ലേഖനം (Page 30)

രാഷ്ട്രീയക്കാരും മത മേലാളന്മാരും എന്ത് പറഞ്ഞാലും അതത്ര നിഷ്ക്കളങ്കമായിരിക്കില്ല. അതിന്റെ പുറകിൽ ഒരു അജണ്ടയുണ്ടായിരിക്കും, ലക്ഷ്യമുണ്ടായിരിക്കും. പലപ്പോഴും അത് ഭാവിയിലേക്കുള്ള നീട്ടിയേറുകളായിരിക്കും. പലതരം അധികാരത്തിന്റെയും വില പേശലിന്റെയും രാഷ്ട്രീയമാണത്. ഏറ്റവുമധികം കൊടുക്കൽ വാങ്ങലുകൾ നടത്തുന്നതും ഇവർ രണ്ടു കൂട്ടരും തമ്മിലാണ്. ശബരിമല പോലെ കത്തിക്കയറുമോ എന്ന് ഭയപ്പെട്ട പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്ജിഹാദ് കാഹളം പല ഭാഗത്ത് നിന്നും പ്രതിധ്വനികളുണ്ടായിട്ടും ( ചീറ്റിപ്പോയി എന്ന് പറയാൻ പറ്റില്ലെങ്കിലും) വേണ്ടത്ര വേരോടിയില്ല. വെള്ളാപ്പള്ളിയുംContinue Reading

പിന്നീടു പാർട്ടി പ്രോപ്പഗാൻഡ കൂടുതൽ രൂക്ഷമായി. വീട്ടിനകത്തേക്ക് പാർട്ടിയംഗങ്ങൾ നേരവും കാലവുമില്ലാതെ കയറിയിറങ്ങി. പൊതുജനങ്ങളെപ്പങ്കെടുപ്പിച്ചു നടത്തുന്ന പാർട്ടി മീറ്റിംഗുകൾ നിർബ്ബന്ധിതവും കൂടുതൽക്കൂടുതൽ പ്രയാസകരവുമായി മാറി. ലോകത്ത് കൃഷിക്കാർക്ക് ഏറ്റവും മെച്ചപ്പെട്ട സാഹചര്യങ്ങളുള്ള രാജ്യം സോവിയറ്റ് യൂണിയനാണെന്ന് ട്രാക്റ്റർ എന്ന പുതിയ യന്ത്രം കാണിച്ചും പല പ്രസംഗങ്ങളിലൂടെയും ജനങ്ങളോടു പാർട്ടി പറഞ്ഞുകൊണ്ടിരുന്നു. “ഇതു പോലൊരു കർഷകസമ്മേളനം ഒരു ക്യാപിറ്റലിസ്റ്റ് രാജ്യത്തു സാദ്ധ്യമാവും എന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?” ഒരു മീറ്റിംഗിൽ വെച്ച് കമ്മിസാർContinue Reading

“ഞങ്ങൾക്കുണ്ടായിരുന്നത് സ്റ്റാലിനിസമായിരുന്നു; കമ്യൂണിസമായിരുന്നില്ല. അത് സോഷ്യലിസമോ ക്യാപിറ്റലിസമോ അല്ല. പാശ്ചാത്യമോ പൗരസ്ത്യമോ അല്ല. സാമ്രാജ്യത്വമോ ജനായത്തമോ അല്ല. ഞങ്ങൾ ഞാന്നു കിടന്നിരുന്നത്.. എങ്ങനെയതു പറയും..? സ്റ്റാലിൻ! സ്റ്റാലിൻ!” – എലേന യുറീവ്ന (സ്വെറ്റ്ലാന അലക്സ്യേവിച്ചിന്റെ ‘സെക്കൻഹാൻഡ് ടൈം’ എന്ന പുസ്തകത്തിൽ) “സ്റ്റാലിനു ശേഷം ഞങ്ങൾ കൊലപാതകത്തെ കാണുന്നതു മറ്റൊരു മട്ടിലാണ്. സ്വന്തമാളുകളെ കൊല്ലേണ്ടിവന്നതിനെക്കുറിച്ച് ഞങ്ങൾക്കോർമ്മയുണ്ട്. എന്തിനാണു കൊല്ലപ്പെടുന്നതെന്നു മനസ്സിലാവാത്ത ജനങ്ങളെ കൂട്ടക്കൊല ചെയ്തതിനെക്കുറിച്ച്. ആ ഓർമ്മ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിContinue Reading

കേരളത്തിലെ സീറോ മലബാർ കാതോലിക് സഭ നാസിക്കാലത്തെ കത്തോലിക്കരെ ഓർമപ്പെടുത്തുന്നു? ഈ കുറിപ്പ് എഴുതുവാൻ കാരണം , ലേഖകൻ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്നു എന്നതാണ് . യേശുവിന്റെ ത്യാഗ പൂർണമായ സ്നേഹത്തിന്റെ , കരുതലിന്റെ പാഠങ്ങൾ ആദ്യമേ പഠിച്ചു പോയതു കൊണ്ടാണ്. ഭാഗ്യവശാൽ രണ്ടാം ലോക മഹായുദ്ധത്തിൽ നാസി ഹിറ്റ്ലറോടൊപ്പം നിന്ന കത്തോലിക്കാ സഭയുടെ അംഗമായിട്ടല്ല . ജനിച്ച മാർത്തോമാ സഭ യുടെ ചരിത്രം അടിയന്തരാവസ്ഥയെ എതിർക്കുവാൻContinue Reading

മലബാർ കലാപത്തെക്കുറിച്ചും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചും പല എഴുത്തും വായിക്കുകയുണ്ടായി. അനുബന്ധമായി ചില ആലോചനകളും വിശകലനങ്ങളും പങ്കുവെക്കുകയാണ് 1. 1921 ലെ പ്രക്ഷോഭം ഒരു കാർഷിക കലാപം ആയിരുന്നോ? ടിപ്പുവിന്റെ പടയോട്ടത്തിനു മുൻപ് മലബാറിൽ നിലനിന്നിരുന്ന ഭൂമിയുടെ ബഹുതല ഉടമസ്ഥത പ്രത്യേകതയുള്ളതായിരുന്നു. നാടുവാഴികൾ ആഭിജാത്യത്തിന്റെ പേരിൽ നമ്പൂതിരിമാർക്കും നായർപ്രമാണികൾക്കും ജന്മാവകാശം കല്പിച്ചു ഭൂമി ഏൽപ്പിച്ചു കൊടുക്കുകയും അത് അവർ നടത്തിപ്പിനായി കാണം വ്യവസ്ഥയിൽ ഇടനിലക്കാർക്ക് നൽകുകയും അവർ ഒരുContinue Reading