പൂമുഖം LITERATUREകവിത ആറ് ചെറുകവിതകൾ

ആറ് ചെറുകവിതകൾ

ഓർമയുടെ ഇതൾ

ഓർമയുടെ ഇതളുകൾ
പൊഴിയുമെന്ന്
ഓരോ പൂവിനുമറിയാം.

കരയുന്ന തീരം

തീരം കരയുന്നത്
വിധിയെന്ന്
പാവം തിര വെറുതെ കരുതി.

സുഖം

മരണത്തെപ്പോലെ
സുഖമുള്ളതൊന്നുമില്ലെന്ന്‌
ചിലരേലും കരുതുന്നു.

ഓർമ്മ

ഏതോ കടലിന്റെ
തീരമിന്നും കടന്നു വരാത്ത
തെന്നലിനെ ഓർക്കുന്നു.

നിമിഷം

നിമിഷങ്ങൾ
വെറുതെയങ്ങു
പോകുന്നതോരോ
നിമിഷവും ഞാൻ കണ്ടു.

മരുഭൂമി പെയ്യട്ടെ

മരുഭൂമി പെയ്യുന്നതും
കൊതിച്ചൊരു മണൽത്തരി
കാത്തിരുന്നു.


Comments
Print Friendly, PDF & Email

You may also like