POLITICS (Page 9)

അവർ ആദ്യം വന്നത് അവനെ അന്വേഷിച്ചായിരുന്നു. അന്ന് നമ്മൾ നിശബ്ദത പാലിക്കുക മാത്രമല്ല ചെയ്തത്, അവരോടൊപ്പം ആ വേട്ടക്കാരോടൊപ്പം കൂടി അവനെ കൂക്കി വിളിച്ചു. പപ്പുവെന്നും ജോക്കർ എന്നും വിളിച്ചു. ഒരു ജനാധിപത്യ രാജ്യത്തു തിരഞ്ഞെടുപ്പുകളിലൂടെ മാത്രം അധികാരത്തിൽ വരികയും പലപ്പോഴും പ്രതിപക്ഷത്തിരിക്കുകയും ജയിലിലടക്കപ്പെടുകയും, കൊല്ലപ്പെടുകയും ഒക്കെ ചെയ്ത അവന്റെ മുതുമുത്തച്ഛന്മാരെ വരെ തെറി വിളിക്കുകയും ഒരിക്കൽ പോലും ഒരു അധികാര സ്ഥാനം പോലും ഇതുവരെ ഏറ്റെടുക്കുവാൻ തയ്യാറാകുകയും ചെയ്യാതിരുന്നContinue Reading

തിരുവനന്തപുരം ജില്ലയിൽ സി പി എമ്മിനും ബി ജെ പിക്കും കണ്ണൂരിലേത് പോലെ പാർട്ടി ഗ്രാമങ്ങൾ ഇല്ല. പക്ഷെ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ പോലെയാണ് തിരുവന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ് സി പി എമ്മിനും മഹാത്മാ ഗാന്ധി കോളേജ് ബി ജെ പിക്കും. യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ ക്കും എം ജി കോളേജിൽ എ ബി വി പിക്കും സ്വന്തമായി ആയുധ ശേഖരപ്പുരകളും ഇടിമുറികളും ഉണ്ട് . ഈContinue Reading

മുന്‍ പ്രധാനമന്ത്രിയും, ധനകാര്യമന്ത്രിയും, റിസര്‍വ്വ് ബാങ്ക് ഗവര്‍ണറും, ഐ.എം.എഫ് അംഗവുമായിരുന്ന മന്മോഹന്‍ സിംഗ് കഴിഞ്ഞ ദിവസം കറന്‍സി അസാധുവാക്കല്‍ വിഷയവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ   അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം രാജ്യത്തുണ്ടായ ചില പ്രധാനവസ്തുതകളെ ചൂണ്ടിക്കാണിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കള്ളപ്പണം അടിച്ചമര്‍ത്താനും, കള്ളനോട്ടുകള്‍ തടയാനും, തീവ്രവാദികള്‍ക്ക് ലഭ്യമാവുന്ന സാമ്പത്തിക സഹായം ഇല്ലാതാവാനും ഇതാണ് വഴിയെന്നാണ് പ്രധാനമന്ത്രി വാദിക്കുന്നത്. ഞാന്‍ ഇതിനോടൊന്നും യോജിക്കാതിരിക്കുന്നില്ല.Continue Reading

ഇക്കഴിഞ്ഞ നവംബർ 8 നു അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും അശ്ലീലകരമായ പ്രചാരണങ്ങൾക്കൊടുവിൽ റിയാലിറ്റി ടീവി താരം എന്ന നിലയിൽ നിന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ്കാരിൽ ഒരാളായി മാറിയ, സ്വന്തം കക്ഷിയുടെ പോലും പരിപൂർണ പിന്തുണ ഇല്ലാതിരുന്ന, അപ്രായോഗിക രാഷ്ട്രീയ നിലപാടുകളാൽ പലപ്പോഴും പരിഹാസ്യനായ വര്‍ണവെറിയും പ്രാദേശിക വാദവും ആരോപിക്കപ്പെട്ട ട്രംപ് അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇക്കഴിഞ്ഞ ജൂണിലാണ് UK യിലെ ഭൂരിപക്ഷം വരുന്നContinue Reading

കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഊര്‍ജ്ജപ്രതിസന്ധിയെ കുറിച്ചുള്ള ചര്‍ച്ചകളും പരിഹാരങ്ങള്‍ക്കായുള്ള നിര്‍ദ്ദേശങ്ങളും പലവഴികളിലായി ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും എല്ലാം ചെന്നുനില്‍ക്കുന്നത് ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി എന്ന ഒറ്റമൂലിയിലേയ്ക്കാണ്. പരിസ്ഥിതിപ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ-യുവജന-സാംസ്കാരിക സംഘടനകളും ഒരേ മനസ്സോടെ എതിര്‍പ്പുയര്‍ത്തിയിട്ടും നിര്‍ദ്ദിഷ്ട ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നു എന്ന്‍ സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്‍റെ വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയിലും പുറത്തും നടത്തിയ പ്രഖ്യാപനങ്ങള്‍ അതാണ്‌ സൂചിപ്പിക്കുന്നത്. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ AIYF വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.Continue Reading