കവിത (Page 77)

  പുൽമേടുകൾ മടങ്ങിപ്പോയ കുന്നിൻമുകളിൽ . പെൺകുട്ടി ഒറ്റപ്പെട്ടു , പക്ഷെ അവിടെവെച്ചവൾക്കൊരു ഉടുപ്പ് കിട്ടി മയിലുകൾ പീലിവിടർത്തുന്ന മാൻ ചാടുന്ന പുൽമയ്ദാന പുള്ളിയുള്ള ഒരുടുപ്പ് . താഴ്വാരം അച്ഛനായി അമ്മയായി അവളെ വിളിച്ചു . ശബ്ദത്തിലലിഞ്ഞു കുട്ടി ഉടുപ്പണിഞ്ഞു . മാൻ കൂട്ടങ്ങളായി മയിൽ കൂട്ടങ്ങളായി പുൽ മേടുകളായി . അവൾ കുന്നിനെ പൊതിഞ്ഞു . ഉദയം വന്നു . പ്രഭാത കിരണങ്ങൾ നിറഞ്ഞു.Continue Reading

  മങ്ങിയ ചെറിയ ചില്ലുജാലകത്തിലൂടെ മുറിയിലെത്തുന്ന പ്രകാശത്തെ നോക്കി എനിക്കത്ഭുതപ്പെടാനാകുന്നുണ്ട്‌. കരിങ്കൽ ഭിത്തിയിൽ തറച്ച വലിയ ഛായാചിത്രത്തിലല്ല ഞാനിപ്പോൾ ഉള്ളത്‌. മുറിയിലാകെ പറ്റിയും പടർന്നും നിൽക്കുന്ന കാട്ടുമുല്ലയിലെ പൂവുകളുടെ മണം ഞാൻ ആസ്വദിക്കുന്നുണ്ട്‌. ദൂരെയൊരു പച്ചനിറഞ്ഞ താഴ്‌വരയുണ്ടെന്നൊ, മഞ്ഞുറയുന്ന ഒരു തടാകമുണ്ടെന്നൊ അല്ല എവിടെയും പ്രകാശമുണ്ടെന്നും എന്റെ ലോകത്തേക്കതിനു കടന്നു വരാൻ ഒരു ജാലകമുണ്ടെന്നുമാണിപ്പോൾ എന്റെ ചിന്ത. ഒരിക്കൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ചിത്രം കണ്ടെടുക്കപ്പെടും . പൂവിന്റെ ദളങ്ങളുംContinue Reading

  ഒരു കടപ്ലാവ്‌ അടക്കം അഞ്ചു പ്ലാവുകൾ (ചോന്ന വരിക്ക, മഞ്ഞ വരിക്ക, വറവ് വരിക്കാ, പഴച്ചക്ക, കടപ്ലാവ്‌ ) എന്റെ ഭാഗത്തായിരുന്നു. അവന്റെ ഭാഗത്ത് കിളി കൊക്കനും ചകിരിയനും കർപ്പൂരനും രണ്ടു മൂവാണ്ടനും. മൂക്ക് തൊട്ടുകൊണ്ട് ധൈര്യമുണ്ടെങ്കിൽ ഒന്നിനെ വെട്ടെടാ എന്ന് പ്രകോപിപ്പിച്ചതവനാണ് മാവുകളും പ്ലാവുകളും ദാ കിടക്കണു മുറ്റത്ത്. അമ്മയുടെ വിളി കേട്ട് കെട്ടിപ്പിടിച്ചു കോലായിലേക്ക് കയറുമ്പോൾ പിന്നിൽ മരങ്ങളുടെ കരച്ചിൽ കേൾക്കാമായിരുന്നു ഒപ്പം കിളികളുടെയും!Continue Reading

  കണ്ടൽക്കാടുകളിൽ നക്ഷത്രങ്ങളോളം പൂക്കൾ വിരിയുന്ന ഒരു ദിവസമുണ്ട്. ഏറ്റത്തിനു വെള്ളത്തിനേക്കാൾ നിലാവു പൊങ്ങുന്ന ഒരു നേരവും. അവിടേക്കെത്താൻ പേടികൾ വേരുകെട്ടിയ ഒരു മുഴുവൻ രാത്രി തുഴഞ്ഞു കേറണം. ഇരുട്ടിന്‍റെയുണക്കു തട്ടാതെ- ഉരുക്കങ്ങളകം പൊട്ടിക്കാതെ- ഒരൊറ്റ രാത്രിയെ തുഴഞ്ഞു കയറണം. വിളിക്കാനുള്ളത് അമ്മേയെന്നാണ്, നാവിനു വഴങ്ങുന്നത് എന്‍റേതെന്നാണ്. തുഴയോ തൂമ്പയോ അല്ല, പിടിച്ചു കയറാനുള്ളത് കഴുത്തിലെ ചങ്ങലയിലാണ്. രാത്രിക്കറ്റത്ത് ഒരു കടവുണ്ട്, അവിടെ മൊട്ടിട്ടു നിൽക്കും ഭ്രാന്തൻകണ്ടലുകൾ വേരോടുവേരു പിണഞ്ഞ്Continue Reading

  മരച്ചീളുകളുടെ കനം വച്ച പകലുകളില്‍ ഉളികളുടെ തീരാസങ്കടങ്ങള്‍ക്കിടയില്‍ ഞാന്‍. വന്‍ മരങ്ങള്‍ക്കുമേല്‍ കോടാലികളുടെ അധിനിവേശങ്ങളാണെപ്പോഴും. ഈര്‍ച്ചപ്പാടിന്‍മേല്‍ ചിന്തേരിന്‍റെ പ്രാര്‍ത്ഥനകളുടെ കൂമ്പാരം. നനവാര്‍ന്ന മുറിത്തലപ്പുകളില്‍ കണ്ണുനീരിന്‍റെ, കനിവിന്‍റെ കാലം. പാളിപ്പോയ വീതുളിക്കൊപ്പം ഞാനും മണ്ണിലേക്കിറങ്ങി.Continue Reading