LITERATURE (Page 25)

”ഇക്കാണിക്കുന്ന ഗോഷ്ടിയാണോ മോഹിനിയാട്ടവും ഭരതനാട്യവും, ” ദേവിക ധർമ്മരോഷം കൊണ്ടു.”ഇങ്ങനെ വികാരം കൊള്ളാതെ എന്റമ്മേ, ” മകൾ അമ്മയെ ചെറുതായൊന്നു ശാസിച്ചു, ” ആ പെൺകുട്ടികൾ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ, ” അവൾ തുടർന്നു. ഓ, അങ്ങനെയൊരു വശം ചിന്തിച്ചതേയില്ലല്ലോ എന്ന് ദേവികയ്ക്കു സ്വയം നാണക്കേടു തോന്നി. കുട്ടികൾ അവധിക്കു വന്നപ്പോൾ അവരുടെ നിർബന്ധത്തിനു വഴങ്ങി കോവളത്തെ നക്ഷത്ര റിസോർട്ടിൽ രണ്ടു ദിവസം തങ്ങുകയായിരുന്നു അവരെല്ലാവരും. രാത്രി ഭക്ഷണം കഴിക്കുമ്പോഴാണ്Continue Reading

എന്നും മനുഷ്യപക്ഷത്തു നിൽക്കുന്നവയാണ് അംബികാസുതൻ മാങ്ങാടിന്‍റെ ചെറുകഥകൾ. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ തൊട്ടുങ്കരപ്പോതി ‘ എന്ന കഥാ സമാഹാരത്തിലെ കഥകളും ഈ പ്രസ്താവനയ്ക്ക് ശക്തി പകരുന്നു. യാതൊരു ഉപാധികളും ഇല്ലാതെ സാധാരണക്കാരുടെ കൂടെ നിൽക്കുന്ന ദൈവമാണ് തെയ്യം. ‘തൊട്ടുങ്കരപ്പോതി’ എന്ന കഥ ദിനകരൻ – ഊർമ്മിള ദമ്പതികളുടെ പൊരുത്തക്കേടിന്‍റെ കഥയാണെങ്കിലും അത് ശക്തമായ ഒരു സ്ത്രീപക്ഷ കഥയാണ്. ഈ കഥയിൽ സറിയിലസ്റ്റിക് സംഭവങ്ങൾ കൊണ്ട് അവരുടെ ജീവിതത്തിലെ സംഘർഷങ്ങൾContinue Reading

സമാന്തര കോളേജ് അധ്യാപനകാലത്തെ തന്‍റെ ജീവിതം ഒന്നിനൊന്ന് മെച്ചമായിരുന്നെന്ന് വിശ്വസിക്കുവാനാണ് കേളുമാഷിനിഷ്ടം. ഓരോ വിഷയത്തിലുമുള്ള മാഷ്ടെ കേമത്തം അത്രയ്ക്കുണ്ട്. അക്കൂട്ടത്തിൽ ഒന്നുരണ്ട് നാൾ ബയോളജി ക്ലാസിൽ കക്ഷി തന്‍റെ പാണ്ഡിത്യം തെളിയിച്ച രംഗമാണ് വിഷയം. ബയോളജി പഠിപ്പിക്കുന്ന ഗീത ടീച്ചർ മോളുടെ കല്യാണം പ്രമാണിച്ച് അവധിയിലായപ്പോഴാണ് കേളുമാഷ് പത്ത്-സി ക്ളാസിൽ ബയോളജി പഠിപ്പിച്ചത്. “ജീവനുള്ളവയെക്കുറിച്ചുള്ള പഠനമല്ലേ ജീവശാസ്ത്രം അഥവാ ബയോളജി. അപ്പോൾ നമുക്ക് ജീവനുള്ളതും ജീവനില്ലാത്തതും തമ്മിലുള്ള വ്യത്യാസം ചർച്ചContinue Reading

മാലേഗാവ് സ്ഫോടന കേസ്: നീതിവ്യവസ്ഥയുടെ പക്ഷപാതിത്വവും രാഷ്ട്രീയ ഇടപെടലുകളും 2025 ജൂലൈ 31-ന് മുംബൈയിലെ പ്രത്യേക എൻ.ഐ.എ. കോടതി, 2008-ലെ മാലേഗാവ് സ്ഫോടനക്കേസിലെ മുൻ ബിജെപി എം.പി. പ്രജ്ഞാ സിംഗ് താക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരുൾപ്പെടെയുള്ള ഏഴ് പ്രതികളെയും 17 വർഷത്തെ നിയമപോരാട്ടത്തിന് ശേഷം കുറ്റവിമുക്തരാക്കിയത് തീവ്രമായ ചർച്ചകൾക്കും പൊതുജനങ്ങളുടെ ആശങ്കകൾക്കും തിരികൊളുത്തിയിരിക്കുകയാണ്. മാലേഗാവിന് ശേഷം രാജ്യത്ത് പലയിടത്തും വർഗീയസംഘർഷങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിധി വരുന്നത്.ഒരുContinue Reading

കേളുമാഷ് സ്കൂൾ അധ്യാപകനായെങ്കിലും വീടിനടുത്തുള്ള ഒരു സമാന്തരകോളേജിൽ ‘ആരുമറിയാതെ’ ഇടയ്ക്കിടെ ക്ലാസ്സെടുക്കാറുണ്ട്. ബിരുദം കഴിഞ്ഞയുടെനെ കേളുവിനെ കേളുമാഷാക്കിയത് ആ കോളേജാണ്. അക്കാലത്ത് മാഷെ കുഞ്ഞ് ശമ്പളത്തിന്‍റെ അധിപനാക്കിയ സ്ഥാപനമാണത്. പ്രതിഭാ കോളേജ്. അതുകൊണ്ടാണ് മാഷ് ഇപ്പോഴും ഒരു ‘ബാധപോലെ’ ഇടയ്ക്കിടെ അവിടെ പ്രത്യക്ഷപ്പെടുന്നത്. കോളേജിന്‍റെ ജീവാത്മാവും പരമാത്മാവും നാണു മാഷാണ്. അദ്ദേഹം കേളുമാഷുടെ ‘തഞ്ചവും തരവും’ നോക്കി മൂപ്പർക്ക് കോളേജിലെ ചില നേരം കാത്തുവെക്കും. ഓഫീസിൽ (ഓഫീസും പ്രിന്‍സിപ്പാളുടെ റൂമുംContinue Reading