കവിത (Page 67)

  പരശുരാമന്‍ നമ്മുടെ പൂര്‍‌വ്വികന്‍, താതകോപം കൊണ്ടു കാമം കൊയ്തെടുത്തവന്‍, ആയുധച്ചിലമ്പലുകളാല്‍ തടം കെട്ടി ആര്‍ത്തനാദത്താല്‍ പിതൃതര്‍പ്പണം ചെയ്തവന്‍. തിരമാലകളിളകി ഉന്മാദമുലയും സാഗരത്തോടു- ഗ്രകോപം ചാണ്ടി, കേരളം വീണ്ടെടുത്ത രാമന്‍. ഞങ്ങള്‍, രാമന്‍റെ പിന്‍‌മുറക്കാര്‍, കാമം കൊയ്തു നടക്കുന്നോര്‍ വീര്യം കുടിച്ചുടഞ്ഞ ജീവനില്‍ ധ്വജമാഴ്ത്തി, തണുത്തുറഞ്ഞ ശവപ്പെട്ടിയില്‍ കിടക്കും വിപ്ലവസൂക്തത്തിനെ മറച്ചു മൂടാന്‍ രക്തവസ്ത്രം തേടുവോര്‍. ധര്‍മ്മവുമധര്‍മ്മവും മനുഷ്യനാട്യം നടിച്ച് നാട്ടിലിറങ്ങുമ്പോള്‍, മര്‍മ്മങ്ങള്‍ കണ്ടറിഞ്ഞ് തൊടുക്കാന്‍ ഭീഷ്മനും കര്‍ണ്ണനും ധനുര്‍‌വ്വേദമു-Continue Reading

  പുഴ അവൾ കാലങ്ങളോളം കാതു കൂർപ്പിച്ച് അക കണ്ണ് കരുതലും പുറങ്കണ്ണ് കണ്ണാടിയുമാക്കി ഒരു വിത്തിലങ്ങനെ ഒളിച്ചു പാർക്കുമത്രേ… പുഴ ഒരു ബീജം അണ്ഡത്തോട് പറഞ്ഞ രഹസ്യം കാത്തു സൂക്ഷിച്ച് മലയിടുക്കിലങ്ങനെ കൂനിക്കൂടിയിരിക്കുമത്രേ … പുഴ വികാരങ്ങളുടെ മൂശയിൽ തിളച്ച് മറിഞ്ഞ് സ്വയമങ്ങനെ ഒഴുകി തുടങ്ങുമത്രേ… പുഴ പതിയെ ചിരിച്ച് ആർത്തട്ടഹസിച്ച് ഉറക്കെ കരഞ്ഞ് പിന്നെ പുഴയൊരു പുഴയാവുമത്രേ… പുഴ വിത്തിൽ നിന്ന് പൊടിഞ്ഞ് കണ്ണിലേക്ക് വളർന്ന് വികാരത്തിലേക്ക്Continue Reading

അതൊരൊറ്റ മരത്തിന്‍റെ പൂക്കലല്ല. ഒരു കാടു മുഴുവന്‍ പൂക്കാലമാകുന്നതാണ്. ചില അലോസരങ്ങള്‍ അടര്‍ന്നു വീഴും പോലെ അതുവരെ മോഹിപ്പിച്ചു നിന്ന ചിലതെല്ലാം വീണു തുടങ്ങും. കൃഷ്ണ വര്‍ണ്ണമല്ല കൃഷ്നായനമാണ്, വേണ്ടതെന്ന് അസന്ദിഗ്ധമായ ഒരു മൊഴി അകത്തു നിന്നും മൂളി വരും. ഒരു ജീവിതത്തെ മൊത്തം കൂട്ടി പ്പിടിച്ചവയെ പിന്‍ വാതിലിലൂടെ പോലും അകത്തു കയറ്റാനാകാതെയാകും എന്താണ് വേണ്ടതെന്ന് എവിടെയോ മറന്നു. ചിലതൊക്കെ ഓര്‍മ്മ പെടുത്തലാണ് ഭാഷ പോലും. യാത്ര പോലും.Continue Reading

വസന്താഗമത്തിന്റെ കിളിയൊച്ചകൾ അവർക്കു- ണർത്തു പാട്ടായപ്പോൾ അവൾ ഭീതിയുടെ കരിമ്പടത്തിൽ തല പൂഴ്ത്തിക്കിടന്നു. മാൻമിഴിയെന്നും തേന്മൊഴിയെന്നും മാറത്തു പൂവുള്ള കുളിരരുവിയെന്നും വിളിയുടെ മുന്തിരിച്ചാറുകൾ അവരുടെ ചുണ്ടുകളിൽ കൊതിപ്പിക്കുന്ന മധുരമായി കിനിഞ്ഞിറങ്ങുന്നത് അവൾ പേക്കിനാവിൽ കണ്ടു. നെടുവീർപ്പുകൾ കൂട്ടിയിടിക്കുന്ന രാത്രിയുടെ യാമങ്ങളിൽ അവരുടെ ഉറക്കങ്ങൾക്ക്‌ മീതെ തൂങ്ങിയാടിയ നിറമുള്ള ബലൂണുകൾ അവൾ ഒച്ചയനക്കമില്ലാതെ പൊട്ടിച്ചെറിഞ്ഞു. ഒറ്റയ്ക്ക് മെടഞ്ഞു കെട്ടിയ വേലികൾ ചിതലുകൾ തിന്നു തീർക്കാതിരിക്കാൻ മരുന്ന് തളിച്ച് ജന്മം മുഴുവൻ ഉറങ്ങാതെContinue Reading

മുളപൊട്ടിയ തോന്നലുകള്‍ പങ്കു വെക്കാനാവാതെ ഏകാന്തത നൂറുമേനി വിളഞ്ഞ മനസ്സുമായി മാതുവമ്മ പ്രാഞ്ചി പ്രാഞ്ചി നടന്നു. ഒരു രാത്രി- തുറന്നിട്ട ജനലിലൂടെ മാനമിറങ്ങി വന്ന ചന്ദ്രന്‍ ഉറക്കമറ്റു കിടന്ന മാതുവമ്മയുടെ ചെവിയില്‍ അടക്കം പറഞ്ഞതും അവര്‍ പായ വിട്ടെഴുന്നേറ്റു വാതില്‍ തുറന്നു പുറത്തിറങ്ങി, തിളങ്ങുന്ന ചന്ദന മുറ്റത്തൊരു കുഴി കുഴിച്ചു. നിലത്തു കാലുംനീട്ടിയിരുന്നു പറയാനുള്ളത്ര പറഞ്ഞും കരയാനുള്ളത്ര കരഞ്ഞും ചിരിക്കാനുള്ളത്ര ചിരിച്ചും മനസ്സൊഴിച്ച് കുഴി മണ്ണിട്ട്‌ മൂടി. അന്ന് നിലാവില്‍Continue Reading