LITERATURE (Page 19)

ഹേമകൂടം!തൂമഞ്ഞു പുതച്ചുകുളിർന്ന താഴ്‌വാരം!അങ്ങോളമിങ്ങോളംനീഹാരമുത്തണിഞ്ഞ പ്രിമുലമലരുകളുടെ എത്തിനോട്ടം!കാട്ടുറോസാപ്പൂക്കളുടെ വശ്യമാദകസൗഗന്ധം!മഞ്ഞണിഞ്ഞ നാരീലതകളുടെ കുതൂഹലചാഞ്ചാട്ടം!മൂടൽമഞ്ഞിലും നിലാവലയിലുംപെട്ട നിഹ്നുതാംഗിയെപ്പോലെ രാത്രി! നനുത്ത ഹിമയവനിക നീക്കി, വസന്തപൗർണ്ണമിയുടെ നീലിമയിൽ ആകാശത്തുനിന്നൊരാൾ എത്തിനോക്കി!പൊടുന്നനെ… ചന്ദ്രപീഡൻ്റെ ഓർമ്മകൾ, കാദംബരീദേവിയെ തരളിതയാക്കി!നിമ്നോന്നതയായ ജീവനുള്ളൊരു ചാരുശില്പം,അന്നേരമൊരു കവിതയായി പൂത്തുലയുകയായിരുന്നു! മാനത്തു തെളിഞ്ഞത് ചന്ദ്രനല്ല; ചന്ദ്രപീഡനാണെന്നും അദ്ദേഹം പതുക്കനെ താഴേക്കിറങ്ങി തൻ്റെ ചാരെവരുകയാണെന്നും കാദംബരിക്കുതോന്നി.നിറയെ മൊട്ടിട്ടൊരു പൂമരംപോലെ അവളൊന്നുരോമാഞ്ചം കൊണ്ടു..ലജ്ജാവിവശയായി സഹചരിയെ വിളിച്ചു..“മഹാ…”ശുഭ്രവസ്ത്രമണിഞ്ഞൊരു സന്യാസിനിയെപ്പോലെ മഹാശ്വേതാദേവി മന്ദം നടന്നു സഖിക്കരികിലെത്തി.നിശ്ചയമായും തൻ്റെ പ്രണയിതാവിന്നുവരുമെന്നും അത്താഴത്തിനായിContinue Reading

കുമാരേട്ടനും ലോട്ടറിയും കോവിഡ് പടർന്നു പന്തലിച്ചിരുന്ന കാലത്ത് കേളുമാഷ് പുറംലോക യാത്രകൾ അധികം നടത്താറില്ലായിരുന്നു. എങ്കിലും വീടിനടുത്തുള്ള ലൈബ്രറിയിൽ ദിവസവും ഒരു നേരമെങ്കിലുമെത്താൻ അദ്ദേഹം ശ്രദ്ധിക്കാറുമുണ്ട്. ചില ദിവസങ്ങളിൽ ലൈബ്രേറിയൻ വാസുവും മാഷും മാത്രമേ അവിടെ കാണൂ. പണിയൊന്നുമില്ലെങ്കിൽ ഇലട്രീഷ്യൻ നാണുവും ഡ്രൈവർ കോരനും മേസ്തിരി മൂസ്സയും മിക്കവാറും ലൈബ്രറിയിൽ ഹാജരായിട്ടുണ്ടാകും. ഒരല്പം വായന കഴിഞ്ഞാൽപ്പിന്നെ കുറേനേരം ഘോരഘോരം ചർച്ച തുടങ്ങുകയായി. ഇലട്രീഷ്യൻ നാണുവാണ് ചർച്ചയുടെ അമിട്ടിന് എന്നും തീകൊളുത്തുക.Continue Reading

Like the mother-cat,shaking its tailplays with its kitten,the citywaving its alleysplayed with me,a newly-come laborer. Go this way, then…Go that way, then… Lost my waydoesn’t matter. I’m now city’s own child. Translated by V P Manoharan മൂലകവിത – കുഞ്ഞ്പി. രാമന്‍ തള്ളപ്പൂച്ച കുഞ്ഞിനെവാലിളക്കിക്കളിപ്പിക്കും പോലെനഗരംപുതുതായിപണിക്കെത്തിയഎന്നെഊടുവഴികള്‍ഇളക്കിക്കാട്ടികളിപ്പിച്ചു കൊണ്ടിരുന്നു. ഇതിലേ പോയാല്‍ അതിലേ…അതിലേ പോയാല്‍ ഇതിലേ… വഴിContinue Reading

കരുക്കൾ തെറ്റിയെന്നേക്കുംകാടുകേറിപ്പോയവർവിഷം തീണ്ടി സ്വരൂപത്തെവിരഹത്താൽ വികലമാക്കിയോർ ചീട്ടെടുത്തു വേഗത്തെകശക്കി പങ്കുവെച്ചവർഉദാസീനക്കുണുക്കിട്ട്കളിവട്ടത്തിൽ തോറ്റവർ പണമായ് നണ്ണിയക്കത്തെപരിഭാഷപ്പെടുത്തിയോർനാളെയെന്നൊറ്റ നാളത്തിൽതീ പിടിച്ച് തുലഞ്ഞവർ നടിക്കാ, നെഴുതാനേതോസർഗവിഭ്രമ ബാധയിൽനാടുനീങ്ങും നിരാധാരർനല്ലയിന്നു മുടിച്ചവർ ഭാവി – ഭാഗധേയമായൊറ്റിഭൂതാവേശിതരൊക്കെയുംഭാഷയിലർത്ഥമെത്തിക്കുംഭാരത്തിലാണ്ടുപോയി ഞാൻ..! കവര്‍: സുധീര്‍ എം എContinue Reading

ബല്ലാത്ത ബെന കേളുമാഷ് സ്കൂൾ അച്ചടക്കകമ്മറ്റിയിൽ സജീവമായ കാലത്താണ് പ്യൂൺ അശോകനെതിരെ വമ്പൻ ആക്ഷേപം പൊട്ടിപ്പുറപ്പെട്ടത്. അശോകൻ സ്കൂൾ കുട്ടികൾക്കൊപ്പം മദ്യപിച്ചെന്നാണ് പരാതി. പി.ടി.എ കമ്മിറ്റിയംഗവും പ്രശ്നത്തിൽ അകപ്പെട്ട വിദ്യാർത്ഥി വിവേകിന്‍റെ അച്ഛനുമായ മോഹനാണ് അശോകനെതിരെ വാളോങ്ങി വന്നത്. മോഹൻ എക്സ്മിലിട്ടറിയും ഇപ്പോൾ നാട്ടിലെ ഒരു ബാങ്കിലെ സെക്യൂരിറ്റി സ്റ്റാഫുമാണ്. മൂപ്പർക്ക് ദേഷ്യം വന്നാൽ നരിക്ക് മുറിഞ്ഞപോലെയാണ്. ആകെ പരാക്രമമാകും. സ്റ്റാഫ് റൂമിൽ നട്ടുച്ച നേരത്ത് മോഹൻ ഓടിക്കിതച്ചെത്തുകയും അശോകൻContinue Reading