കവിത (Page 68)

പ്രണയം കൊണ്ടോടിക്കയറി ശിഖ തുമ്പിലെത്തി പൊട്ടിത്തെറിച്ചു വേരുകളാൽ ഊറ്റിയെടുത്തോരാ വേദനയപ്പോൾ . ഹൃദയം മൊട്ടിട്ടു കുമ്പിട്ട് മണ്ണ് വാറ്റിയെടുത്തോരാ നിറവുമായ് കുലച്ചു പൂത്തുലഞ്ഞു മരമാകെ നിറയവേ ആകെ മഞ്ഞയായി പോയല്ലോ നീ കൊന്നപ്പൂവേ ..എന്ന് സൂര്യനപ്പോൾ മേലാകെ തുടുത്ത് ലജ്ജ കൊണ്ട് ഒരു കണ്ണു തുറന്നു മഞ്ഞു നീക്കി നോക്കവേ ആകെ ചോന്നു പോയല്ലോ ചെമ്പരത്തി…. എന്ന് ഒളിച്ചിരുന്നു മന്ത്രിക്കുന്നു ചെറു കാറ്റ് ജലമാകെ തണുപ്പേറ്റി ശാന്തമായ് ചേറു, ചെളി കളഞ്ഞുContinue Reading

അടച്ചിട്ട വാതിൽ​ ​പഴുതിലൂടെ അവളൊളിഞ്ഞ് നോക്കുന്നുണ്ട്​.​ വാതിൽ കുറ്റിയിടാൻ മനപ്പൂർവ്വം ഞാൻ മറന്നതാണ്​.​ അവൾ ഇന്നെങ്കിലും വരുമെന്നെനിക്കുറപ്പുണ്ടായിരുന്നു “ചെരുപ്പു ഊരണമെന്നില്ല ” ഗൗരവം വിടാതെ ഞാൻ പറഞ്ഞു “എവിടെയായിരുന്നു​ ​? എന്തേയിപ്പോളിങ്ങനെ തോന്നാൻ ?” അവൾ തല കുനിച്ചു പാവാടത്തുമ്പ് കൊണ്ട് നനഞ്ഞ കണ്ണ് തുടച്ചു. പിന്നെ ഓടി വന്ന് എന്നെ കെട്ടിപ്പുണർന്ന് പറഞ്ഞു. വരണമെന്നുണ്ടായിരുന്നു.. എന്നും കുളിച്ചൊരുങ്ങി റെയിൽവേ സ്‌റ്റേഷനിലെത്തുമ്പോൾ സൗമ്യയെ ഓർമ്മ വരും.. ബസ്സിന് പലപ്പോഴും നിർഭയയുടെContinue Reading

നിന്റെ മേൽവിലാസമെഴുതിയ കത്തു് നിന്നെത്തേടി യാത്രയായി മാറാല തൂങ്ങിയ കതകു പറഞ്ഞു “പോയല്ലോ, എങ്ങോട്ടാണെന്നും എപ്പൊ വരുമെന്നും പറഞ്ഞില്ല ” നിന്റെ ഇടത്താവളങ്ങളെ തേടി കത്തു വീണ്ടും യാത്ര തുടങ്ങി ഒന്നാം ഇടത്താവളം പറഞ്ഞു ” എന്റടുത്തു വന്നിട്ടൊത്തിരി നാളായി ” രണ്ടാം ഇടത്താവളം പറഞ്ഞത് ” വന്നാരുന്നു, ഒടനെപോകേം ചെയ്തു” മൂന്നാം ഇടത്താവളത്തിന്റെ കോലായിൽ കത്തു് വർത്താനം കേട്ടിത്തിരി നേരമിരുന്നു. “അയ്യോ, ഇന്നലെ വന്നെങ്കി കാണായിരുന്നു. കൊറേ ദെവസംContinue Reading

  ഏമ്പക്കം വിട്ട് സ്ഥലം കാലിയാക്കി ബ്രേക്ക്ഫാസ്റ്റ് അടുത്ത ബെല്ലിനുമുമ്പ്…. വെണ്ടക്കാത്തോരൻ, സാമ്പാറ്, , മോരു കറി, പാവക്കാ കൊണ്ടാട്ടം, അവിയൽ, കാബേജ്, പുതിയിനാച്ചമ്മന്തി, മോരുകറി, പപ്പടം, ഉപ്പിലിട്ടത്, പരിപ്പും ചീരയും ഒന്നിച്ചാക്കാം അതോ? പരിപ്പില്ലാതെ സാമ്പാറ് രുചി ഭംഗമാവുമോ വാകമത്സ്യത്തെ കറിയാക്കാം, പുളിയേതാണ് രുചികരം കൊടപ്പുളിയോ വാളനോ മാങ്ങയോ ഇരുമ്പാൻ പുളിയോ, മത്തിപ്പീരയും കൊള്ളാം. വറവൊന്നും നന്നല്ലെന്ന് എല്ലാരും പറയുന്നു, ഊൺമേശ മീശ പിരിക്കുമോ വേണ്ടെന്ന് വെച്ചാലും എണ്ണയിൽContinue Reading

ഒറ്റയടി കിട്ടിയ മട്ടിൽ ഞെട്ടി എഴുന്നേൽക്കും. കണ്ണ് തുറിച്ച് ഇരുട്ടിനെ ഒന്ന് കൂടി അരിച്ചെടുക്കും. പകലു കണ്ട കാഴ്ചകൾ പച്ച വെള്ളം പോലെ കൈ പിടിക്കും. എന്നും കവിതയിലേക്ക് കൂടെ കൂട്ടാൻ പറയുന്ന ഒമ്പത് കുമാരൻ സഖാവ് വേലായുധേട്ടൻ ബാർബർ നാണു പട്ടാളം ഗോപ വെടക്ക് കാർത്തു പേറ്റ്ച്ചി ദേവു. പഴയ വളരെ പഴയ ആൾക്കാർ എന്ന് കാലം അവരെ മുദ്ര കുത്തും. അവരെ പറ്റി പറയുന്നത് ബോറ് അവരെContinue Reading