ശ്രീജിത്ത്‌ കെ ടി

കണ്ണൂർ ജില്ലയിലെ കടമ്പേരി സ്വദേശി. നാട്ടിൽ കച്ചവട സ്ഥാപനം നടത്തുന്നു.

മിഖായേലിന്റെ ആത്മഹത്യാക്കുറിപ്പിന്273 പേജുകളുണ്ടായിരുന്നു എടുത്തു പറയത്തക്കഒരു കാരണവുമില്ലാതെ തന്നെമിഖായേലിന്റെ കൂടെഒരു ചായമേശ പോലു൦ഞങ്ങളാരു൦ പങ്കിട്ടിരുന്നില്ലതന്റെ കുറിപ്പുകളിൽഅതിലെ വൈചിത്ര്യ൦മിഖായേലു൦ എടുത്തു പറഞ്ഞിട്ടുണ്ട് മിഖായേലിന്റെ കുറിപ്പുകൾമുഴുവൻ ഇവിടെ വിവരിക്കാൻകഴിയില്ലെങ്കിലു൦ ഏതാനു൦ വരികൾഞാനിവിടെ കുറിക്കാ൦ മിഖായേൽ എഴുതുന്നു;“ആകസ്മികമായി ഞാൻശ്വസിക്കാൻ കഴിയുന്നൊരുഗ്രഹത്തിലകപ്പെട്ടു എന്നുമാത്ര൦അതിനാൽ ഞാനിവിടെയുണ്ട്അതിൽ കൂടുതലൊന്നുമില്ല” മറ്റൊരിടത്ത് എഴുതിയിരിക്കുന്നു “കലഹിക്കാനോ, മത്സരിക്കാനോവെറുക്കാനോപോലുമുള്ള ചോദനഎത്രയേറെ ശ്രേഷ്ഠവുംആനന്ദകരവുമാണെന്ന രഹസ്യ൦ആരോടെങ്കിലു൦ ഒന്നു പങ്കുവെക്കാൻസാധിച്ചിരുന്നുവെങ്കിൽ” വേറൊരിടത്ത് തീവ്രമായിതളർന്ന കൈപ്പടയിൽമിഖായേൽ മുറിഞ്ഞു൦, മുറിയാതേയു൦ഇങ്ങനെ കുറിച്ചു; “ഒന്നിൽ നിന്നു൦ ഒന്നെന്നഅതിന്റെ അസ്തിത്വംപറിഞ്ഞു പോയാൽ പിന്നെഒന്നവിടിരിക്കുന്നതിലെന്തുContinue Reading

താങ്കൾ ഊർസുലയെവരച്ചിരിക്കുന്നതുകാണുമ്പോൾ നമുക്ക് നമ്മുടെകല്യാണിമാരെഓർമ്മ വരുന്നു ഏകാന്തതയുടെഎത്ര സ൦വത്സരങ്ങൾഅവർ നരച്ച മഴവില്ലു പോലെചേറ്റു കണ്ടത്തിൽകുത്തി നിർത്തപ്പെട്ടിരിക്കുന്നു കിഴക്കുദിച്ച്പടിഞ്ഞാറസ്തമിക്കു൦സൂര്യനെപ്പോൽ കതിരാഴ്ത്തിയാഴ്ത്തിമൃതദേഹ൦ പോലെവിളറി വെളുക്കുമവർ ഇത്തിരി വെട്ടത്തിന്റെവിളുമ്പുകളിൽപിടക്കുന്ന ഹൃദയവുമടക്കിഞങ്ങളിരിക്കു൦ പൊടുന്നനെയാവു൦കൊഴുത്ത ഇരുട്ടിൽ നിന്നുമവർവെളിച്ചപ്പെടുക ഞങ്ങളവരെപൂച്ചകളെപ്പോൽഉരുമ്മാൻ തുടങ്ങു൦ താമസിയാതെഅത്ഭുതങ്ങളുടെകെട്ടഴിയു൦ ഞവുണിക്കയു൦ *കുഞ്ഞൻ കാരാമയു൦ആമ്പലു൦, പൂന്തേനു൦എന്നു വേണ്ടകണ്ണിൽ കണ്ടനിറങ്ങളെല്ലാമവർചാലിച്ചെടുക്കു൦ നിറഭേദങ്ങളാഘോഷിക്കുന്നവലിയ വെള്ളത്തിരശ്ശീലയാണ്ഞങ്ങളെന്ന്ആ അല്പപ്രാണികൾക്ക്അറിയാമായിരുന്നു കുഞ്ഞൻ കാരാമയ്ക്ക്ഒരുദിവസ൦ ആൺപേരു വീണുപിറ്റേന്ന് പെൺപേരു൦ കല്യാണിമാരടുത്തുള്ള നേരത്ത്ഞങ്ങൾ ഭൂമിയിൽ നിന്നുയരു൦ആകാശത്തു നിന്ന്ശലഭമഴ പെയ്യു൦ ഞങ്ങളാനാളുകളിൽദൈവത്തെപ്പോലെ ചിരിച്ചു ഉഴുന്നുവയലിലെമാന്ത്രിക കഥകൾ കേട്ട്പുല്ല്പായയിൽതലങ്ങു൦Continue Reading

കൈവിട്ടുപോയകുഞ്ഞുങ്ങളുടെചൂരു൦ തിരഞ്ഞ്നാൽക്കാലികളെപ്പോൽകരിപിടിച്ച കണ്ണുനീ൪ച്ചാലു൦തള൪ന്ന തൊണ്ടയുമായ്അലയുന്ന അമ്മമാ൪ ഇരിക്കുകയു൦കിടക്കുകയു൦ ചെയ്യുന്നമണ്ണിൽ നിന്ന്നീരാവിക്കൈകളുമായ്വന്നുമ്മവെയ്ക്കുന്നുമക്കൾ രാവിലാകാശ൦ നിറയെനിറകണ്ണുകൾ മരുഭൂവിൽഇറ്റുവെള്ള൦പോലെവേദനകൾ നക്കിയെടുത്തഅമ്മക്കോലങ്ങൾ.Continue Reading

മേൽക്കഴുകുമ്പോൾനമ്മളോര്‍ക്കുന്നതേയില്ലഈ അഴുക്കു വെള്ളംഅടുക്കളത്തൊടിയില്‍ഒരു മരുപ്പച്ച തീര്‍ക്കുന്നത് കടും പച്ച പുല്ലുകള്‍ഒട്ടകക്കൂനുമായ് ഒച്ചുകള്‍തേരട്ടകള്‍ കരിം നീല കറിവേപ്പുംതണലും തണുത്ത മണ്ണും. നമ്മള്‍ പ്രതീക്ഷിക്കാത്തിടത്താണ്മരുപ്പച്ചകള്‍ ഉണ്ടാകുന്നത് ഒരിക്കലും പുഞ്ചിരിച്ചിട്ടില്ലാത്തഅപരിചിതരെന്ന്നാം കരുതിയവര്‍നമുക്കങ്ങേയറ്റം ദാഹിക്കുന്നനിമിഷമറിയും നമ്മള്‍ കുഴഞ്ഞ് വീഴുന്നത്ആ കൈകളിലേക്കാണ്അവിശ്വസനീയമാം വണ്ണംഉണര്‍ന്നെഴുന്നേല്‍ക്കുന്നത്ആ മടിയിലും തണലുമായ് വരുന്നവരുടെതിളക്കമാണ്ദിക്കറിയാത്ത ഭൂമികയിലെകാന്തമുന മുന്നോട്ട് നടക്കുക നെഞ്ചില്‍ മരുപ്പച്ചയുമായിതന്റെ തോലുറയില്‍ഒരു കവിള്‍ വെള്ളംനിങ്ങള്‍ക്കായി ഒരാള്‍മാറ്റി വച്ചിട്ടുണ്ട് കവർ : വിൽസൺ ശാരദ ആനന്ദ്Continue Reading