കാണാതാകുന്ന കഥാപാത്രങ്ങൾ
കഥയിൽ ചോദ്യങ്ങൾ പാടില്ലെന്ന്ആമുഖമായിത്തന്നെപറയുന്നുണ്ട് ഒഴുക്കിനെതിരെചെറുത്തുനില്പുയർത്തിയഒറ്റയാൾ കഥാപാത്രങ്ങൾതുടർക്കഥകളിലേക്ക്ജയിച്ചുകയറാനാവാതെ,വഴികളിൽ വീണടിഞ്ഞത് –‘സാരോപദേശം!’ പാത്രധർമമൊഴിഞ്ഞ്ഒച്ചവച്ചുകൊണ്ടിരുന്നവരെകഥയൊഴുക്കിനെഅലോസരപ്പെടുത്താതെഎത്രവേഗമാണ്ഇല്ലാതാക്കിയത് ! അപ്രതീക്ഷിതവുംനിർമിതവുമായ ഏറ്റുമുട്ടലുകളിൽചോദ്യങ്ങൾക്കുമേൽവെടിയൊച്ചകൾ മാത്രം കഥയെഴുത്തിന്റെ നിഗൂഢമായരഹസ്യ അറകളിൽവിചാരണകളില്ലാതെചൂണ്ടുവിരലുകൾ ഛേദിക്കപ്പെട്ടുകൊണ്ടിരുന്നു രാജ്യതന്ത്രത്തിന്റെകോരിത്തരിപ്പിക്കുന്ന താളുകളിൽവെളിച്ചമെത്താത്ത ഇരുമ്പഴികളൊരുങ്ങിയപ്പോൾ,എതിർവാക്കോതിയവർഓരോരുത്തരായി കഥാവശേഷരായി-‘അടയാളങ്ങളേതുമില്ലാതെ!’ എഴുത്തധികാരത്തിന്റെപാദത്തിലമർന്നു മാപ്പിരന്നവർ,പുതിയകഥകളിൽനാട്ടുമുഖ്യരും മന്ത്രിമാരുമായി. പൊളിപറച്ചിലിന്റെതനിയാവർത്തനങ്ങളിൽതിരക്കഥകൾ ഇരമ്പിയാർത്തുകൊണ്ടിരുന്നു. പരിശീലന മികവാർന്നപുതിയ കഥാപാത്രങ്ങൾഅതിവേഗം വളർന്ന്പാഠപുസ്തകങ്ങളിൽസകുടുംബം സചിത്രസാന്നിധ്യമായി –‘ഐതിഹ്യമഹാത്മ്യങ്ങളുടെനടനചാതുരിയോടെ!’ ‘കഥയ്ക്കുള്ളിലെകഥ’പറയാത്ത കഥകൾ,പിന്നിലേക്കതിവേഗം കുതിച്ചപ്പോൾവരികൾക്കിടയിൽനിന്ന്‘വഴിതെറ്റാത്ത’ കുട്ടികൾസംശയം ചോദിച്ചുകൊണ്ടേയിരുന്നു –‘കാണാതായ കഥാപാത്രങ്ങളെപ്പോലെ..!’Continue Reading





















