എഴുത്തുകാരൻ
ശ്രീജിത്ത് കൃഷ്ണൻകുട്ടി

ശ്രീജിത്ത് കൃഷ്ണൻകുട്ടി
2018 മഹാപ്രളയകാലത്തു പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പ്രൊജക്റ്റ് കോർഡിനേറ്റർ ആയിരുന്നു. അടൂർ കേന്ദ്രമായ കാർഷിക-സംരംഭക വികസന സംഘടനയുടെ സെക്രട്ടറി. നിലവിൽ സൗദിയിൽ മെക്കാനിക്കൽ ഇൻസ്‌പെക്ഷൻ എഞ്ചിനീയർ ആയി പ്രവർത്തിക്കുന്നു.
ചിലയോർമ്മകളിൽ
ചിരി ചിമ്മും
ചിലയോർമ്മകളിൽ
ചിറി വിമ്മും
ചിരിച്ചിമ്മിയോർമ്മകളെ
ചിതൽ തിന്നും
ചിറിവിമ്മിയോർമ്മകൾ
ചിറകനക്കും
ചിരിയടർന്ന ചിറിയും
ചിറകൊടിഞ്ഞ ചിരിയും
ചിതയായെരിയും
ചിത ചിന്തയാവും
ചാരം ചിരിയാവും
ചിന്ത ചാരവും.
ഇനി നോക്കു
ചിതയെരിഞ്ഞാൽ ചിന്ത
ചിന്തയെരിഞ്ഞാൽ ചാരം
ചാരം ചിരിയായിരിന്നു.
ചിരിയുടെ നിർദ്ധാരണം പൂർണം
കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്