പൂമുഖം LITERATUREകവിത തിര.. തീരം.. തോണി..

തിര.. തീരം.. തോണി..

തോണിയേറിയ തിര
തുള്ളിയുലഞ്ഞ തോണി
തുഴ മറന്ന തോണിക്കാരൻ
തുഴയാതകന്ന തോണി
തിരയകന്ന തീരം
തീരമകന്ന തോണി
തോണിയാഴ്ന്ന പുഴ
പുഴയിലലിഞ്ഞ തിര
പുഴ തൊട്ട തീരം
തിര തൊട്ട തീരം
തുഴ മറന്ന തീരം
തോണിയകന്ന തീരം.

കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ

Comments

You may also like