നിരീക്ഷണം (Page 11)

നമ്മുടെ സംസ്ഥാനം അസാധാരണമായൊരു പരിതസ്ഥിതിയിലൂടെ കടന്നുപോവുകയാണ്. പ്രളയം കേരളത്തെ ഒന്നാകെ തകർത്തു കളഞ്ഞു.സ്ത്രീ പ്രവേശനവിധിയോടുള്ള അയ്യപ്പൻറെ കോപാഗ്നിയാണ് പ്രളയ കാരണമെന്നാണ് പ്രചരണം. ഹിന്ദു വർഗീയവാദികളാണ് ഇതിൻറെ ഉപജ്ഞാതാക്കൾ.സുപ്രീംകോടതിയുടെ മേലും വിധിപറഞ്ഞ ജഡ്ജിമാരുടെ മേലും പതിക്കുന്നതിന് പകരം ഈ കോപാഗ്നി കേരളത്തിലെ സാധാരണജനങ്ങളുടെ മേലും മനോഹരമായ പ്രകൃതിയുടെ മേലും വർഷിച്ചതിൻറെ യുക്തി അവർക്ക് വിശദീകരിക്കാനാവുന്നില്ല. പ്രളയം കേരളത്തെ അപ്പാടെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ അയ്യപ്പ കോപത്തെ ശമിപ്പിക്കാൻ ഇന്ന് കാണുന്നതുപോലുള്ള സംഘടിത നാമജപം ഒന്നുംContinue Reading

ഒരു നിലപാടിനൊപ്പം നിൽക്കാൻ ശ്രമിക്കുകയും, പരസ്പര ചർച്ചകളിലൂടെ പുതിയ ലോകത്തെ സൃഷ്ടിക്കാനുള്ള പക്വതയാർജ്ജിക്കലുമാണ്, ഏതു നൂറ്റാണ്ടിലേയും മനുഷ്യർ കാലങ്ങളായി അനുവർത്തിച്ചു പോരുന്ന പുരോഗമന ചിന്ത എന്നറിയപ്പെടുന്ന പ്രവൃത്തിയുടെ ആദ്യപടി. മനുഷ്യസമൂഹത്തിന്റെ വളർച്ച യുഗങ്ങളായി ആചാരങ്ങളായും, അനുഷ്ഠാനങ്ങളായും പുലർത്തിപ്പോന്നിരുന്നത് അന്നത്തെ ഭൗതിക, സാങ്കേതിക വികാസങ്ങൾക്കനുസരിച്ചായിരുന്നെങ്കിൽ , വളർച്ചകൾക്കൊപ്പം നിന്നവർ മാറ്റത്തെ ഉൾക്കൊണ്ടവരുടെ കൃത്യമായ ഇടപെടലുകൾ കൊണ്ടു മാത്രമാണ്. ലോകത്തിന്റെ വിവിധ കോണുകളിലെ ചരിത്രം പരിശോധിച്ചാൽ ശാസ്ത്രീയ ചിന്തയുടെ വളർച്ചയും, യുക്തിഭദ്രമായ തീരുമാനങ്ങളുമാണ്Continue Reading

  കുറച്ചു നാളുകൾക്കു മുൻപാണ് ലില്ലി സിംഗിനെ കാണണമെന്ന് പറഞ്ഞു കുട്ടികൾ വീട്ടിൽ ബഹളം കൂട്ടിയത്. അതാരാ ലില്ലി സിങ് എന്ന് ഞാൻ മകളോട് ചോദിച്ചു, അയ്യേ ലില്ലി സിംഗിനെ അറിയില്ലേ എന്നാൽ വാപ്പയുടെ ജീവിതം പകുതി പോയി എന്നവൾ കളിയാക്കി ചിരിച്ചു. പ്രശസ്ത യൂ റ്റ്യുബർ ആണത്രേ. ഒടുവിൽ കുട്ടികളോടൊപ്പം ലില്ലി സിംഗിനെ കാണാൻ പോയി. ആയിരക്കണക്കിന് കുട്ടികൾ ലില്ലിസിങ്ങിനെ ഒരു നോക്ക് കാണാൻ തിക്കിത്തിരക്കുന്നതു കണ്ടു ഞെട്ടിContinue Reading

  ഏറെ ആദരിക്കുന്നവരുടെ നിരീക്ഷണങ്ങളോട് വിയോജിക്കുമ്പോൾ സവിശേഷമായ ശ്രദ്ധ പുലർത്തണം. വാക്കുകളിൽ അർത്ഥ പ്പിഴ വരരുത്.ഉദ്ദേശം കൃത്യമായി വെളിപ്പെടണം. അത്തരം ഒരു സന്ദർഭമാണിത് .സി ആർ പരമേശ്വരൻ മലയാള നാട് ജേർണലിൽ എഴുതിയ ” ശബരിമല ഒരു അപശബ്ദം ” എന്ന ലേഖനത്തിലെ ചില നിരീക്ഷണങ്ങളെ കുറിച്ച് തോന്നിയ സന്ദേഹങ്ങളാണ് താഴെ കുറിക്കുന്നത് . ശബരിമലയിലെ സ്ത്രീ പ്രവേശനം ബീവറേജ്‌സ്നു മുൻപിൽ പ്രത്യേക വരി തരപ്പെടുന്നതു പോലെയല്ല .അവിടെ കയറിContinue Reading

  കേരളം അഭിമുഖീകരിക്കുന്ന ഏക പ്രശ്നം  അതാണെന്ന മട്ടില്‍ എല്ലാവരും ശബരിമലയെ കുറിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു.കേരളത്തെ നശിപ്പിക്കുന്ന ഇടതു-വലതു കപടാവബോധങ്ങളെ പോലെ   വീര്യമുള്ള ഒരു മയക്കുമരുന്നില്ല. എല്ലാ മയക്കുമരുന്നുകളെയും പോലെ ചുമതലകളെ വിസ്മരിപ്പിച്ചു കൊണ്ട് അവ നമ്മുടെ വലിയ വലിയ സാമൂഹ്യനോവുകള്‍ ആറ്റുന്നു. ഇടതുകള്‍ വലതുകളുടെ ദൌര്‍ബല്യങ്ങളില്‍, അതിക്രമങ്ങളില്‍ ഒന്നു പോലും മറക്കാറില്ല. വലതുകള്‍ ഇടതുകളുടെ ദൌര്‍ബല്യങ്ങളില്‍, അതിക്രമങ്ങളില്‍ ഒന്നു പോലും മറക്കാറില്ല. വലതുകളും ഇടതുകളും താന്താങ്ങളുടെ ദൌര്‍ബല്യങ്ങളില്‍ , അതിക്രമങ്ങളില്‍ ഏതെങ്കിലുമൊന്നുപോലും ഓര്‍ക്കാറില്ല . ഒരു നല്ല ശതമാനം മലയാളികള്‍ രണ്ടു  മാസം മുന്‍പ് ഒരു പ്രളയക്കെടുതിയില്‍ പെട്ട് എല്ലാം നഷ്ടപ്പെട്ടവരായിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രളയബാധിതരെ പുനരധിവസിക്കാന്‍ ശ്രമിക്കേണ്ട ഭരണകൂടം അതിന്‍റെ ഊര്‍ജ്ജം മുഴുവന്‍ ശബരിമലയിലെ കഥയില്ലാത്ത  ഒരു വിജയത്തിനും ദീര്‍ഘകാലContinue Reading