കഥ (Page 24)

ക്ലാസ്സുകൾ തുടങ്ങുന്നതിൻ്റെ ഏതാനും മിനുട്ടുകൾക്ക് മുമ്പാണ് അയാൾ പഠിപ്പിക്കേണ്ട വിഷയത്തെ കുറിച്ച് കൂടുതൽ അറിയാനെന്നോണം ഓൺലൈൻലൈബ്രറി റെഫറൻസ് ഗ്രന്ഥങ്ങളിൽ മുഖം പൂഴ്ത്തിയത്. ഡെസ്ക് ടോപ്പിന് അരികിലായി ചാർജിൽ വെച്ചിരുന്ന മൊബൈൽ ഫോണിൽ നിന്നും ഈയിടെ വൈറലായിമാറിയ റാസ്പുട്ടിൻ സം​ഗീതത്തിന്റെ റിങ്ങ്ടോൺ കേൾക്കുന്നുണ്ടായിരുന്നു. സ്റ്റാഫ് മുറിയിലെ കനത്ത നിശബ്ദതയെ ഭഞ്ജിച്ചതും അകലം പാലിച്ചിരുന്ന അനുഷ്ക ടീച്ചർ ഇടം കണ്ണിട്ട് അയാളെ നോക്കി ഊറിച്ചിരിച്ചു. മനസ്സിൽ എന്നും നൃത്തച്ചുവടുകളെ ആരാധിച്ചിരുന്ന അയാൾക്ക് മെ‍ഡിക്കൽContinue Reading

ഐരാണിമുട്ടം സിദ്ധാർത്ഥ ശങ്കർ എന്ന യുവ ചെറുകഥാകൃത്ത്​ തിരുവനന്തപുരത്തുനിന്ന്​ കോഴിക്കോ​ട്ടേക്ക്​ യാത്ര പുറപ്പെട്ടു. തിങ്കളാഴ്​ച്ച നടക്കുന്ന ആധുനികോത്തര സാഹിത്യകാരന്മാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു​ അത്. ഞായറാഴ്ച്ച രാവിലെ യാത്രതുടങ്ങിയ പരശുരാം എക്​സ്​പ്രസ്സിൽ ഇരുന്നുകൊണ്ട്​ കഥാകൃത്ത്​ ഓരോരോ മനോരാജ്യങ്ങളിൽ മുഴുകി. ഇടയ്ക്ക്​ തന്നെ ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ എന്ന്​ ഇടംകണ്ണിട്ടു ചുറ്റിലും നോക്കി. കഴിഞ്ഞ രണ്ടുമാസത്തിനകം കോട്ടയത്തുനിന്നും കോഴിക്കോടുനിന്നും പ്രസിദ്ധീകരിക്കുന്ന രണ്ട്​ പ്രമുഖ ആഴ്ചപ്പതിപ്പുകളിൽ ത​ന്റെ കഥയും കൂടെ ഫോട്ടോയും അച്ചടിച്ചുവന്നത്​ അയാൾ ഒരുContinue Reading

“എന്നോടൊപ്പം പോരുന്നോ പെണ്ണേ നീ മലമുകളിലേക്ക്?” എന്ന് സായിപ്പ് ഇംഗ്ലീഷിൽ ചോദിച്ചപ്പോൾ വെപ്പുകാരി വെറോണിക്കയുടെ കവിളു രണ്ടും ചുകന്നുകാണുമെന്നും അവൾ, കാൽവിരൽ കൊണ്ടൊരു ലൗസിംബൽ നിലത്തു വരച്ചിരിക്കാമെന്നും നമ്മൾ ചിന്തിക്കും. സത്യമാണ്. വെറോണിക്കയുടെ കവിളു തുടുക്കുകയും, ചുണ്ടിൻ്റെ തിളക്കം കൂടുകയും, കൈകൾ കൂട്ടിപ്പിടിച്ചു തലതാഴ്ത്തി കാൽവിരൽ കൊണ്ടവൾ വൃത്തം വരയ്ക്കുകയും ചെയ്തു. പക്ഷേ മനസ്സിൽ അവൾ കണക്കുകൂട്ടിയതെന്തെന്ന് അന്നു സ്‌കറിയക്കു മാത്രമേ അറിയുമായിരുന്നുള്ളൂ. ആഴ്ച്ചപ്പതിപ്പിലെ തുടരനെപ്പോലെ, തുടർന്നു വായിക്കുവാൻ ഇത്തിരിContinue Reading

ഋജു പ്രമേഷ് ആത്മഹത്യ ചെയ്തു. സൂസന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ്. ഒപ്പം സുന്ദരിയായ ഒരു പെൺകുട്ടിയുടെ ചിത്രവുമുണ്ട്. ഇമോജിയിട്ട് അനുശോചനവും രേഖപ്പെടുത്തി കൈയെടുത്തപ്പോഴേക്കും, കീബോർഡിന് മുകളിൽ പല്ലി കാര്യം സാധിച്ചു. ഇതിപ്പോൾ ഒരു രക്ഷയുമില്ലാതായിരിക്കുന്നു.പല്ലിയും പാറ്റയും കൂടി വീട് ഭരിക്കുകയാണ്. പാറ്റാഗുളികയും പല്ലിക്ക് അടിക്കുന്ന സ്പ്രേയും തരാതരം പരീക്ഷിച്ചിട്ടും ഒരു കുറവുമില്ല. പല്ലിയുടെ നിക്ഷേപം പേപ്പർ കൊണ്ട് നീക്കി കളയുവാനുള്ള ശ്രമം സമ്പൂർണ്ണ പരാജയമടഞ്ഞു. തുണിയും വെള്ളവുമായിറങ്ങി കീബോർഡിലെ അക്ഷരങ്ങളെ തിരിച്ചുContinue Reading

ഇരുട്ട് താണ്ഡവമാടി തുടങ്ങിയ, താഴ്വരയുടെ മുകളിലെ പാറക്കെട്ടുകൾക്കിടയിലൂടെ കരിമ്പടം വാരിപ്പുതച്ച്, എഹൂദ് പ്രവാചകൻ സാവധാനം താഴേക്കിറങ്ങി. ഇരുതല മൂര്‍ച്ചയുള്ള ഒരസ്വസ്ഥതയിൽ തന്റെ മനസ്സ് മുറിവേൽക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായിരിക്കുന്നു. ഉറക്കം നഷ്ടപ്പെട്ട പല രാത്രികളിലും ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്, ആരാണെന്റെ ദൈവം? സുമേറിയക്കാരും ബാബിലോണിയക്കാരും ആരാധിച്ചിരുന്ന ദൈവത്തെയല്ല, ഞാനീ സമൂഹത്തിന് പരിചയപ്പെടുത്താൻ ആഗ്രഹിച്ചത്. പിന്നെ, ഏതാണെന്റെ ദൈവം? എന്റെ ദൈവത്തിന് ഈജിപ്ത്യൻ ദൈവസങ്കൽപ്പവുമായി അഗാധമായ ബന്ധമുണ്ടെന്ന് ഷമാഷ് പറയുന്നു.Continue Reading