ജോജോ ആന്റണി

സ്വദേശം എറണാകുളം .സസ്യശാസ്ത്രത്തിൽ ബിരുദം, തത്വശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദങ്ങൾ..ഇപ്പോൾ ദുബായിൽ വാണിജ്യമേഖലയിൽ. 'അതിനുശേഷം രോഗീലേപനം' ' നിശ്ചലം ഒരു കിടപ്പുമുറി' 'നിഴലുകളില്ലാത്ത മൂന്ന് ദിനങ്ങൾ ' എന്നീ മൂന്നു നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . മനോരമ ഓൺലൈനിൽ 'വരാന്ത' എന്ന പംക്തി എഴുതുന്നു.

നേരേ നോക്കിയാൽ കണ്ണാടി മതിലിനപ്പുറത്തെ കാഴ്ച തവിട്ടുനിറം കലർന്ന് മങ്ങിക്കാണുന്നതിനു കാരണമാകുന്നത് കണ്ണാടിയിൽ പതിപ്പിച്ച നേർത്ത ഫിലിം. ഉച്ച തിരിഞ്ഞെങ്കിലും ഇപ്പോഴും തീക്ഷ്ണമായിത്തന്നെ തുടരുന്ന വെയിലിനെ അത് ആശുപത്രിയ്ക്കുള്ളിലേക്ക് കടത്തിവിടാതെ മുൻവശത്തെ ലോബിയെ പൊതിഞ്ഞു കാത്തുസൂക്ഷിക്കുന്നു, തണുപ്പ് ചോർന്നുപോകാതെ. ആളുകൾ അടുത്തെത്തുമ്പോൾ ഇരുവശങ്ങളിലേക്ക് താനേ തുറക്കുന്ന കണ്ണാടിവാതിൽ നേരേ മറിച്ചും. ഓരോ വട്ടം വാതിൽ തുറക്കുമ്പോഴും ചൂടുള്ള വെയിൽ നിറഞ്ഞ വായുവിൻ്റെ സാന്ദ്രമായ ഒരു വീശൽ മേലാകെ പടർന്നു പിടിക്കുന്നത്Continue Reading