LITERATURE (Page 111)

ഉള്ളിന്റെയുളളിൽ അയാൾഒരു ചുരം കയറുകയാണ്തന്റെ പതിനെട്ടാം വയസ്സിൽ ഏതോ പാതിരാവിൽ കാട്ടുനീതിയുടെ മൂർച്ചയേറ്റിയ ഇരുളിൻ വെട്ടേറ്റ്വീണുപോയ ഉപ്പയുടെ കണ്ണുനീര് പരന്നഒന്നാം ഹെയർപിൻ വളവ് പിന്നിടുമ്പോൾ ഓർത്തില്ലകയറ്റിറക്കങ്ങളുടെ ജീവിത ചുരം കാത്തുവെച്ചിരിക്കുന്നസൈൻ ബോർഡുകളില്ലാത്ത എത്രയെത്ര ഹെയർപിൻ വളവുകൾ താണ്ടണമെന്ന് ആകസ്‌മികങ്ങൾ പതിയിരിക്കുന്ന അതി സൂക്ഷ്മ സ്ഥലികളിൽമഞ്ഞു പാതകളെ തുളച്ചു പോകാൻഅജ്ഞാതമാം ഏതോ ദിക്കിലിരുന്ന് ഉപ്പ തെളിക്കുന്നു അയാൾക്ക് വേണ്ടിഒരു മിന്നൽ പിണർ .. നേരെ നേരെയോടുവാൻവലത്തോട്ടും ഇടത്തോട്ടുംവളയം തിരിച്ചുംവട്ടം വെക്കുന്ന പ്രതിബന്ധങ്ങളിൽContinue Reading

എണ്ണവറ്റിയ വിജാഗിരികൾ ശബ്‌ദിച്ചു,ദ്രവിച്ച തടിയലമാര വാതിൽ തുറന്നു,പൊടിപിടിച്ച പുസ്‌തകങ്ങൾക്കിടയിൽഓർമ്മയുടെ പഴകിയ ഗന്ധം പടർന്നു.അരിക് മങ്ങിയ, പുറംചട്ട പൊടിഞ്ഞ,ഡയറിയിൽ അക്ഷരങ്ങൾ മങ്ങിയിരുന്നു. കടന്നുപോയ നാൾവഴിയുടെഅർത്ഥത്തിന് അപരിചിതനാകവേ;മച്ചിലപ്പോഴും പ്രാവുകൾ കുറുകുന്നു.ഗതകാലസമൃതികളുടെ പൊട്ടിച്ചിരികളും,നൊമ്പരങ്ങളും,നോവുകൾ പൊള്ളുന്ന,നെരിപ്പോടിൻ കനലുകൾ എരിയുന്ന,ഭൂതകാലത്തിൻ കെട്ടുപാടുകൾക്ക് ചുറ്റുംഒരു മുള്ളുവേലികെട്ടണം.അതിനൊപ്പം തൊട്ടടുത്തായിമുള്ളുകളുള്ള പനിനീർച്ചെടി നടണം. വർത്തമാനത്തിന്റെ പാച്ചിലിനിടയിൽആ ചുവന്ന പൂവിൽ തൊടാനായാൽ,മുള്ളുതറഞ്ഞു ചോര പൊടിയണമാമോർമ്മകളിൽ.ഇനിവരും ഋതുസംക്രമണങ്ങളിൽനോവാത്തൊരുവനാകാൻ;ഈ മുറിവ് ഉണങ്ങാതിരിക്കണം.ഒരോർമ്മപ്പെടുത്തലായി ! കവർ ഡിസൈൻ : വിൽസൺ ശാരദാ ആനന്ദ്Continue Reading

മെയ് 19; 2020, തിയ്യതിയും മാസവും എല്ലാം ഉറപ്പുവരുത്തി, എൻ്റെ മേൽനോട്ടപരിധിയിൽപ്പെട്ട ഷോപ്പുകളിൽ നിന്ന് വെരിഫൈ ചെയ്ത് തിരിച്ചുകിട്ടിയ പ്രതിമാസ സ്റ്റോക്ക്ഷീറ്റിൻ്റെ റിപ്പോർട്ട് ഉണ്ടാക്കി കൊണ്ടിരിക്കുമ്പോൾ ഉറക്കത്തിൽ നിന്നുണരാത്ത ഭാര്യ കുഞ്ഞിനെ ചേർത്ത് പിടിച്ച് അവ്യക്തമായഭാഷയിൽ എന്തോ പറഞ്ഞു കൊണ്ടിരുന്നു. “വർക്ക് അറ്റ് ഹോം” എന്ന മുഷിപ്പേറിയ ജോലിതുടങ്ങിയിട്ട് രണ്ടു മാസത്തിലധികമായിരിക്കുന്നു. ‘കോവിഡ് വന്നത് നന്നായി, ങ്ങളെ കുടുംബത്ത് കാണാൻ കിട്ടിയല്ലോ’എന്ന സന്തോഷത്തിലാണ് സഹധർമ്മിണി. അവധി ദിവസങ്ങളിൽ പോലും വിശ്രമിക്കാതെContinue Reading

നിറങ്ങൾ വെട്ടിമുറിച്ച്നിങ്ങൾ പങ്കിട്ടെടുത്തപ്പോൾ,മറഞ്ഞത്, എന്റെസ്വപ്നങ്ങളിലെമഴവില്ലുകളായിരുന്നു. ഭാഷയും രൂപവും ഇഴകീറിയെടുത്ത്നിങ്ങളെന്റെ വർഗ്ഗവും ഉപവർഗ്ഗവുംമുദ്രണംചെയതു. ഭൂപടങ്ങൾ മാറ്റിവരച്ച നിരീക്ഷകർഏകശാസനത്തിൽജനിതകത്തെ പുനഃക്രമീകരിച്ചപ്പോൾഅകലങ്ങളിലേക്കെറിയപ്പെട്ടത്എന്റെ പൈതൃകങ്ങളായിരുന്നു. സ്വനിർവചനങ്ങളാൽനിങ്ങൾസ്വത്വമരുളിയപ്പോൾവർണ്ണച്ചിറകുകളറ്റ്മുഖമിടിച്ചുവീണ ഞാൻപിറന്ന മണ്ണിൽതിരിച്ചറിയാനാവാത്തവനുമായി. പരീക്ഷണശാലയിലന്ത്യത്തിൽഅഴുകിയലിയാനൊരുനിഴൽപോലുമില്ലാതെ,വിണ്ടുണങ്ങിയ കാലടികളിൽഞാൻ എന്നെത്തിരയുകയായിരുന്നു..! കവർ : ജ്യോതിസ് പരവൂർContinue Reading

കേട്ടുകേള്‍വികള്‍ക്കപ്പുറത്ത്, ഭാര്‍ഗവീ നിലയത്തില്‍, കഥാകാരനു പുറമെ ഭാര്‍ഗവിയുടെ സാന്നിദ്ധ്യം നേരിട്ടനുഭവിക്കുന്ന, ഒരാളേയുള്ളു; പരീക്കണ്ണി.അന്നത്തെ ജനകീയ സിനിമയുടെ ചേരുവകളുടെ നിര്‍ബന്ധത്തിനു വഴങ്ങി അടൂര്‍ ഭാസിക്കു വേണ്ടി സൃഷ്ടിച്ച ഒരു കഥാപാത്രമെന്നു ഒറ്റ നോട്ടത്തില്‍ തോന്നാവുന്ന പരീക്കണ്ണിക്ക് മാത്രം ഭാര്‍ഗവീ സാന്നിദ്ധ്യം ഉറപ്പാക്കാനുള്ള കഥാകാരന്‍റെ നിശ്ചയത്തിനു പിന്നില്‍ കൃത്യമായ ഉദ്ദേശം തന്നെയുണ്ട് എന്ന് കഥയും തിരക്കഥയും ഒന്നിച്ച് ഒരു പുനര്‍ വായനയ്ക്ക് വിധേയമാക്കുമ്പോള്‍ തെളിയുന്നു. നിഗൂഢമായ ഒരു ഭവനത്തില്‍ കഥാകാരന്‍ എത്തുകയല്ല. മറിച്ച്Continue Reading