കഥ (Page 23)

നഗരഹൃദയത്തിലെ തിരക്ക് പിടിച്ച സ്ഥലത്ത് വാസ്തുശില്‍പ്പഭംഗിയില്‍ ശ്രദ്ധേയമായ കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്ന ബാങ്കായിരുന്നു അത്. മുന്നില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡിലെ കുടുംബം ബാങ്കില്‍ വന്നാല്‍ ലോണ്‍ തരാമെന്ന് സന്തോഷത്തോടെ പറയുന്നത് കാണാം. ”എന്തേ…എവിടേക്കാ വലിഞ്ഞു കയറി പോകുന്നത് ”. അകത്തേക്കുള്ള പ്രവേശനം തടഞ്ഞു കൊണ്ട് അമ്മയോടും മകളോടും പട്ടാള വേഷം ധരിച്ച കാവല്‍ക്കാരന്‍ ചോദിച്ചു. കാവൽക്കാരന്‍റെ നെഞ്ചില്‍ നക്ഷത്രങ്ങളും അരയില്‍ റിവോള്‍വറും കാണാം. ”ഇവള്‍ക്ക് പഠിക്കാന്‍ വിദ്യാഭ്യാസ ലോണിന് വേണ്ടി വന്നതാ..”Continue Reading

മഴ ആര്‍ത്തലച്ചുപെയ്യുകയാണ്. കാറ്റും വീശിയടിക്കുന്നുണ്ട്. പുതപ്പില്‍ ഒന്നുകൂടി ചുരുണ്ടുകിടക്കുവാന്‍ അവള്‍ക്ക് കൊതി തോന്നി. മഴപെട്ടെന്നുതന്നെ നിലച്ചപ്പോൾ ആശ്വാസമാണ് തോന്നിയത്. സമയം ഇനിയും നല്ലതുപോലെ വെളുത്തിട്ടില്ല. കടപ്ലാവിന്‍റെ ചുറ്റുവട്ടത്തില്‍ തമ്പടിച്ച കട്ട ഇരുട്ട് നീങ്ങിത്തുടങ്ങുന്നതേയുളളു. അകലെ അമ്പലത്തില്‍ നിന്നുമുളള പാട്ടിന്‍റെ ശബ്ദം നേരിയതായി അലയടിക്കുന്നുണ്ട്. തിടുക്കത്തില്‍ എഴുന്നേറ്റു അച്ഛനുവേണ്ടി അല്പം കട്ടന്‍ കാപ്പിയിട്ട് അവളും കുടിച്ചു. പാവപ്പെട്ട വീട്ടിലെ സുന്ദരിയായ മീനു. അവളുടെ ശരീരത്തില്‍ ഒരുതരിപ്പോന്നുപോലുമില്ലെന്നുളളത് അവളുടെ അമ്മക്ക് എപ്പോഴും ആവലാതിContinue Reading

ഒരു കുട്ടിയുടെ കൗതുകത്തോടെയാണ് പിൻസീറ്റിലിരുന്ന് റംല സ്വപ്നനഗരിയുടെ മായാ കാഴ്ചകൾ കാണുന്നത്. ആ ദൃശ്യങ്ങളിലേക്ക് തന്നെ കണ്ണും നട്ട് അബ്ദു അവരുടെ കൈകൾ ചേർത്തു പിടിച്ചു. മുന്നിലെ ഹാൻഡ് റെസ്റ്റിൽ അള്ളിപ്പിടിച്ചിരിക്കുന്ന പേരമകൻ ഡാനിഷ് ദൂരേക്ക് കൈകൾ ചൂണ്ടിപ്പറഞ്ഞു. “മാമാ ബുർജ് ഖലീഫ .” എല്ലാവരുടെയുടെയും നോട്ടം നരച്ച കെട്ടിടങ്ങൾക്കിടയിൽ ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന ആ സൂചിമുനയിലേക്ക്. “ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണിത്.”ഡ്രൈവിങ്ങിനിടയിൽ മരുമകൾ സജില പറഞ്ഞു.“ഉപ്പ കേറീട്ടുണ്ടോ അതിനകത്ത്?’വലതുഭാഗത്തിരിക്കുന്നContinue Reading

ജെന്നി ഫെരിയർ എന്ന അവളുടെ പ്രിയ ജെന്നിക്ക് വാട്സാപ്പിൽ മറുകുറി എഴുതുമ്പോൾ ന്യൂസിലാന്റിലെ ഹിമപാതത്തിന്‍റെ കുളിരോർമ്മകൾ അവളുടെ മനതാരിൽ കവിതയായി നിറയുകയായിരുന്നു. അവൾക്കും പങ്കെടുക്കാനായ മൂന്നു ദിവസത്തെ കാവ്യാത്മക സെമിനാറിൽ സർവ്വകലാശാലയിലെ ഇംഗ്ലീഷ്‌ മേധാവി ജെന്നിയായിരുന്നു വിഷയാവതാരക.വിവിധ രാജ്യങ്ങളിലെ കവയിത്രികളുടെ സമ്മേളനമായിരുന്നെങ്കിലും, ജെന്നിയുടെ ആമുഖ പ്രഭാഷണം അവളുടെ മന:സ്സിൽ നിരന്തരം പ്രതിധ്വനികൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. കാമത്തിനപ്പുറം ഉത്തമ പുരുഷന്മാർ ഏർപ്പെടുന്ന പ്രണയം അതിനായുള്ള അവരുടെ ജീവത്യാഗത്തെപ്പോലും തൃണവൽഗണിച്ചുകൊണ്ടായിരിക്കും എന്നും സ്ത്രീ അതിന്‍റെContinue Reading

പട്ടികുരയുടെ ഉണര്‍ത്തുപാട്ടുകേട്ട് നമ്മുടെ രാമാനുജം കാലത്തുണര്‍ന്നത് ഭയന്നുവിറച്ചു കൊണ്ടാണ്. അയാള്‍ ഒടുവില്‍ കണ്ടു നിര്‍ത്തിയ സ്വപ്നത്തില്‍ വീട് മാഞ്ഞുപോയി; ഭൂമിയില്‍ ഒട്ടും അവശേഷിക്കാതെ, ഒരു നിലവിളി പോലുമില്ലാതെ. എന്നാല്‍ കിടക്ക വിട്ടെഴുന്നേറ്റപ്പോള്‍ വീട്, ആ പരുക്കന്‍ ചുമരുകളും, ഇളകിപ്പൊടിഞ്ഞ തറയും, മാറാല മൂടിയ കഴുക്കോലുകളും, കറുത്തുപോയ കൊല്ലം മേച്ചിലോടുമായി അങ്ങനെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. രാമാനുജത്തിന് അതൊരോര്‍മ്മപ്പെടുത്തലായിരുന്നു. അയാളുടെ തൊഴില്‍ശാല വില്‍ക്കപ്പെട്ടു. പിരിച്ചു വിടുമ്പോള്‍ ഡയറക്ടര്‍ നല്‍കിയ തുക തീരാറായി. ഇനിContinue Reading