്ച്
പൂക്കൾ പൊതിഞ്ഞുവെച്ച്
മണം അടച്ചു വെച്ച്
ഒരു കാടുറങ്ങുന്നുണ്ട്.
ഇടയ്ക്കു ചില പച്ചപ്പ്
തലനീട്ടി നോക്കുന്നുണ്ട്
ഒരു കാറ്റു് മണ്ണിൽ ചുണ്ടു ചേർത്ത്
ചുറ്റിപ്പറ്റി നടക്കുന്നുമുണ്ട്.
ശലഭം, സമയമായില്ലേ?
എന്നു ചോദിക്കുന്നുണ്ട്.
Comments
സ്വദേശം : നോർത്ത് പറവൂർ, എറണാകുളം, ജോലി ചെയ്തത് കാനറാബാങ്കിൽ. ഇപ്പോൾ "ജീവന കല "യുടെ പരിശീലക.