LITERATURE (Page 113)

ചിലയോർമ്മകളിൽചിരി ചിമ്മുംചിലയോർമ്മകളിൽചിറി വിമ്മുംചിരിച്ചിമ്മിയോർമ്മകളെചിതൽ തിന്നുംചിറിവിമ്മിയോർമ്മകൾചിറകനക്കുംചിരിയടർന്ന ചിറിയുംചിറകൊടിഞ്ഞ ചിരിയുംചിതയായെരിയുംചിത ചിന്തയാവുംചാരം ചിരിയാവുംചിന്ത ചാരവും. ഇനി നോക്കു ചിതയെരിഞ്ഞാൽ ചിന്തചിന്തയെരിഞ്ഞാൽ ചാരംചാരം ചിരിയായിരിന്നു. ചിരിയുടെ നിർദ്ധാരണം പൂർണം കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading

പത്തു പ്രകാശവർഷം അകലെയുള്ള ഒരു നക്ഷത്രം ഈ നിമിഷം മരിക്കുന്നു എന്നു കരുതു. അതിൽ നിന്ന് പുറപ്പെട്ട അവസാനപ്രകാശരശ്മികൾ പത്തു വർഷത്തിന് ശേഷമായിരിക്കും നമ്മളിൽ എത്തുക. അത്രയും കാലം നാം അതിനെ അതിൻറെ പതിവ് സ്ഥാനത്ത് കണ്ടുകൊണ്ടേയിരിക്കും.മറിച്ച് അത്രയും ദൂരെയിരുന്ന് ഒരാൾ ഈ നിമിഷം നമ്മെ നോക്കിക്കൊണ്ടിരിക്കുകയാണെങ്കിലോ? പത്തുവർഷം മുൻപത്തെ നമ്മളെയായിരിക്കും അയാൾ കാണുന്നുണ്ടാവുക.അടുത്തടുത്ത് കാണുന്ന രണ്ട് നക്ഷത്രങ്ങൾ ഒരുപാട് വ്യത്യാസമുള്ള രണ്ട് കാലഘട്ടങ്ങളിൽ നിന്നാണ് ഒരുമിച്ച് നമുക്ക് മുന്നിൽContinue Reading

മനോഹരങ്ങളായ രണ്ട് വിവർത്തന കഥകളുണ്ട് മാതൃഭൂമിയിൽ. ആദ്യത്തേത് ശ്രീലങ്കൻ എഴുത്തുകാരൻ ഇസുരു ചാമര സോമവീര എഴുതിയ ‘മിസ്സിസ് പെരേര’ എന്ന സിംഹള കഥ. വാർദ്ധക്യത്തിലേക്കെത്തിയ ഒരു സ്ത്രീയുടെ നഷ്ടപ്പെട്ടുപോയ പ്രതീക്ഷകൾ, ആഗ്രഹങ്ങൾ, ദാമ്പത്യം, ഒരു കുടുംബിനി ആകുവാനായി സ്വയം ഉപേക്ഷിച്ചു കളയുന്ന നിറങ്ങൾ ഇവയൊക്കെയാണ് കഥയിൽ പറയുന്നത്. ഏത് ദേശത്തും, ഏതുകാലത്തും, മിസ്റ്റർ എന്ന പദത്തിനപ്പുറം കാണുന്ന ആൺ രൂപത്തിന് ആജ്ഞാനുവർത്തിയോ നിഴലോ മാത്രമായിപ്പോകുന്ന സ്ത്രീ സ്വത്വത്തിന്റെ നേർക്കാഴ്ചയാണിത്. ഒരുContinue Reading

ഉള്ളിന്റെയുളളിൽ അയാൾഒരു ചുരം കയറുകയാണ്തന്റെ പതിനെട്ടാം വയസ്സിൽ ഏതോ പാതിരാവിൽ കാട്ടുനീതിയുടെ മൂർച്ചയേറ്റിയ ഇരുളിൻ വെട്ടേറ്റ്വീണുപോയ ഉപ്പയുടെ കണ്ണുനീര് പരന്നഒന്നാം ഹെയർപിൻ വളവ് പിന്നിടുമ്പോൾ ഓർത്തില്ലകയറ്റിറക്കങ്ങളുടെ ജീവിത ചുരം കാത്തുവെച്ചിരിക്കുന്നസൈൻ ബോർഡുകളില്ലാത്ത എത്രയെത്ര ഹെയർപിൻ വളവുകൾ താണ്ടണമെന്ന് ആകസ്‌മികങ്ങൾ പതിയിരിക്കുന്ന അതി സൂക്ഷ്മ സ്ഥലികളിൽമഞ്ഞു പാതകളെ തുളച്ചു പോകാൻഅജ്ഞാതമാം ഏതോ ദിക്കിലിരുന്ന് ഉപ്പ തെളിക്കുന്നു അയാൾക്ക് വേണ്ടിഒരു മിന്നൽ പിണർ .. നേരെ നേരെയോടുവാൻവലത്തോട്ടും ഇടത്തോട്ടുംവളയം തിരിച്ചുംവട്ടം വെക്കുന്ന പ്രതിബന്ധങ്ങളിൽContinue Reading

എണ്ണവറ്റിയ വിജാഗിരികൾ ശബ്‌ദിച്ചു,ദ്രവിച്ച തടിയലമാര വാതിൽ തുറന്നു,പൊടിപിടിച്ച പുസ്‌തകങ്ങൾക്കിടയിൽഓർമ്മയുടെ പഴകിയ ഗന്ധം പടർന്നു.അരിക് മങ്ങിയ, പുറംചട്ട പൊടിഞ്ഞ,ഡയറിയിൽ അക്ഷരങ്ങൾ മങ്ങിയിരുന്നു. കടന്നുപോയ നാൾവഴിയുടെഅർത്ഥത്തിന് അപരിചിതനാകവേ;മച്ചിലപ്പോഴും പ്രാവുകൾ കുറുകുന്നു.ഗതകാലസമൃതികളുടെ പൊട്ടിച്ചിരികളും,നൊമ്പരങ്ങളും,നോവുകൾ പൊള്ളുന്ന,നെരിപ്പോടിൻ കനലുകൾ എരിയുന്ന,ഭൂതകാലത്തിൻ കെട്ടുപാടുകൾക്ക് ചുറ്റുംഒരു മുള്ളുവേലികെട്ടണം.അതിനൊപ്പം തൊട്ടടുത്തായിമുള്ളുകളുള്ള പനിനീർച്ചെടി നടണം. വർത്തമാനത്തിന്റെ പാച്ചിലിനിടയിൽആ ചുവന്ന പൂവിൽ തൊടാനായാൽ,മുള്ളുതറഞ്ഞു ചോര പൊടിയണമാമോർമ്മകളിൽ.ഇനിവരും ഋതുസംക്രമണങ്ങളിൽനോവാത്തൊരുവനാകാൻ;ഈ മുറിവ് ഉണങ്ങാതിരിക്കണം.ഒരോർമ്മപ്പെടുത്തലായി ! കവർ ഡിസൈൻ : വിൽസൺ ശാരദാ ആനന്ദ്Continue Reading