പൂമുഖം LITERATUREകവിത കുറവ്

 

ാൻ എന്നെ നവീകരിക്കാനാണ് ആഗ്രഹിച്ചത്.
എന്നെ അടിമുടി മാറ്റിയെടുക്കാൻ.
വിമർശനങ്ങളാണ് നിന്നിലേയ്ക്കടുപ്പിച്ചത്.
എന്റെ കുറവുകൾ നീയാണു കണ്ടെത്തിയത്.
എന്റെ ശൈലികൾ പലതും അപ്രിയമായിരുന്നു.
എന്റെ എന്ന തോന്നലുകൾ അധികമായിരുന്നു.
എന്തിന് , എന്റെ മുഖത്തെ കറുത്ത നിറം,
കൈത്തണ്ടയിലെ വളരുന്ന അരിമ്പാറ,
വീർത്തു വരുന്ന വയർ,
നരകയറുന്ന താടി,
ചേർച്ചകളില്ലാത്ത ഉടയാടകൾ…..
ഞാൻ ഞാനേ അല്ലെന്നായി ഒടുവിൽ!

ഇപ്പോൾ
നീയൊന്നും പറയാറില്ല.
വിമർശനങ്ങളുമില്ല…

മറുപടി: അതിനിപ്പൊ എന്താ ഒരു കുറവ്?

Comments
Print Friendly, PDF & Email

പെരിങ്ങോട് സ്വദേശി,
ഇൻഷൂറൻസ് രംഗത്ത് പ്രവർ ത്തിക്കുന്നു. എളിയ കലാപ്രവർത്തനവും.

You may also like