പൂമുഖം LITERATUREപുസ്തകം മഞ്ഞുപാളിയുടെ മൂര്‍ച്ച

മഞ്ഞുപാളിയുടെ മൂര്‍ച്ച

When I Hit You or A Portrait of the Writer as a Young Wife

(Meena Kandasamy)

 

meena 1

When I Hit You,വായിച്ചവസാനിപ്പിച്ച്, ഒരാസ്വാദനക്കുറിപ്പെഴുതാനിരുന്നപ്പോള്‍, പ്രശസ്ത ഹൊറര്‍ നോവലെഴുതിയ ചെറുപ്പക്കാരിയായ ഇംഗ്ലീഷ് എഴുത്തുകാരിയെ കുറിച്ച് പണ്ട് ഒരു സാഹിത്യ ചരിത്രാന്വേഷകന്‍ ചോദിച്ച മട്ടിലൊരു ചോദ്യം മനസ്സില്‍ വന്നു .

മീന കന്തസാമി എന്ന യുവ എഴുത്തുകാരിക്ക് ഇങ്ങനെയൊരു കഥ എങ്ങനെ ഒരാഖ്യായികയാക്കി എഴുതാന്‍ തോന്നി? എഴുതി മുഴുമിപ്പിക്കാനായി..?

പ്രകാശത്തിനു പകരം ഇരുള്‍ പരത്തുന്നു, ഒരര്‍ത്ഥത്തില്‍ വായനാക്ഷമത ഏറെയുള്ള, ഈ പുസ്തകം-

സമൂഹമര്യാദകളെ, ശീലിച്ചു പോന്ന സദാചാര ചിട്ടവട്ടങ്ങളെ, എഴുത്ത് ഭാഷയില്‍ പാലിക്കേണ്ട അച്ചടക്കത്തെ ധിക്കരിച്ചു കൊണ്ടുള്ള ഈ കഥയുടെ വായന വഴിയില്‍ നിര്‍ത്തുന്ന സമാധാനകാംക്ഷികളായ വായനക്കാരൊരുപാട് പേരുണ്ടാവും

നാല് മാസം മാത്രം നീണ്ടുനിന്ന ദുരന്ത ദാമ്പത്യത്തിന്‍റെ കഥയാണ് ഇരുനൂറ്റിയമ്പത് പേജുകളില്‍, നോവല്‍ രൂപത്തില്‍ എഴുതപ്പെട്ട (ആത്മ)കഥ പറയുന്നത്. നായകന്‍റെ പേര് മാത്രമാണ് കഥാകാരി മറച്ചുവെയ്ക്കുന്നത്. അപ്പോഴും അടുത്ത പരിചയ വൃത്തങ്ങളില്‍ അയാള്‍ തീര്‍ച്ചയായും അറിയപ്പെടുന്നുണ്ടാവും.
പുസ്തകത്തിന്‍റെ തലക്കെട്ട്‌ അയാളെഴുതിയ ഒരു കവിതയുടെ ആദ്യവരിയാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്…
കവിത തുടങ്ങുന്നതിങ്ങനെ:
When I hit you,
Comrade Lenin weeps.
വളച്ചുകെട്ടില്ലാതെ, പൊടിപ്പും തൊങ്ങലുമില്ലാതെ, പ്രതീകങ്ങളും അധ്യാരോപങ്ങളുമില്ലാതെ, വായനക്കാരന്‍ അവശ്യം പ്രതീക്ഷിക്കുന്ന എഡിറ്റിംഗിന്‍റെ ഔചിത്യം പോലും സംഭാഷണങ്ങളിലോ വിവരണങ്ങളിലോ പാലിക്കാതെ അവതരിപ്പിച്ചിരിക്കുന്ന കഥ.
ആ അര്‍ത്ഥത്തില്‍ ഇതിന്‍റെ മലയാള പരിഭാഷയില്‍ ചിലയിടത്തെങ്കിലും വാക്കുകളില്‍ പകച്ചും അറച്ചും നില്‍ക്കേണ്ടിവരും, പരിഭാഷകനായാലും വായനക്കാരനായാലും. എഴുത്തുഭാഷയുടെ വെളിമ്പറമ്പുകളില്‍ നിന്ന്‍ ദ്വക്ഷരി / ത്ര്യക്ഷരി പദങ്ങളൊക്കെ എടുത്ത് നിര്‍ലോഭം ഉപയോഗിക്കേണ്ടിയും വരും.
കവിയും കാമുകനും വിപ്ലവകാരിയുമായാണ് ഇതിലെ സ്ത്രീയുടെ ജീവിതത്തിലേയ്ക്ക് പുരുഷന്‍ എത്തുന്നത്. ഒരുമിച്ചുള്ള ഹ്രസ്വകാലത്തിനിടെ അതിര് വിട്ട പുരുഷാധിപത്യ സ്വഭാവങ്ങള്‍ പ്രകടിപ്പിച്ചും ഭാര്യയുടെ സ്വഭാവശുദ്ധിയിലുള്ള സംശയത്തിന്‍റെ സംസ്കാരമില്ലാത്ത വെളിപ്പെടുത്തലുകള്‍ നടത്തിയും രതിയേയും പീഡനത്തിന്‍റെ മൃഗീയ ആയുധമാക്കാനുള്ള അവിശ്വസനീയമായ ഉദാഹരണങ്ങള്‍ ആവര്‍ത്തിച്ചും തിന്മയുടെ ആള്‍രൂപമായി അയാള്‍ മാറുന്നത് മഞ്ഞുപാളിയുടെ മരവിച്ച മൂര്‍ച്ചയോടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
ശാരീരിക-മാനസിക പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന കേന്ദ്രകഥാപാത്രവും സൂക്ഷ്മാംശങ്ങളില്‍ പിശുക്ക് കാണിക്കാതെ അവ പകര്‍ത്തുന്ന ദൃക്സാക്ഷിയും ഒരാളാണ് ..

We are in the kitchen, having coffee.
He lights a match, brings it to his bare elbow,extinguishes it against his skin.I smile nervously.Then another match is lit.
‘What kind of party trick is that?’I ask.
‘Are you listening?’
‘yes.’
Another lit match. Another self-inflicted ordeal.
I do not get the joke.
‘So I have your attention.’
His head tilted to the right.He is staring at me intensely.
‘Yes, sir’ – I’m tempted to say, but I don’t.
‘yes. Of course I’m listening.You don’t to have to burn yourself, for god’s sake.’
‘Come off Facebook.’
‘What?’
‘Come off Facebook.’
‘I heard you the first time.But why the hell?’
‘I’m going to keep doing this until you see my point.’
‘Darling, please cool down. What’s your point? What have you got against Facebook?’
‘There is no reason why you should be on Facebook.it’s narcissism.It’s exhibitionism.It’s a waste of time.I’ve said this to you a thousand times.It’s merely you voluntarily feeding information straight to the CIA, to the RAW, to the IB, to everyone who is hounding my life.Every fucking thing is being monitored.Your life may be a peep show, but I’m a revolutionary.I cannot let you endanger me. We’ve had this argument so often that I’ve lost count.I’m not going to repeat everything I’ve said.’
I could smell the match heads and the burnt hair.
‘This is plain and simple blackmail. I’m not going to do anything if you blackmail me.’
‘ I don’t have to tell you what to do.You’re pushing me into this corner where I’m forced to tell you what’s good for you and what’s not.’
‘If you put the matches down, we can talk about Facebook.’
‘If you love me, this is the quickest way you will make up your mind.’
……………………
Now the lit matches are being extinguished on the inside of his left forearm, each leaving a tiny red welt on the skin. He doesn’t look up at me,he doesn’t say a word and that in itself scares me.
In the next ten minutes, I deactivate my facebook account.

എഫ്.ബി, അക്കൌണ്ട് നിര്‍ജീവമാക്കിയും ഇ-മെയില്‍ ഐ.ഡി പുതുക്കിയും പാസ്‌ വേഡ് പങ്കിട്ടും ഭാര്യയുടെ സ്വകാര്യതയുടെ കവചങ്ങള്‍ അഴിച്ചുമാറ്റി ഒപ്പം അവളുടെ പൊതുവിജ്ഞാനക്കുറവിനെ പരിഹസിച്ച്, സൌഹൃദങ്ങളെ അശ്ലീലവത്ക്കരിച്ച്, സ്വഭാവശുദ്ധിയെ തരംതാണ തമിഴില്‍ കുറ്റവിചാരണ ചെയ്ത് , ചെറിയ പ്രകോപനങ്ങളെ കായികശക്തിയുടെ അധീശത്വം ഉപയോഗപ്പെടുത്തി ശാരീരികമായി തളച്ച് , എഴുത്തുകാരിയെന്ന ഭാര്യയുടെ അഹന്തയെ, അവകാശവാദത്തെ അവമതിപ്പോടെ കണ്ട് , ഇതിലെ പ്രതിനായകന്‍ നടത്തുന്ന ബഹുമുഖ ആക്രമണം ഒരു മന:ശാസ്ത്ര നോവലിലെ രക്തം ഉറയുന്ന കഥാസന്ദര്‍ഭങ്ങളെ ഓര്‍മ്മിപ്പിക്കും. ഈ അപനിര്‍മ്മാണത്തിനു സമാന്തരമായി, താന്‍ കൊണ്ടുനടക്കുന്ന രാഷ്ട്രീയവിശ്വാസത്തിന്‍റെ വളയ്ക്കാനാവാത്ത ചട്ടക്കൂടുകളിലേയ്ക്ക് ഒതുക്കി നായികയുടെ പുനര്‍നിര്‍മ്മാണശ്രമങ്ങളുടെ സ്റ്റഡി ക്ലാസുകളും പുരോഗമിക്കുന്നു
— Do you not know that LPG stands for Liberalization-Privatization-Globalization? Really?)–
–And within the next hour, there are suggestions that I have slept with the entire editorial team at Outlook–
–The cord of my Mac-book which left thin,red welts on my arms.The back of the broomstick that pounded me across the length of my back.The writing pad whose edges found my knuckles…..the drain hose of the washing machine…. —
–Depression is the word, isn’t it? Three inches of clevage, two books of poetry,plenty of sex and depression …that’s all it takes to make a woman a famous writer.Beginning from Sylvia plath to Kamala Das, that is the only trajectory you have all followed.–
–Q:Where does the sun set?
A:On the ruling classes,who exploit the working masses.
Q:What does the sky hold?
A: The red star.
Q: What is love?
A: ……
Q:I said, what is love?
A: Communism?
Q: correct! And what is communism?
A:Love?
A: No! Communism is not love;It is a hammer we use to correct ourselves and to crush our enemies.

എതിരാളിയുടെ ദുരൂഹനീക്കങ്ങളെ ചെറുക്കാനോ പ്രത്യാക്രമണത്തിനോ തന്ത്രങ്ങള്‍ മെനയാനാവാതെ ഇരുട്ടില്‍ തപ്പുന്ന ആദ്യഘട്ടത്തില്‍ നിന്ന്‍ ‘ഇര’ മുക്തിമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നടപ്പിലാക്കുന്നത് പെട്ടെന്നാണ്.
ലൈംഗിക സര്‍വേകളെ അടിസ്ഥാനമാക്കിയുള്ള Outlook മാസികയുടെ വാര്‍ഷികപ്പതിപ്പിലേയ്ക്ക് ലേഖനം ആവശ്യപ്പെട്ട് പത്രാധിപരുടെ കത്ത് വരുന്നു. അതെങ്ങനെ തടയാമെന്ന്, രാജ്യത്തോട് ഒളിപ്പോരില്‍ ഏര്‍പ്പെട്ടിരിക്കുന്ന, കോളേജ് അദ്ധ്യാപകനായ ഭര്‍ത്താവിന് ആലോചിക്കേണ്ടി വന്നില്ല. സൈബര്‍ കഫേകള്‍ ഇല്ലാത്ത ഉള്‍നാടന്‍ പ്രദേശമായ സ്വദേശത്തേയ്ക്ക്, ലാപ്ടോപ്‌ എടുക്കാതെ ഒരു യാത്ര. ബന്ധുവീടുകളില്‍ സന്ദര്‍ശനം കഴിഞ്ഞ് പതുക്കെ മടക്കം.
വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍ മുടക്കിയുള്ള ആക്രമണത്തെ ഗറില്ലായുദ്ധമുറകളുടെ പുത്തന്‍ അറിവുകള്‍ ഉപയോഗിച്ച് എങ്ങനെ തോല്‍പ്പിക്കാം ?

My fear of him gives way to my fear of missing the dead-line.in desperation I come up with the riskiest of strategies.I remember that my husband and the USB dongle that allows us to connect to the internet are never parted. What makes the dongle an internet-ready device is the data- powered SIM card inside it. When he has gone off to have his evening bath, I rummage through the pockets of his clothes and find the dongle.I quickly remove the SIM card and hide it in the side seams of my kurta, and leave everything looking as untouched as before. When my turn to use the bathroom comes, I hurry inside, my phone well hidden within a towel,replace the SIM card and send the article across a very slow Opera browser, with no formatting, no italics.When I bathe that night, looking at the black starlit sky out of the window,I’m the happiest woman I’ve ever known.I’m radiant when I step out.I hurriedly put the SIM card back in the dongle so that there is no trace of the crime.My husband calls me to the bed, and I coo back to him.This is not the tme to hold a grudge.
When I get back to Mangalore, I check my email.There’s a message from my editor at Outlook. three words.Got it. Brilliant.
കഥയിലെ സ്ത്രീ, പലപ്പോഴും ശരീരത്തെ പീഡന മുറകള്‍ക്ക് വിട്ടുകൊടുത്ത്, സ്വയം മാറിനിന്ന്‌ കാഴ്ച്ചക്കാരിയാവുന്നുണ്ട്. പീഡനരംഗങ്ങളെ സീനുകളാക്കി തിരിച്ച്, ശബ്ദവും സംഗീതവും ക്യാമറയുടെ ആംഗിളുകളും വരെ നിശ്ചയിച്ച് വാക്കുകള്‍ കൊണ്ടുള്ള വീഡിയോ ചിത്രങ്ങളായി വായനക്കാരുടെ മുന്നില്‍ എത്തിക്കുന്നുണ്ട്. ന്യൂനോക്തിയില്‍ പൊതിഞ്ഞ ആക്ഷേപഹാസ്യത്തില്‍ എതിരാളിയായ പുരുഷനേയും അയാളുടെ ശ്രമങ്ങളേയും നിസ്സാരവത്ക്കരിക്കുന്നുണ്ട്. സങ്കല്പ കാമുകന്മാര്‍ക്ക് പ്രേമലേഖനങ്ങളെഴുതി, ഭര്‍ത്താവ് ജോലികഴിഞ്ഞെത്തുന്നതിനു മുമ്പ്, തെളിവുകള്‍ അവശേഷിപ്പിക്കാതെ നശിപ്പിക്കുന്നുണ്ട്. ദാമ്പത്യത്തിന്‍റെ ഭദ്രതയ്ക്ക് സ്ത്രീ ചെയ്യേണ്ട വിട്ടുവീഴ്ചകളെ കുറിച്ചും അവള്‍ക്കുണ്ടാവേണ്ട അനന്തമായ സഹന ശക്തിയെ കുറിച്ചും മുന്‍തലമുറയുടെ, യുക്തിക്ക് നിരക്കാത്ത, സാരോപദേശങ്ങള്‍ ഇടതടവില്ലാതെ ഫോണ്‍സംഭാഷണങ്ങളില്‍ കേട്ടിരിക്കുന്നുണ്ട്. ‘I’m a blinking red dot lying flat at the bottom left of a large,flat-screen monitor. The screen is blank except for a red star at the top right.’ എന്ന് തുടങ്ങുന്ന അവസാനമില്ലാത്ത ഒരു ഭ്രാന്തന്‍ കാവ്യ സങ്കല്‍പ്പത്തിന്‍റെ ചങ്ങലക്കണ്ണികളില്‍ സ്വയം നഷ്ടപ്പെടുത്തി അഭയം കണ്ടെത്തുന്നുണ്ട്. ‘That night he prepares the bed, plumps the pillows,and calls me to join him. I’m doing the last of the dinner dishes, watching the clear moon from the window.He calls me again, a note of irritation in his voice.I wash the last dish and wave goodbye to the moon, who watches me leave before turning her gaze to the graveyard next door, where the newly buried dead sleep away their deffered dreams,the finicky dead rejoice in a rainless night, the friendly dead squat in a circle and tell each other stories,the silent dead soak in the faint white light,the melancholic dead think of loved ones they have left behind.The moon has a difficult job cut out for her night after night.’എന്ന്‍ പരിസരം അനുവദിച്ചുതരുന്ന അളവില്‍ നിലാവില്‍ സ്വപ്നം കാണുന്നുണ്ട്..

When I Hit You ദുരന്തദാമ്പത്യത്തിന്‍റെ മാത്രം കഥയല്ല. തന്‍റെ കടുത്ത സ്ത്രീപക്ഷ ചിന്തകളും സ്വാതന്ത്ര്യപ്രഖ്യാപനങ്ങളും മറയില്ലാത്ത ലൈംഗിക കാഴ്ചപ്പാടുകളും കഥയ്ക്ക് സമാന്തരമായി എഴുത്തുകാരി കൊണ്ടുപോകുന്നുണ്ട്.വിവാഹപൂര്‍വപ്രണയബന്ധങ്ങളെ കുറിച്ചും (കേരളത്തിലെ, വാഗ്മിയും വിപ്ലവനേതാവിന്‍റെ പൌത്രനും മാദ്ധ്യമങ്ങളുടെ കണ്ണിലുണ്ണിയുമായ യുവരാഷ്ട്രീയനേതാവുമായുണ്ടായിരുന്ന അടുത്ത ബന്ധത്തെക്കുറിച്ചും വിശദമായ പരാമര്‍ശമുണ്ട്.) ശാരീരിക വേഴ്ച്ചകളെ കുറിച്ചുമുള്ള തുറന്നെഴുത്തുകള്‍ പ്രദര്‍ശനപരതയായോ ലൈംഗിക അരാജകത്വമായോ ഇന്ത്യന്‍ വായനക്കാര്‍ക്കിടയിലെങ്കിലും വിലയിരുത്തപ്പെടും. പക്ഷേ ആ കാഴ്ചപ്പാടില്‍ നിന്ന്‍ പുറത്തുകടക്കാനായാല്‍ അതിലെ അനിഷേദ്ധ്യമായ സത്യസന്ധത നിങ്ങളെ അസ്വസ്ഥരാക്കും. ലൈംഗികത ആസ്വദിക്കുകയോ രതിയെ കുറിച്ച് തുറന്നു സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്ന സ്ത്രീയെ, മുഴുമനസ്സോടെ, മാന്യയായി അംഗീകരിക്കാന്‍ നമ്മള്‍ പഠിച്ചുവരുന്നേയുള്ളൂ. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ അശ്ലീലമായിപ്പോകാവുന്ന വിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കുന്ന ടി.വി.പരിപാടികളില്‍ വ്യക്തമായ സ്ത്രീസാന്നിദ്ധ്യം കണ്ടു തുടങ്ങിയത് ഈയിടെയാണ്.
‘I never understood rape until it happened to me.’ എന്ന് തുടങ്ങുന്ന പത്താം അദ്ധ്യായം മുതല്‍ പാസ്പോര്‍ട്ടും എടിഎം കാര്‍ഡും ഫോണും ലാപ്ടോപ്പും തോള്‍സഞ്ചിയില്‍ ആക്കി പടിയിറങ്ങുന്നിടത്ത് ശുഭപര്യവസായിയാവുന്ന പന്ത്രണ്ടാം അദ്ധ്യായം വരെ ഗാര്‍ഹിക പീഡനത്തിന്‍റെ അതിക്രൂര ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ രതി, ബലാത്സംഗം, ഭാഷയിലെ ലൈംഗികത, മരണം തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള തുറന്ന ചിന്തകളാണ്. പറയുന്നത് മുഴുവന്‍ സത്യമാണെങ്കില്‍ അവള്‍ എന്തുകൊണ്ട് നേരത്തെ വീടുവിട്ടോടി പോന്നില്ല? രക്ഷപ്പെടാന്‍ സന്ദര്‍ഭങ്ങള്‍ കണ്ടെത്തിയില്ല ? എന്ന നാട്ടുകാരുടെ ചോദ്യങ്ങള്‍ക്കുള്ള പ്രതികരണത്തില്‍ മീന കന്തസാമി എഴുതുന്നു.
‘Let me tell you a story.Not mine this time around.It is the story of a girl we call after the place of her birth, lacking the integrity to even utter her name.TheSurynelli Girl.
Forty-two men rape this girl, over a period of forty days.
She is sixteen years old.
The police do not investigate her case.The high court questions her character. Why did she not run away?Why did she not use the opportunities that she had for escape?Why did she stay if, indeed, the conditions were as bad as she claims? how much of this wasn’t really consensual?
Sometimes the shame is not the beatings, not the rape.
The shame is in being asked to stand to judgment.

meena

Comments

You may also like