പൂമുഖം LITERATUREകവിത എഐ

എഐ

കവിതയീവർഷം
പോർവിമാനങ്ങളുടെ ചിറകിലും
ബോബുകളുടെ ഒച്ചയിലും,
കുഞ്ഞുങ്ങളുടെ വിശപ്പിലും
നിലവിളികളിലുമേറിയാണ്
വന്നത്.

അതെല്ലാമെന്റെ ഭാഷയിലേക്ക്
പരിഭാഷപ്പെടുത്താനിരുന്ന
സങ്കടഭാരത്താൽ
ഞാൻ തളർന്നു.

അന്നേരം എഐയോട്
യുദ്ധം നിർത്തിക്കാനുള്ള
ഉപായങ്ങൾ ചോദിച്ചു,
രക്തദാഹികളെ
ഉപദേശിക്കാമോയെന്ന് ചോദിച്ചു,
ബോബുകളെ നിർവീര്യമാക്കാൻ
കഴിയില്ലേയെന്ന് ചോദിച്ചു,
സമാധാനത്തിനായി
അങ്ങനെ പലതും
ചെയ്യാമല്ലോയെന്ന് ചോദിച്ചു.

എന്നാൽ സമാധാനത്തിന്റെ
ക്രഡിറ്റ് യുദ്ധദാഹികൾ തന്നെ
എടുക്കുമെന്നോർത്തിട്ടാവണം
എഐ മിണ്ടാതിരുന്നു,
മനുഷ്യരിലേക്ക്
പരകായം ചെയ്തു

കവര്‍: എം എ സുധീര്‍

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.