ലേഖനം (Page 29)

ഭാഗം 2 മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ (ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജി) മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഇന്നു ലോകമെങ്ങും അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ചൈനയിൽ അത് വ്യാപകമായി കഴിഞ്ഞു എന്നുമാത്രമല്ല, സ്വകാര്യസ്ഥാപനങ്ങൾ ഓൺലൈനിൽ വെറും പത്തു യുവാൻ (ചൈനീസ് കറൻസി) വിലയ്ക്ക് ഈ ഡേറ്റ ആർക്കുവേണമെങ്കിലും വിൽക്കാൻ തയാറായിരിക്കുന്നുവെന്നും റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഡേറ്റാ സമാഹാരവുമായി ആളുകളുടെ മുഖം താരതമ്യപ്പെടുത്തി അവരെ തിരിച്ചറിയുന്ന ഈ സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള ആശങ്കകൾ മനുഷ്യാവകാശപ്രവത്തകർContinue Reading

നിരീക്ഷണം * യു കെ യിലെ ഗവേഷണ സ്ഥാപനമായ Compatritech 2019 ഒക്ടോബറിൽ പുറത്തുവിട്ട കണക്കനുസരിച്ച്, ഭരണകൂടങ്ങൾ ജനങ്ങളെ നിരീക്ഷണത്തിനു വിധേയരാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ, റഷ്യയും ചൈനയും കഴിഞ്ഞാൽ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത് എന്നതു നമുക്കൊട്ടും അഭിമാനിക്കാൻ വക തരുന്നതല്ല. അവരുടെ പഠനത്തിൽ 2021ൽ ലോകത്തിൽ ഏറ്റവും കൂടുതൽ നിരീക്ഷിക്കപ്പെടുന്ന നഗരങ്ങളിൽ ഡൽഹിയും ചെന്നൈയും ചൈനയിലെ നഗരങ്ങൾ , ന്യൂയോർക്ക് എന്നിവയെപ്പോലും കടത്തിവെട്ടിയിരിക്കുന്നുContinue Reading

ചെറിയ കുട്ടികളെ കൈകാര്യം ചെയ്യുമ്പോൾ പലപ്പോഴും കേൾക്കേണ്ടി വരുന്ന പരാതിയാണ് അവർ ഏത് സമയവും മൊബൈൽ ഫോണിൽ ഗെയിം കളിയാണ് എന്നത് . അതിന് ഒരു പ്രതിവിധി എന്ന നിലയിലും ഓൺ ലൈൻ ക്ലാസുകളിലെ മടുപ്പ് ഒഴിവാക്കുന്നതിനും വേണ്ടി കണ്ടെത്തിയ പല മാർഗങ്ങളിലൊന്ന് കുട്ടികളെ പ്രകൃതിയുമായി ഇണക്കുക എന്നതാണ്.അവരെ ഒരു സ്ക്രീൻ ഫ്രീ ഡയറ്റിലേക്ക് (screen free diet)എത്തിക്കുക; അഥവാ അവരെ ഗാഡ്ജറ്റുകളിൽ നിന്ന് മറു ഉപജീവനത്തിലേക്കു നയിക്കുക അതിന്Continue Reading

പിണറായി സർക്കാർ ഹൈ സ്പീഡ് റെയിൽ കോറിഡോറുമായി അതിവേഗം മുന്നോട്ടു നീങ്ങുകയാണ് . സ്ഥലമെടുപ്പിനു ഫണ്ട് വകയിരുത്തുകയും ഉദ്യോഗസ്ഥർ നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നു . പല കോണുകളിൽ നിന്നും ലഘുവായ വിമർശനം ഉയർന്നതല്ലാതെ കാര്യമായ ബഹുജനാഭിപ്രായം ഉയർന്നു വരുന്നില്ല എന്നത് അവിശ്വസനീയമാണ് .സർക്കാരിന്റെ ഭാഗമായ ഒരു ഔദ്യോഗിക മെഷിനറിയും (മന്ത്രി സഭ), അതിന്‍റെ തന്നെ എക്സ്റ്റൻഷൻ ആയ ചില സ്ഥാപനങ്ങൾ (കിഫ്‌ബി, കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ), ഇന്ത്യൻContinue Reading

സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ആർക്കായിരിക്കും എന്നത് രസകരമായി ചർച്ച ചെയ്യുന്ന ഒരു ലേഖനം, സമ്മാനം പ്രഖ്യാപിച്ച ശേഷമാണെങ്കിലും, എങ്ങനെയാണ് ഒടുവിൽ കലാശിച്ചത് എന്നറിയാനുള്ള താല്പര്യത്തോടെ വായിക്കുകയുണ്ടായി. (അലക്സ് ഷെപ്പേഡ്, ദി ന്യൂ റിപ്പബ്ലിക്ക് – ദിസീസ് യുവർ ലാസ്റ്റ് ഫ്രീ ആർടിക്കിൾ ! എന്ന മുന്നറിയിപ്പോടെ) കിട്ടാൻ സാധ്യതയുള്ളവരുടേത് എന്നതു പോലെ സാധ്യതയില്ലാത്തവരുടെയും, ഏതാണ്ട് 70 പേരുകൾ ആ ലേഖനത്തിൽ പരാമർശിക്കുന്നു എന്നതാണ് കൗതുകകരം. ഇത്രയധികം പേരെ പരാമർശിച്ചിട്ടു പോലുംContinue Reading