കവിത (Page 26)

കൈവിട്ടുപോയകുഞ്ഞുങ്ങളുടെചൂരു൦ തിരഞ്ഞ്നാൽക്കാലികളെപ്പോൽകരിപിടിച്ച കണ്ണുനീ൪ച്ചാലു൦തള൪ന്ന തൊണ്ടയുമായ്അലയുന്ന അമ്മമാ൪ ഇരിക്കുകയു൦കിടക്കുകയു൦ ചെയ്യുന്നമണ്ണിൽ നിന്ന്നീരാവിക്കൈകളുമായ്വന്നുമ്മവെയ്ക്കുന്നുമക്കൾ രാവിലാകാശ൦ നിറയെനിറകണ്ണുകൾ മരുഭൂവിൽഇറ്റുവെള്ള൦പോലെവേദനകൾ നക്കിയെടുത്തഅമ്മക്കോലങ്ങൾ.Continue Reading

ചിലര്‍ പൂട്ടിയിട്ട വീടു പോലിരിക്കും.ആളുണ്ടായിരുന്നു,ഇപ്പോഴില്ല.ഒച്ചയനക്കമുണ്ടായിരുന്നു,ഇപ്പോഴില്ല.അടിച്ചു തുടച്ചു വൃത്തിയാക്കിയിരുന്നു,ഇപ്പോഴില്ല.പടിവാതില്‍ തുറന്നിട്ടിരുന്നു,ഇപ്പോഴില്ല.പാചകം ചെയ്യുമൊച്ചയുംമണവുമുണ്ടായിരുന്നു,ഇപ്പോഴില്ല.ചിരിയും കരച്ചിലുമുണ്ടായിരുന്നു,ഇപ്പോഴില്ല.അടക്കം പറച്ചിലും പൊട്ടിത്തെറിയുമുണ്ടായിരുന്നു,ഇപ്പോഴില്ല.കാലൊച്ചയും നിശ്ശബ്ദതയുമുണ്ടായിരുന്നു,ഇപ്പോഴില്ല. എന്നാലിപ്പോഴുണ്ട്,കരിയിലകള്‍ നിറഞ്ഞ മുറ്റംനനവില്ലാതെ വാടിപ്പോയ ചെടികള്‍പൊടി നിറഞ്ഞ ഉമ്മറംമാറാല കെട്ടിയ വാതിലുകള്‍ഓര്‍മ്മയറ്റതായിഎന്നെങ്കിലുമാരെങ്കിലുംതിരിച്ചെത്തുമെന്നു പോലുമറിയാതെഏതോ കാല ഓര്‍മ്മകളിലാണ്ട് പൂട്ടിയിട്ട വീടുകള്‍ പോലെചിലര്‍ കവർ : ജ്യോതിസ് പരവൂർContinue Reading

ജീവിക്കാൻ ഗതിയില്ലാതെ നാട് വിട്ടു,നാടിനെ വേണ്ടാത്തവരെ,നാടും മറക്കാൻ തുടങ്ങി. കാത്തിരുന്ന അവധിക്കാലംനാട്ടിലെന്ന സന്തോഷം,എങ്കിലുമുണരാത്ത നാട്.എന്നോ മറന്നു നാടിനെ,മുറിവുണങ്ങാത്തൊരകൽച്ചയായ്. അന്ന് ബാല്യത്തിലുള്ളവർ, നാട് വിടാത്തവർ,ഇന്ന് മുതിർന്നവർ, നാടിനും പരിചിതർ.സൗഹൃദങ്ങൾ, കളിക്കൂട്ടുകാർതിരക്കിന്റെ തുരുത്തുകളിലെവിടെയോ. പവിഴമല്ലിപ്പൂമണക്കും മുറ്റം,മയിലുകളുടെ നിലവിളി.കാലം തെറ്റിയ മഴ,പുഴയുണങ്ങി പൊതുവഴിയായി. തിളയ്ക്കുന്ന, നീണ്ടൊരുച്ചവെയിലിൽമറുവിളി കേൾക്കാതെ മടങ്ങുകയാണ്,നിശബ്ദതയുടെ കനവും പേറി,ഒറ്റയ്ക്കെന്ന വിഷാദത്തെയും കൂട്ടി. നാട് വിട്ടവരെ നാടിനുംവേണ്ടാതായോ?നാടിനെ വേണ്ടാത്തവരെ,നാടും മറന്നോ? കവർ : ജ്യോതിസ് പരവൂർContinue Reading

പ്രണയിക്കുന്നരണ്ടാണുങ്ങൾ തമ്മിൽ കണ്ടുമുട്ടുമ്പോൾഅവർക്ക് മാത്രം മണക്കുന്ന ഒരു സുഗന്ധംഅന്തരീക്ഷത്തിൽവലയം ചെയ്യും! കണ്ണുകളിൽ നിന്ന് കണ്ണുകളിലേക്ക് പ്രണയദൂതുമായിഒരു ഹംസംചിറകടിച്ചു പറക്കും! നാലുമണിപ്പൂവുപോലെഒന്ന് തൊടാനുള്ള പൂതി വിരലുകളെ മുകരും.അവർ മാത്രമുള്ള ഒരുലോകം ശൂന്യതയിൽ രൂപം കൊള്ളുകയുംഉടലുകൾ മോഹംകൊണ്ട് അവിടേക്കുള്ള കപ്പൽ പണിയുകയും ചെയ്യും! പ്രണയികളായ പുരുഷന്മാർമേനികൊണ്ട് വരച്ച ചിത്രങ്ങളിൽആശയുടെ കടലിരമ്പാറുണ്ട്! അവരുടെ ഉള്ളാഴങ്ങളിൽസ്നേഹത്തിന്റെ ചെതുമ്പലുകളിളക്കികാമത്തിന്റെ സ്രാവുകൾ ഇരയെ വിഴുങ്ങാനുള്ള വെമ്പലോടെ എപ്പോഴും നീന്തിത്തുടിക്കും! പൂവിട്ട ചില്ലകൾതാഴ്ത്തിഇണ ചേക്കേറുന്നതും കാത്തിരിക്കുന്ന പൂമരങ്ങളായിഅവരുടെ കണ്ണുകളിളകും! പ്രണയിക്കുന്നരണ്ട്Continue Reading

ചിരിക്കാത്ത പൂക്കളുംവാടിപ്പോയ വസന്തവുംകരിഞ്ഞ സ്വപ്നങ്ങളും;ഇത് മരിച്ചവരുടെ ലോകമാണ്!മരണംകാത്തുകിടക്കുന്നവരുടേയും! പ്രണയത്തിന്റെബഹുവർണ്ണത്തൂവൽഅങ്ങേക്കരയിലെആൽമരത്തിലിരിക്കുംക്രൗഞ്ചമിഥുനങ്ങളുടേതാണ്! പകുത്തുകിട്ടിയഈ വഴിയിൽപുലർമഞ്ഞില്ല,പുൽമേടില്ല,പുള്ളിക്കുയിലില്ല,കോടക്കാറ്റില്ല,വർണ്ണച്ചിറകുകളുമില്ല! ഓരോ നിമിഷത്തിലുംകൈയടിയൊച്ച കേട്ട്ബലിച്ചോറു കൊത്താതെതിരിച്ചുപറക്കുന്നുകാകവൃന്ദം. മോഹവും ദാഹവുംനട്ടുച്ചകൾക്കു ദാനംചെയ്ത്,ചുരംകടക്കാൻകൊതിക്കുംഅതിജീവനങ്ങൾ. കൂടുകെട്ടണമെങ്കിലുംകാറ്റിന്റെ ഗതിയിൽനിസ്സംഗതയോടെദേശാടനക്കാരാകുന്നപറവകളുടെ ലോകം! മിഴികളിൽ പൂവിട്ട സ്വപ്നങ്ങളൊക്കെയുംലഹരിക്കന്നമായ്കോർത്തിട്ട ചൂണ്ടകളിൽകുരുങ്ങിഞെരുങ്ങുംതേങ്ങലുകൾ. ഈ ഉഷ്ണക്കാറ്റിൽഹൃദയം കനംവയ്ക്കുന്നു.വണ്ടി കാത്തുനിൽക്കുന്നവരുടെനിഴലുകൾക്കിടയിൽഎന്റെ കുതിരകൾക്ക്‌വെകിളിപിടിക്കുന്നു! തലതിരിഞ്ഞയീപ്രണയശൂന്യതയിൽനിന്ന്,ശ്ലോകത്തിലേക്ക്,ജീവിതമെന്ന കവിതയിലേക്ക്ഈ തീരംമുറിച്ചുകടക്കുന്നതാരാകും! കവർ : ജ്യോതിസ് പരവൂർContinue Reading