LITERATURE (Page 149)

കേന്ദ്രസർക്കാർ പാർലമെൻറിൽ സംശയകരമായ സാഹചര്യത്തിൽ കാർഷികനിയമം തിടുക്കപ്പെട്ട് പാസ്സാക്കിയപ്പോൾ, ഇത്തരത്തിലൊരു കർഷകപ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് ഒരിയ്ക്കലും കരുതിയിരിക്കുകയില്ല . തൊഴിലാളികളെ അപേക്ഷിച്ച് കർഷകർ പൊതുവെ അസംഘടിതരാണ്, നിയമത്തിലെ നൂലാമാലകൾ അറിയാനോ പരിശോധിക്കാനോ ഉള്ള ബുദ്ധി അവർക്കില്ല, അതുകൊണ്ട് അവർ ഈ നിയമത്തോട് രമ്യതപ്പെട്ടുകൊള്ളും, എന്നൊക്കെയായിരിക്കാം നിയമം പാസ്സാക്കിയെടുത്തവർ വിചാരിച്ചത്. എന്നാൽ, യഥാർത്ഥത്തിൽ അവർ സ്വയം ഒരു ഡെമോക്ലീസിന്റെ വാൾ തലയ്ക്ക് മുകളിൽ തൂക്കിയിടുകയായിരുന്നുവെന്ന് ഇപ്പോൾ തെളിയുന്നു. ഡൽഹിയുടെ അതിർത്തികളിൽ കർഷകർ തമ്പടിച്ചിട്ട്Continue Reading

ഉത്തരകേരളത്തിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ഏറെ പ്രചാരമുള്ള തോറ്റം പാട്ടുകൾ ഉണ്ടായിരുന്നു. അവ കേട്ടെഴുതി ഭാഷയെ സമ്പന്നമാക്കിയത് പണ്ഡിതനായിരുന്ന ചിറയ്ക്കൽ ടി ബാലകൃഷ്ണൻ നായരായിരുന്നു. ‘കേരള ഭാഷാ ഗാനങ്ങൾ ‘എന്ന പേരിൽ പ്രസിദ്ധീകരിച്ച ഈ തോറ്റങ്ങളിലെ മാക്ക തോറ്റത്തിൻറെ പുനരാഖ്യാനമാണ് ശ്രീ അംബികാസുതൻ മാങ്ങാടിൻറെ ‘മാക്കം എന്ന പെൺ തെയ്യം’ എന്ന നോവൽ. പാതിവ്രത്യത്തെകുറിച്ചുള്ള പരദൂഷണത്തിൽ സ്വന്തം ആങ്ങളമാരാൽ കൊല ചെയ്യപ്പെട്ട മാക്കത്തിൻറെയും മക്കളുടെയും കഥ കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഏറെContinue Reading

ആറുമാസം കടന്ന പ്രതിഷേധ സമരത്തിൽ ഐതിഹാസികമായ ദൃഢ നിശ്ചയമാണ് കർഷകർ പ്രദർശിപ്പിക്കുന്നത്. കിടങ്ങുകൾ കുഴിച്ചും മുൾവേലികൾ പണിതും അള്ളു വെച്ചും ഭടന്മാരെ വിന്യസിച്ചും സർക്കാർ തങ്ങളുടെ അക്രമകാരികത വെളിപ്പെടുത്തുകയാണ് എല്ലാ വിനിമയ മാര്‍ഗ്ഗങ്ങളും വിച്ഛേദിക്കുമ്പോഴും മേൽ സന്നാഹങ്ങളുടെ ചിത്രം പ്രദർശിപ്പിക്കുന്നതിൽ ശ്രദ്ധവെക്കുന്നു ഈ ഭരണകൂടം ഏതറ്റം വരെയും പോവാൻ സന്നദ്ധമാണ് എന്ന് ഭീഷണമായി വിളംബരം ചെയ്യുകയാണ് ഒക്ടോബര്‍ വരെ തങ്ങൾ സമരം തുടരുമെന്നും അതുവരെയുള്ള കരുതൽ ശേഖരങ്ങൾ തങ്ങൾക്കുണ്ടെന്നും കർഷകർContinue Reading

ഏകദേശം പതിനൊന്നു വയസ്സ് തികയാറായപ്പോൾ ആണെന്ന് തോന്നുന്നു ഇന്ദുമോളുടെ അച്ഛൻ അവളോട് ഒരു ചോദ്യം ചോദിച്ചത്. “ഇന്ദുമോളേ , നീ ഒരു ബുദ്ധിമാൻ ആണോ ബുദ്ധിമീൻ ആണോ ബുദ്ധിമൂൻ ആണോ?” ഇത് മൂന്നും തമ്മിലുള്ള വ്യത്യാസം ഇന്ദുമോൾക്കു അറിയില്ലെങ്കിലും, ചോദ്യത്തിൻറെ ഗതി അത്ര സുഖകരമല്ല എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അവൾക്കുണ്ടായിരുന്നു. “ബുദ്ധിമാൻ എന്ന് വെച്ചാൽ അതിബുദ്ധിക്കാരൻ ബുദ്ധിമീനിന്നു ബുദ്ധി അല്പം കുറയും ബുദ്ധിമൂനാണെങ്കിൽ തീരെ ഇല്ല ബുദ്ധി. നീ ഒരുContinue Reading

ജല മുറികളിൽ ഉണരാതെ ഉറങ്ങുന്ന പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ? അവളുടെ തുറന്നിരിക്കുന്ന കണ്ണുകളിലെ ചത്തുമലച്ച സ്വപ്നങ്ങൾ പുറത്തേക്കു വഴിയറിയാതെ കുമിളകളായ് പരന്ന് നടക്കും ഇനിയും ചെയ്തു തീർക്കേണ്ടുന്ന ജോലികളെ കുറിച്ചോർത്ത് കൈകൾ ശരീരത്തിൽ നിന്നും വേർപെട്ട് സ്വതന്ത്രമാകുവാൻ ശ്രമിക്കും അവളുടെ നീളമുള്ള മുടി ജലപ്പരപ്പുകളിൽ പകയൊടുങ്ങാത്ത പാമ്പുകളെപ്പോലെ ഇഴഞ്ഞു നടക്കും ഒരമ്മ ബേജാറ് അവളുടെ മാറിടത്തെ ജലപ്പരപ്പിന് മുകളിലേക്ക് അൽപ്പം ഉയർത്തി നിർത്തും നിറവും മണവും രുചിയും ഉത്സവങ്ങളാക്കിയില്ലെന്നോർത്ത് ഇന്ദ്രിയങ്ങൾ തലContinue Reading