POLITICS (Page 10)

  യുപിയും ബിഹാറും ഇപ്പോഴും ഇന്ത്യയുടെ രാഷ്‌ട്രീയ ഭാവിയുടെ ചൂണ്ടു പലകകൾ ആണ്. ഏകദേശം 110 ലോക സഭ സീറ്റുകളുമായി, ഹിന്ദി പ്രദേശത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പരീക്ഷണ ശാലയായി ഈ രണ്ടു സംസ്ഥാനങ്ങൾ ഇന്നും നിലകൊള്ളുന്നു.  നരസിംഹറാവു വിന്‍റെ കാലം വരെ, യൂ പി ക്കാരൻ അല്ലാത്ത ഒരുവൻ പ്രധാനമന്ത്രി ആകുക എന്നത് ചിന്തിക്കാൻ തന്നെ പാടില്ലായിരുന്നു. നെഹ്‌റു കുടുംബവും അലഹബാദുകാർ ആണല്ലോ? പക്ഷെ വി പി സിങിന്‍റെ മണ്ഡൽ രാഷ്‌ട്രീയംContinue Reading

ഗ്രന്ഥകാരൻ സമകാലീന രാഷ്ട്രീയത്തെ കുറിച്ച് കമ്മ്യൂണിസ്റ്റ്‌ പാർട്ടി കേന്ദ്രീകൃതമായി സ്വന്തമായ ചില കാഴ്ചപ്പാടുകൾ മുന്നോട്ടു വെക്കുകയാണ് ഈ രചനയിൽ. ലളിതവും വളച്ചുകെട്ടില്ലാത്തതും ആണ് രചനാരീതി. പല സമയത്തുള്ള മുഖ പുസ്തക ചർച്ചകളെ ആധാരമാക്കിയിരിക്കുന്നത് കൊണ്ട് നിയതമായ ക്രമപ്പെടുത്തൽ നടന്നിട്ടില്ല. ഈ വീക്ഷണങ്ങൾ വായിക്കപ്പെടേണ്ടതാണെന്നു തോന്നിയത് കൊണ്ടാണ് പ്രസക്ത ഭാഗങ്ങൾ ചുരുക്കെഴുത്ത് നടത്തിയത്. ഇത് വിമർശനമല്ല .കാരണം,സാമൂഹ്യവും രാഷ്ട്രീയവും ആയ ചില നിലപാടുകൾ ഉണ്ടെന്നതൊഴിച്ച് , അതിനു വേണ്ട രാഷ്ട്രീയ വിജ്ഞാനംContinue Reading

ഗുരു സന്യാസിയായിരുന്നു. നമ്മളീ സന്യാസത്തെക്കുറിച്ച് ആലോചിക്കുമ്പോൾ സന്യാസം എന്താണു എന്ന് ആലോചിക്കണം. സന്യാസത്തെ നമുക്ക് ആത്മം എന്നും അപരം എന്നും തരം തിരിക്കാം. ഹിന്ദുമതത്തിലും ക്രിസ്ത്യാനികളിലും മുസ്ലീങ്ങളിലും സന്യാസിമാരുണ്ട്. ആത്മത്തിന്റെ കാര്യം പറയുകയാണെങ്കിൽ – പലരും സന്യസിക്കുന്നത് മോക്ഷം കിട്ടാനാണു. ദൈവത്തിൽ അലിഞ്ഞുചേരാൻ, അല്ലെങ്കിൽ സ്വർഗ്ഗത്തിൽ പോകാൻ, പരമമായ നിർവ്വാണത്തിനു. ഈ മോക്ഷം എന്നത് സ്വാർത്ഥമായ, സ്വന്തം സുഖത്തിനെ മാത്രം ലക്ഷ്യമാക്കുന്ന ഒരു കാര്യമാണു. മറ്റുള്ളവർക്ക് ഗുണമുണ്ടാകാതെ ഹിമാലയത്തിലോ മറ്റോContinue Reading

ഹിന്ദുമതവിശ്വാസിയല്ലാത്ത അമിത് ഷാ എന്ന മഹാരാഷ്ട്രക്കാരൻ കോൺട്രാക്ടർ ഗുജറാത്ത് രാഷ്ട്രീയത്തിലും പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിലും വളർന്നത് കാസ്റ്റ് പൊളിക്ടിസിന്റെ രസതന്ത്രം പയറ്റിയാണ്. പ്രാദേശികവാദം ശക്തമായ മഹാരാഷ്ട്രയിൽ ബാൽ താക്കറെയുടെ ശിവസേന ഉൾപ്പെടെ കയറിക്കൂടാൻ ഒരു പാട് തീവ്രഹൈന്ദവ സംഘടനകൾ ഉണ്ടായിരുന്നിട്ടും, അമിത് ഷാ തട്ടകമായി തെരഞ്ഞെടുത്തത് സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയല്ല, മറിച്ച് ഗുജറാത്താണെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഹിന്ദുമതവിഭാഗക്കാരനല്ലാത്ത ഒരാൾക്ക് അത്രയെളുപ്പം കയറിപ്പറ്റാനാകാത്ത വിധം സങ്കീർണമായിരുന്നു മഹാരാഷ്ട്രയിലെ അന്നത്തെ പൊളിടിക്സിന്റെ ഘടനContinue Reading

രാജി വയ്ക്കുന്ന മൂന്നാമത്തെ മന്ത്രി. അറസ്റ്റ് ചെയ്യപ്പെട്ട പതിമൂന്നാമത്തെ എം.എല്‍.എ. ഗവർണറും പ്രതിപക്ഷവും ദിവസേന എന്നവണ്ണം കലഹത്തിലേർപ്പെടുന്ന മന്ത്രിസഭ . നാലു നഗരസഭകളുമായി കൂടെക്കൂടെ ഉരസൽ. പക്ഷേ, 70 അംഗ നിയമസഭയിൽ സ്വന്തം പക്ഷത്ത്  67 അംഗങ്ങള്‍. ഇന്ത്യ പ്രതീക്ഷയോടെ നോക്കിക്കാണുന്ന പുതിയ പാർട്ടി. വളരെ പ്രതീക്ഷ ഉണർത്തിയ ഈ രാഷ്‌ട്രീയ പ്രസ്ഥാനത്തിന്‍റെ ഭാവി എന്താകുമെന്നും, ഇതെങ്ങനെ മുന്നോട്ടു പോകും എന്നുമുള്ള ചിന്തകളാണ്, ദില്ലിയിലെ 19 മാസമായ ആം ആദ്മി മന്ത്രിസഭയെപ്പറ്റിContinue Reading