LITERATURE (Page 75)

ഞാനല്ലേ ആദ്യമായറിയേണ്ടതെന്നനിന്റെ പരിഭവം. കൈയനങ്ങിയാൽകൺതടം നനഞ്ഞാൽചെവി ചൂളം വിളിച്ചാൽ…മൂക്കു വിയർത്തുവെന്നാൽ…വഴിവക്കിലൊരിടത്തിരിക്കാൻ പരസ്പരംഒരു കൈത്താങ്ങ്. ആരിലായാലെന്ത്…നെറ്റിമേൽ നനഞ്ഞ തുണി ചുറ്റിവെക്കാൻ..നെഞ്ചൊന്നുഴിഞ്ഞു കിട്ടാൻ..ഒന്നു പുളിച്ചു തികട്ടിയതാണെന്നു കരുതിസമാധാനിക്കാൻഒരാൾ സാന്നിധ്യമെങ്കിലും മതി.. പരിഭവിക്കേണ്ട..തർക്കമില്ല..പൊരുത്ത ദോഷങ്ങളില്ല..അതിനായൊരു കരാറു വേണ്ട..അതിനായൊരു ചരടിലൊരുപാധി ലോഹവുംവേണ്ട. ഇനിയാത്ര തുടരാം..ചുറ്റിത്തിരിഞ്ഞു കണ്ടുമുട്ടിയാൽ..കൺതടം തുടിക്കുവാൻ ഓർമ്മകൾനിറച്ചുണ്ട് .പറഞ്ഞാൽ മതിയെന്ന വാക്കേ ധാരാളം.. ഇതു നിനക്കുള്ള പ്രേമോപഹാരം. കവർ : ജ്യോതിസ് പരവൂർContinue Reading

‘മനുഷ്യകുലം മാറ്റങ്ങളിലൂടെ ഇനിയും മുന്നേറും, മുന്നേറണം. കാരണം മാറ്റമില്ലാത്തതായി മാറ്റം മാത്രമേ ഉള്ളൂ’. ഉമ അഭിലാഷ് തൻ്റെ”രാമരാജ്യത്തെ സീതായനങ്ങൾ” എന്ന പുസ്തകം സംഗ്രഹിക്കുന്നത് ഈ വാചകത്തിലാണ്. മദ്ധ്യ ആഫ്രിക്കയിൽ നിന്നും മനുഷ്യ പ്രയാണം ആരംഭിച്ചത് ഏകദേശം എൺപതിനായിരം വർഷങ്ങൾക്ക് മുമ്പായിരുന്നു. The first major migration into the Indian subcontinent is believed to have occurred around 70,000 to 50,000 years ago when modernContinue Reading

ശൈവമഠത്തിലെ ചെമ്പട്ടുടുത്ത സ്വാമിമാർ അഞ്ജനമണി സ്തോത്രങ്ങൾ പാടി വരുന്ന വഴിയാണിത്.തീർച്ചയായും ഈ ദേശത്തുകാരല്ല.ആടിപൂജയ്ക്ക് വരുന്ന, സുജാതപുരത്തെ കൗണ്ടന്മാരെപ്പോലെയുണ്ട് കണ്ടാൽ..സന്ദർഭവശാൽ ഞങ്ങളുടെ ഈവ്നിങ്ങ് വാക്കും ഇന്ന് ഈ വഴിക്കു തന്നെ.. ആദ്യമായിട്ടാണ് ഞാൻ ഇതിലെ വരുന്നത്.കാലവർഷം കനക്കുമ്പോൾ പതിവു പോലെ പുഴ അമ്പലത്തെ വിഴുങ്ങും. ഏറ്റവും ഒടുവിൽ വെള്ളത്തിനടിയിലാവുക ദേവീവിഗ്രഹമാണ്.. ഗ്രാമവാസികൾക്ക് സ്ഥലം വിടാനുള്ള അവസാനത്തെ സിഗ്നൽ ആണത്.തൊട്ടടുത്ത ബനാന റിപ്പബ്ലിക്കിലാണ് ഈ പ്രദേശവും! ഫെറി ഡാൻ പ്രയോഗിച്ച് ഞണ്ടുകളെല്ലാം ചത്തു.Continue Reading

ഗർഭിണി എന്ന പ്രത്യേക പരിഗണനകളോ, ശുശ്രൂഷകളോ തുടർന്നും സന്ദീപിന്‍റെ വീട്ടിലെ ആരിൽ നിന്നും ലഭിക്കുകയുണ്ടായില്ല. പാത്രം കഴുകലും, തൂത്തുവാരലും തുടങ്ങി ഭക്ഷണം ഉണ്ടാക്കുന്നതൊഴിച്ച് മിക്ക ജോലികളും ആ ദിവസങ്ങളിൽ താനായിരുന്നു ചെയ്തിരുന്നത്. സത്യത്തിൽ സന്ദീപുമായ് നേർക്കുനേർ വരാനുള്ള അവസരങ്ങൾ ഇല്ലാതാക്കുക എന്ന അർത്ഥത്തിൽ അതൊരു രക്ഷപ്പെടലും കൂടിയായിരുന്നു. ഗർഭകാലത്തിന്‍റെ ആ അവസാന നാളുകളിലും പലവട്ടം പരസ്യമായി അപമാനിക്കപ്പെട്ടു. അതിൽ രണ്ടെണ്ണം സ്വയം ചോദിച്ച് മേടിച്ചതും. അതെന്തിനെന്നറിഞ്ഞാൽ നാണം കെട്ടവൾ എന്നേവരുംContinue Reading

1 ഇരുകൈകളും ചിറകുകളായ്വിടർത്തികാൽ നഖങ്ങളിൽ നിവർന്നുനിന്ന്ദേഹമല്പം ചെരിച്ച്നിൽക്കുമ്പോൾ അവൾപറക്കാനൊരുങ്ങുന്ന ഒരുപേരില്ലാപ്പക്ഷിയെ ഓർമ്മിപ്പിച്ചു! ഷോപ്പിംഗ് മാളിലെതിരക്കുകൾക്കിടയിൽമറ്റാരെയും ശ്രദ്ധിക്കാതെസ്വപ്നലോകത്തെന്ന പോലെനൃത്തച്ചുവട്പരിശീലിക്കുകയാണ് ആറേഴ്വയസ്സുള്ളൊരു പെൺകുഞ്ഞ് 2 എല്ലാപെണ്ണിലുംഒളിഞ്ഞിരിപ്പുണ്ട് ഒരുപേരറിയാപ്പക്ഷിഅവൾ കൈകളെന്നുവീശിനടക്കുന്നത് പറക്കാൻവെമ്പുന്നചിറകുകളാണോ ! എത്രയോ കരുതലോടെ സ്വന്തംകുഞ്ഞുങ്ങളെപക്ഷത്തിലൊതുക്കിസംരക്ഷിക്കുന്ന വിദ്യപക്ഷികളിൽ നിന്നായിരിക്കുംഅവൾക്കു പകർന്നു കിട്ടിയത് കണ്ണുകളിലനുരാഗംകത്തുമ്പോൾ പെണ്ണുങ്ങൾകുറുകുന്നത് പക്ഷികളായത്കൊണ്ട് തന്നെയാകാം ! എപ്പോഴുമിളകുന്ന പ്രകൃതംതന്നെ അവൾപക്ഷിയാണെന്നതിന് തെളിവ്നൽകുന്നു ശബ്ദം ശ്രവിച്ചാലറിയാംകളകൂജനങ്ങളിലെ സംഗീതംപെണ്ണൊച്ചകളിൽഒളിഞ്ഞിരിപ്പുണ്ട് ലജ്ജമൂടിയ അവളുടെമിഴികളിൽനോട്ടത്തിൻ കൂർത്തമുനകൊണ്ട് തൊട്ടുനോക്കൂഅപ്പോൾ കാണാംവർണ്ണത്തൂവലുകൾ പൊഴിച്ചുചിറകടിച്ചു പറക്കാൻ വെമ്പുന്നപൈങ്കിളികളെ ! എല്ലാപെണ്ണിലുംContinue Reading