മുറിവായി ഒരു കവിത
അവളുടെ കൈയില്‍കവിതയുണ്ടത്രെ.ആരെയും കാട്ടാതെഎപ്പോഴുമവളതൊളിച്ചുവെക്കും.വഴിയിറങ്ങിയാല്‍സാരി കൊണ്ട് മറച്ചു പിടിക്കും.ചിലരവളുടെ വീട്ടിലേക്കുംസ്വകാര്യതയിലേക്കുംഒളിഞ്ഞു നോക്കി.ഒരു തോര്‍ത്ത് കൊണ്ട്അവളത് പൊതിഞ്ഞു പിടിച്ചിരിക്കയാണത്രെ.പുറം കാണാത്തഅവളുടെ കവിതയെഎല്ലാവരും ജിജ്ഞാസയോടെ നോക്കി.ആരുമത് കണ്ടില്ല.കണ്ടവരോപുറത്തു പറഞ്ഞില്ല. യാദൃച്ഛികമൊരിക്കല്‍ഞാനവളുടെ കൈ കണ്ടു.പൊതിഞ്ഞവയൊക്കെയുമൂര്‍ന്നു പോയതിനാല്‍ഞാനവളുടെ കൈകളില്‍ നോക്കി.കവിതയൊന്നും കണ്ടില്ല.എന്നാല്‍ കവിതയായൊരു നീളന്‍മുറിവുണ്ടായിരുന്നു കൈയില്‍.എന്തൊക്കെയോ കാരണങ്ങളാല്‍ജീവിതമൊടുക്കാന്‍ ശ്രമിച്ചപരാജയത്തിന്‍റെ മുറിവ്.ആ മുറിവായിരുന്നുഅവളുടെ കവിത.മുറിവുണങ്ങിയാലുംജീവിതം നീറ്റുന്ന കവിത. ജീവിതംമുറിവായാലുംധ്വനിപ്പിച്ചു കാട്ടുവതു തന്നെകവിതയെന്ന്ഞാനും തീരുമാനിച്ചു കവർ : ജ്യോതിസ് പരവൂർContinue Reading





















