നോവൽ (Page 12)

ഒരു സായാഹ്നത്തിൽ യെറുശലേമിലെ രാജകീയ ഉദ്യാനത്തിൽ ശലമോൻ രാജാവ് നടക്കാനിറങ്ങി. നഗരത്തിന്റെ ദാഹം ശമിപ്പിക്കുന്ന ഉറവ കവാടത്തിനു താഴെയായിരുന്നു ആ ഉദ്യാനം. വെളുപ്പും ചോപ്പും നിറഞ്ഞ പനിനീർപ്പൂക്കളും ആകാശ ലില്ലിയും, തുളസിയും ,ചതകുപ്പയും ജീരകവും പോലെയുള്ള ഔഷധ ചെടികളും തോട്ടത്തിലെ മുന്തിരി പോലുള്ള മെലാഞ്ചി കുലകളും ആയിരം തലയുള്ള സർപ്പത്തെ പോലെ മതിലിൽ പടർന്ന ഈസോപ്പും, കയ്പ്പൻചീരയും കടുകും, പോപ്പിയും മുൾച്ചെടികളും പിന്നെ ഗ്രീഷ്മത്തിൽ ഇല പടർത്തുന്ന ബദാമും കാലത്തിനുContinue Reading

ഇതൾ 15 എത്ര ദിവസമായി ഈ മഴ… തോരാതെ പെയ്യുന്ന മഴക്കാലം ഓർമ്മകളുടെ പെയ്ത്തുകാലം കൂടിയാണ് മാഞ്ഞുപോയ ഓർമ്മകൾപോലും മഴനൂലുകളിൽക്കയറി ഊഞ്ഞാലാടിയെത്തും.ശേഷം, ഓർമ്മമഴ നനഞ്ഞുകൊണ്ടൊരു തിരിഞ്ഞു നടത്തം. ബാല്യകൌമാരങ്ങളും, സ്വപ്നങ്ങളും, കൈകളിൽ നിന്നും ഊർന്നുപോയ മഞ്ചാടിമണികളും വിദൂരതയിലിരുന്നുകൊണ്ട് വിരലിൽ തൊടാതെതൊട്ട് പരിചയം പുതുക്കും.ചിരിപ്പിച്ചും , കരയിപ്പിച്ചും , മോഹിപ്പിച്ചും, നിരാശപ്പെടുത്തിയും, വെറുപ്പിച്ചും , അവയിങ്ങനെ പിന്നാലെ…. രണ്ട് ദിവസമായി നന്നായി ഉറങ്ങുന്നുണ്ട്. പ്രസവത്തിന് നാട്ടിലേക്ക് വരുന്നില്ലെന്നും, പ്രസവം ഇവിടെയുള്ള ഡോക്ടറുടെContinue Reading

ഇതൾ 14 ഒരു അനാഥയുടെ ശവസംസ്കാരം എങ്ങനെയായിരിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്? നിങ്ങളുടേതിൽ നിന്നും തികച്ചും വിഭിന്നമാണ്. ശ്മശാനത്തിലെ കാവൽക്കാരനെ ഒന്ന് സന്തോഷിപ്പിക്കുകയേ വേണ്ടു, അതിനാണെങ്കിൽ വളരെയെളുപ്പവും. വഴികൾ നിങ്ങൾക്ക് ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ.. കാലങ്ങളായ് അനുവർത്തിച്ചു പോരുന്നത്!ഇവിടെ, പാതിയും വെന്തുപോയ അനാഥ പെൺകുട്ടിയുടെ ഉടലിന് ചില്ലറ വിറകു കൊള്ളികളുടെ ആവശ്യം മാത്രമേ വരുന്നുള്ളു.പക്ഷേ, ഉടലിനപ്പുറമുള്ള അവളെ ദഹിപ്പിക്കാൻ……..? ” മായാ നീ എന്താണ് ആലോചിച്ച് കൂട്ടുന്നത്?നിന്റെ ഈ വേണ്ടാത്ത ചിന്തകളാണ് ആദ്യംContinue Reading

ഇതൾ 13 നഗരത്തിലെ തെരുവുകൾ സദാ വായിട്ടലയ്ക്കുന്ന ഒരുവളെപ്പോലെ കലപില ശബ്ദങ്ങളിൽ മുങ്ങിക്കിടന്നു. തന്റെ മുൻജന്മത്തിൽ അപ്പായുടെ വിരലറ്റത്തെ പിടിവിടാതെ തമിഴ്മണമുള്ള തെരുവിന്റെ തിരക്കിൽ തിരുവിഴാ കണ്ട് നടന്നതാണ് യാത്രയിൽ ഓർമ്മവന്നത്. മാക്കായുടെ അപ്പച്ചിയെ പോലെയല്ല അപ്പച്ചിയുടെ ഭർത്താവ്. ഒരു സാധു മനുഷ്യൻ. മാക്കായോടെന്നപോലെ തന്നോടും സ്നേഹവും കരുതലുമൊക്കെയുണ്ട്. യാത്രയിലുടനീളം തെരുവിലെ കാഴ്ചകൾ ചൂണ്ടിക്കാട്ടി ഓരോന്നിന് പിന്നിലെയും കഥകൾ പറഞ്ഞുതന്നു. ചിലതൊക്കെ മനസ്സിലായി, ചിലതൊന്നും തനിക്ക് മനസ്സിലായതുമില്ല..വളരെ സന്തോഷകരമായ ഒരുContinue Reading

ഇതൾ പന്ത്രണ്ട് അന്നോളം ആകെ കണ്ടിട്ടുണ്ടായിരുന്നത് ജനിച്ചനാടും, വീടും, പിന്നെ തന്നെ ഇന്നുകളിൽ പോറ്റുന്ന വീടും മാത്രമാണ്. അന്നൊരിക്കൽ മാക്കായുടെ അച്ഛൻ, കോമൂമാമാടെ കൂടെ വീട്ടിൽ വന്നതും, അപ്പായും അമ്മയും തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞതും, കുറേ ദിവസങ്ങൾക്ക് ശേഷം അന്ന് രാത്രി അമ്മാ വീട്ടിൽ ചോറുണ്ടാക്കി തനിക്കും, ചിന്നിക്കും, ലല്ലിക്കും വയറുനിറയെ ഊട്ടിവിട്ടതും ഓർമ്മയുണ്ട്. പിറ്റേ ദിവസം, തന്നെ അമ്മ മാക്കായുടെ അപ്പായുടെ കൂടെ ഒരുക്കിവിട്ടു. അമ്മ അന്ന് കരഞ്ഞതേയില്ല…Continue Reading