LITERATURE (Page 116)

അരിക്കാടി എന്ന പേരിൽ ഒരു സ്ഥലം സത്യമായും ഉണ്ടാവുമെന്ന് രമേശൻവിദ്യാധരൻ കരുതിയതേ ഇല്ല. അംബികാസുതൻ മാങ്ങാടിന്റെ പുസ്തകം കയ്യിൽകിട്ടുന്നതുവരെ ‘എൻമകജെ ‘ എന്നൊരു സ്ഥലനാമം നമ്മുടെ നാട്ടിൽ ഉണ്ടാവുമെന്ന്ഊഹിക്കാതിരുന്നത് കൊണ്ട് അയാൾക്കതിൽ അത്ഭുതമൊന്നും തോന്നിയില്ല.കറുത്ത പോളിസ്റ്റർ പാന്റ്സും വെളുത്ത പോളിസ്റ്റർ ഷർട്ടുമാണയാൾധരിച്ചിരുന്നത്. വേണ്ടി വന്നാൽ ഒരു ജോഡി കൂടി കരുതാൻ പാങ്ങില്ലാത്തതുകൊണ്ടല്ല, അവിടത്തെ അന്തേവാസിനികൾ അടിച്ചു മാറ്റുമോ എന്നഭയം കൊണ്ടുമല്ല, സഹജമായ ലാളിത്യവും മിതത്വവും കൊണ്ട് വേണ്ടെന്നുവച്ചതാണ്. തോളിൽ തൂക്കാനാവുന്നContinue Reading

തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ അതിനു പലകാരണങ്ങൾ പലരും പല വിധത്തിൽ കാണും. അതിൽ ഒന്ന് വ്യക്തികളെ(നേതാക്കളേയും ഉപദേശകരെയുമൊക്കെ) ടാർഗറ്റ് ചെയ്തുള്ള വിശകലനമോ ട്രോളോ ഒക്കെയാണ്. അതൊക്ക പെട്ടെന്നുള്ള scapegoat കളെ കണ്ടുപിടിക്കുന്ന തരം പ്രതികരണങ്ങളായാണ് കാണുന്നത്. കോൺഗ്രസ്സ് എന്ന പാർട്ടി നേരിടുന്ന വെല്ലുവിളികൾ പ്രത്യയ ശാസ്ത്ര പരമായും, ചരിത്രപരമായും, ഘടനാപരമായും, സംഘടനാസംസ്കാരപരമായും നേതൃത്വ ശീലങ്ങൾ (leadership behavior) ഉൾപ്പെടെയുള്ള പലതലങ്ങളിലും വിശകലനം ചെയ്തില്ലങ്കിൽ, we would be barking at theContinue Reading

ഒൻപത് കഥകളാണ് മുഖ്യധാരയിലെ പ്രധാനപ്പെട്ട നാലു വാരികകളിൽ ഈയാഴ്ച പ്രസിദ്ധീകരിച്ചു വന്നത്. അഷ്ടമൂർത്തി മാതൃഭൂമിയിൽ അഞ്ചു കഥകളുണ്ട്. അഷ്ടമൂർത്തിയുടെ ‘ഓലച്ചൂട്ടിന്റെ വെളിച്ച’മാണ് ആദ്യത്തേത്. തന്റെ അനുഭവ പരിജ്ഞാനം കൊണ്ട് മാത്രം ഒരു വിവരണത്തെ കഥയാക്കി മാറ്റി എന്നു പറയാം. ഒരു പ്രേതകഥ. ഓലച്ചൂട്ടിന്റെ നൊസ്റ്റാൾജിയ മാറ്റി നിർത്തിയാൽ, പല കുറി കേട്ട പ്രേത കഥയുടെ, വലിയ മാറ്റമില്ലാത്ത ആവർത്തനം. ഒഴുക്കോടെ വായിച്ചു പോകാം എന്ന് മാത്രം. ആ ഒഴുക്ക്, കഥയുടെContinue Reading

“കോൺഗ്രസിൽ നിന്ന് കൂറുമാറ്റം തുടർക്കഥയാവുകയാണ് നാനാ വിധ പ്രതി സന്ധികളുമായി മുഖാമുഖം നിൽക്കേണ്ടി വരുന്ന സന്ദർഭത്തിൽ പോലും സ്വന്തം ഭാവിയെ കുറിച്ച് ഗൗരവതരമായ ചർച്ചകൾ വേണമെന്ന് ആ പാർട്ടിയുടെ നയപരവും സംഘടനാപരവുമായ കടിഞ്ഞാൺ പിടിക്കുന്ന ഹൈക്കമാണ്ടിന്റേയും അതിനു ചുറ്റും എക്കാലവും ഇടം തേടുന്ന അനുചര വൃന്ദത്തിന്റെയും ആലോചനാ പരിസരങ്ങളിലൊന്നും ഉണ്ടാവുന്നില്ല .സത്യത്തിൽ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം ഇതാണ് .ആശയപരമായ അൾഷെമേഴ്സ് ബാധിച്ചത് പോലെയാണ് പ്രശ്നങ്ങളുടെ മുൻപിൽ കോൺഗ്രസ്Continue Reading

2020 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ പ്രസിദ്ധീകരിച്ച ശേഷം കഴിഞ്ഞ വർഷം പുസ്തകമായി പുറത്തിറങ്ങിയ നോവലാണ് ഇ സന്തോഷ്‌ കുമാറിന്റെ ജ്ഞാന ഭാരം.2021 ൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ഈ നോവൽ വായിക്കുന്നത് 2021 ന്റെ തുടക്കത്തിലാണ്. വിഷയ വൈവിധ്യത്തിലും ശില്പ ഭദ്രതയിലും സവിശേഷ ശ്രദ്ധ പുലർത്തുന്ന നോവലിസ്റ്റാണ് ഇ സന്തോഷ്‌ കുമാർ. തുടക്കത്തിൽ നിശ്ചലമായ ഒരു തടാകം പോലെ നമുക്ക് തോന്നുമെങ്കിലും കഥ പുരോഗമിയ്ക്കുമ്പോൾ സാഗരത്തിൽ ഉയരുന്ന കൂറ്റൻ തിരമാലContinue Reading