പൂമുഖം LITERATURE ഉടുപ്പ്

 

പുൽമേടുകൾ
മടങ്ങിപ്പോയ
കുന്നിൻമുകളിൽ .
പെൺകുട്ടി ഒറ്റപ്പെട്ടു ,
പക്ഷെ
അവിടെവെച്ചവൾക്കൊരു
ഉടുപ്പ് കിട്ടി
മയിലുകൾ പീലിവിടർത്തുന്ന
മാൻ ചാടുന്ന
പുൽമയ്ദാന പുള്ളിയുള്ള
ഒരുടുപ്പ് .

താഴ്വാരം
അച്ഛനായി
അമ്മയായി
അവളെ വിളിച്ചു .
ശബ്ദത്തിലലിഞ്ഞു
കുട്ടി
ഉടുപ്പണിഞ്ഞു .

മാൻ കൂട്ടങ്ങളായി
മയിൽ കൂട്ടങ്ങളായി
പുൽ മേടുകളായി .
അവൾ
കുന്നിനെ പൊതിഞ്ഞു .

ഉദയം
വന്നു .
പ്രഭാത കിരണങ്ങൾ
നിറഞ്ഞു.

Comments
Print Friendly, PDF & Email

You may also like