അനുഭവം (Page 2)

വീടു വിറ്റ് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് മാറേണ്ടി വന്നപ്പോൾ വേരുകൾ നഷ്ടപ്പെടരുതെന്നും താമസിയാതെ തിരിച്ചു പോകാമെന്നും കരുതിയാണ്‌ അവിടെ കുറച്ച് സ്ഥലം വാങ്ങിയിടാം എന്നു തീരുമാനിച്ചത്. ജനിച്ചു വളർന്നതും, കണ്ടറിഞ്ഞതും, കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ കോഴിക്കോടിനെ ഒരു ദിവസം കൊണ്ട് ഉപേക്ഷിച്ച് വരാൻ കഴിയില്ലായിരുന്നു… ഒരു പരിചയക്കാരനായ ബ്രോക്കറാണ് സ്ഥലം കൊണ്ടു കാണിച്ചത്. “L” ഷെയ്പ്പിലൊരു സ്ഥലം. അതിലേക്ക് നേരെ വാഹനം കയറും. പുറകിലൊക്കെയുള്ള വസ്തുവിലേക്ക് ടൂവീലർ മാത്രമേ പോകൂ. ഈContinue Reading

ഒരു നേരനുഭവംഎഴുപതുകളുടെ തുടക്കത്തിലാണ് ഞങ്ങളുടെ കുട്ടിക്കാലം. അക്കാലത്തെ മനുഷ്യരുടെ തീവ്രമായ അനുഭവം വിശപ്പ് തന്നെയായിരുന്നു. സാമൂഹ്യമായ ഉച്ചനീചത്വങ്ങളുടെ എല്ലാം സ്ഥാനം ഈ അനുഭവങ്ങൾക്കും പിന്നിലായിരുന്നു. മലയാളിയുടെ ഭക്ഷണ ശീലങ്ങളിലൊന്നായും അടങ്ങാത്ത വിശപ്പിനെ നേരിയ തോതിലെങ്കിലും ശമിപ്പിച്ചു പോന്നതും ആ കാലത്ത് ബ്രസീൽ ജന്മം നല്കി പോർച്ചുഗീസുകാർ ഇന്ത്യയിലെത്തിച്ച മരച്ചീനിയായിരുന്നു. വേറെയും ചില കിഴങ്ങു വർഗ്ഗങ്ങൾ കൂടി മലയാളിയുടെ ഭക്ഷണ ശീലങ്ങളിൽ ഒഴിച്ചുകൂടാത്തതായി. പല തരം ചേമ്പുകളും കാച്ചിലും ചേനയുമെല്ലാം ആContinue Reading

ഏതാണ്ട് നാലു വർഷങ്ങൾക്കു മുൻപ് ആയിരുന്നു ആ മൈക്രോസോഫ്റ്റ് ടീംസ് കോൺഫറൻസ് കോൾ. മറുവശത്തു കുവൈറ്റിൽ നിന്ന് ഓപ്പറേഷൻസ് ഡയറക്ടറും എച്ച് ആർ പ്രതിനിധിയും. ” ഖത്തറിൽ ലോകകപ്പ് വരുന്നു, നീ അവിടെ ഉണ്ടാകണം”അതായിരുന്നു കോളിന്റെ രത്നച്ചുരുക്കം. വൈകുന്നേരം വീട്ടിൽ പോയി. ഭാര്യയും മക്കളുമായി ഇരുന്നു സംസാരിച്ചു. അവസാന ട്രാൻസ്ഫർ 14 വർഷങ്ങൾക്കു മുൻപായിരുന്നു, ബഹ്‌റൈനിൽ നിന്ന് തിരികെ യൂ എ ഇ യിലേക്ക്. അന്ന് മുതൽ കുടുംബം യൂContinue Reading

കോവിഡ് ഒരു സത്യമായിത്തീർന്ന് പരിഭ്രമിച്ച് നിൽക്കുന്ന 2020 മാർച്ച് മാസമാണ് ഓഫിസിൽ നിന്ന് മാനേജരുടെ ഫോൺ വിളി. “ഒന്ന് ഓഫീസ് വരെ വരണം.” മനസ്സിൽ അസ്വസ്ഥത തോന്നി. ചെന്നയുടനെ ഏറെ സ്നേഹത്തോടെ മുമ്പെങ്ങുമില്ലാത്ത വിനയത്തോടെ സംസാരിച്ചു തുടങ്ങി. ഈ പ്രത്യേക സാഹചര്യത്തിൽ ടെർമിനേഷൻ ലെറ്റർ തരാതെ നിവൃത്തിയില്ല. കഴിഞ്ഞ 12 വർഷമായി ജോലി ചെയ്യുന്ന സ്ഥാപനം. പല സാഹചര്യങ്ങളും മാറി വന്നിട്ടും ജോലിയ്ക്ക് ഭംഗം നേരിട്ടിരുന്നില്ല. അതിന്റെ ഒരു അമിതContinue Reading

ഏത് ദുരന്ത കാലവും ഏറ്റവും കൂടുതൽ വേട്ടയാടുന്നത് സമൂഹത്തിൽ അരിക് വൽക്കരിക്കപ്പെട്ടവരെയാണ്. മാസ്കിനടിയിൽ നിശബ്ദമായ അവരുടെ കരച്ചിലുകൾ ആര് കേൾക്കാൻ. ആംബുലൻസുകൾ കൂട്ടത്തോടെ നിലവിളിക്കുന്ന കോവിഡ് കാലത്ത് പോസിറ്റിവായ അച്ഛൻ നാർക്കുളനെ ആശുപത്രിയിൽ കാണാനെത്തുന്ന കണ്മഷിയുടെ കറുത്ത നിറമുള്ള, കാട്ട് പൊന്ത പോലെ മുടിയുള്ള മെലിഞ്ഞ ചെറുപ്പക്കാരൻ മകൻ ബാലചന്ദ്രനെയാണ്, അംബികാസുതൻ മാങ്ങാടിന്റെ “കാരക്കുളിയൻ” എന്ന കഥ തുടങ്ങുമ്പോൾ കാണുന്നത്.പനിച്ച് കിടക്കുന്ന അച്ഛൻ നാർക്കുളൻ ഭൂതകാലത്തിലെ നോവുന്ന ഓർമ്മകളിൽ “പരപ്പ്”Continue Reading