LITERATURE (Page 18)

ഒരുനാൾഇരുളിനെ വകഞ്ഞുമാറ്റിസൂര്യൻ ഉണർന്നെഴുന്നേൽക്കുമ്പോൾ,മുറിവ് തന്റെ നിലവിളിഅവസാനിപ്പിച്ചിട്ടുണ്ടാവും. അതേ വേദനയില്ല…അതേ നൊമ്പരമില്ല…അതേ കത്തലില്ല… ഓരോ ശ്വാസത്തിലും ഒരു നൂലിഴ,ഓരോ നിശ്വാസത്തിലും ഒരു കുഞ്ഞു തുന്നൽഹൃദയമുറിവുകൾമെല്ലെ തുന്നിച്ചേർക്കുകയാണ്. ചിന്നഭിന്നമായ് ചിതറിത്തെറിച്ച കഷണങ്ങൾകൂട്ടിയോജിപ്പിക്കുകയാണ്.നീലിച്ചയിടങ്ങളിലെ തുന്നൽപ്പാടുകളിൽജീവൻ്റെ വള്ളികൾ തളിർക്കേണ്ടതുണ്ട്,വസന്തത്തെ വരവേൽക്കേണ്ടതുണ്ട്!Continue Reading

“സാർ, ചായയോ അതോ കാപ്പിയോ?”വസന്ത പിടിച്ച കോഴിയെപ്പോലെ തല താഴ്ത്തി ഉറങ്ങുകയായിരുന്ന ഞാൻ പെട്ടെന്ന് തല ഉയർത്തി ഒന്ന് പിറകോട്ടിരുന്നു, എന്നിട്ട് കടും നീല ഫ്രോക്കിട്ട ആ സുന്ദരിയെ നോക്കി ചമ്മലോടെ ഒന്ന് ചിരിച്ചു.“കാപ്പി മതി.” ഞാൻ വലത്തേ കൈകൊണ്ട് ചുണ്ടുകൾ തുടച്ചു, ഉറക്കത്തിൽ ഉമിനീർ എങ്ങാനും ഒലിച്ചിറങ്ങിയിരുന്നോ എന്ന് ഉറപ്പ് വരുത്തി. ഇല്ല, ഒന്നുമില്ല.സീൻ ഓക്കെയാണ്. അപ്പോഴേക്കും അവൾ ഒരു കപ്പിൽ ചൂടുവെള്ളവും പിന്നെ കാപ്പിയും ക്രീമും പഞ്ചസാരയുംContinue Reading

തന്നിലേക്ക് ഒഴുകിയ പുഴയിൽ പ്രണയം തിരഞ്ഞ തിരമാലയ്ക്ക് കിട്ടിയതു കുറെ മണൽത്തരികളാണ്. തന്നെ പുറന്തള്ളിയ മലനിരകളുടെ ഓർമ്മകൾ നദി ശിരസ്സിലേറ്റിയതാണെന്നറിഞ്ഞ തിര വിഷാദിച്ചു. എന്നിട്ടും അവൻ വീണ്ടും വീണ്ടും അവളിലേയ്ക്ക് വീശിയടിച്ചു കൊണ്ടിരുന്നു. കാൽപാദങ്ങളിൽ തട്ടി തിരിച്ചു പോകുന്ന തിരയോട് കഥാകൃത്ത് ചോദിച്ചു – ” എന്തിനാണ് നീ വീണ്ടും അവളെ തേടി പോകുന്നത് ?!” “മണലിന്‍റെ ഭാരം പേറി അവൾ ആഴങ്ങളിലേക്ക് മറയാതിരിക്കാൻ…..” ഒട്ടുമാലോചിക്കാതെ തിരമാല മറുപടി പറഞ്ഞു.Continue Reading

കേളുമാഷുടെ മകൾ സുധയെ വിവാഹം കഴിപ്പിച്ചത് നടുവണ്ണൂരാണ്. സ്വന്തം നാട്ടിൽ നിന്നും അധികം ദൂരത്തല്ലാത്തതിനാൽ ഇടയ്ക്ക് മകളുടെ വിശേഷമറിയാൻ കേളുമാഷ് അവിടെ പോകാറുണ്ട്. ഒരുദിവസം രാവിലെ പത്തുമണിക്ക് മുൻപായി തന്നെ മാഷ് അവിടെയെത്തി. ഒഴിവുദിവസമായതിനാൽ ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാരനായ മരുമകൻ അശോകനും അവിടെയുണ്ട്. അച്ഛൻ വന്ന സന്തോഷത്തിലാണ് മകൾ. അത്ര സന്തോഷം ഏതായാലും അശോകനില്ല. എന്നാൽ അയാൾ അത് കാട്ടിയതുമില്ല. ഇനി തന്‍റെ ഒഴിവുദിവസത്തെ ചെറിയ ചെറിയ കാര്യങ്ങൾ നടക്കില്ലല്ലോയെന്നContinue Reading

2025 നവംബർ 1-ന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതീവദാരിദ്ര്യരഹിത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുമ്പോൾ, ഈ ചരിത്രനേട്ടത്തിന് പിന്നിലെ പ്രധാന ചാലകശക്തി ഒറ്റപ്പെട്ട ഏതെങ്കിലും ഒരു പദ്ധതിയല്ല, മറിച്ച് ‘മൈക്രോ പ്ലാൻ’ എന്ന വിപ്ലവകരമായ ആശയമാണ്. അതാണ് EPEP യുടെ ഹൃദയം.2021-ൽ എൽഡിഎഫ് സർക്കാർ ആരംഭിച്ച ഈ പദ്ധതി, ദാരിദ്ര്യത്തെ ഒരു സ്ഥിതിവിവരക്കണക്കായി കാണാതെ, ഓരോ കുടുംബത്തിന്റെയും വ്യക്തിപരമായ പ്രശ്‌നമായി കണ്ടു പരിഹാരം നിർദ്ദേശിച്ചു. “ഒരു കുടുംബം – ഒരു പ്ലാൻ” എന്നതായിരുന്നുContinue Reading