കവിത (Page 66)

തിങ്കളാഴ്ച ഉച്ചയ്ക്കാണ് ബാക്ടീരിയ എന്നെ ആദ്യം കണ്ടത്….. പ്രതികരിക്കില്ലെന്നുറപ്പുള്ളതിനാലാവാം അവനന്ന് കുറെ ഊറി ചിരിച്ചു പ്രതികരണ ശേഷിയുള്ള ഫ്ളജല്ല വീശി മനസ്സിനകത്തേക്ക് അവനൂളിയിട്ടിറങ്ങി മനസ്സിന്റെ അകത്തളങ്ങളിൽ വരാന്തയിൽ, സ്വീകരണമുറിയിൽ ചലന രേണുക്കൾ വാരിയെറിഞ്ഞു…… ഉയർന്ന ഊഷ്മാവിനെ, തളരുമെൻ ആത്മാവിനെ മറന്ന് അവ പടർന്ന് പന്തലിച്ചു കോളനികൾ തീർത്തു…….. കഴുകൻ കണ്ണുകൾ ചുറ്റും കൾച്ചറുകൾ തീർക്കുന്നത് കണ്ടെങ്കിലും ഞാൻ കണ്ടില്ലെന്ന് നടിച്ചു ഹൃദയധമനികളെ ,സിരകളെ കാർന്നെടുത്തപ്പോഴും ഞാൻ ഉറങ്ങികൊണ്ടേയിരുന്നു….. ആന്റിബയോട്ടിക്കുകൾക്കതീതമായി ബാക്ടീരിയContinue Reading

  ഇളംപുല്ലിന്റെ തലപ്പത്ത് മഞ്ഞു തുള്ളിയില്‍ മഴവില്ല് വിരിയുന്നത് ആരാണ് കാണാറുള്ളത്? അത് സൂക്ഷ്മതയുള്ളവന്റെ കാഴ്ചയാണ്. മഞ്ഞുതുള്ളിയും പുല്‍ത്തലപ്പും അത് കാണുന്നുമില്ല. അവര്‍ അത് അനുഭവിക്കുകയല്ലേ? സൗഹൃദം സൂക്ഷ്മമാണ്‌. സൗഹൃദത്തിന്റെ ആഴങ്ങളില്‍ അതീവ നിശ്ചലതയുണ്ട്. നോക്കുമ്പോഴെല്ലാം നേര്‍ത്ത ഒരോളം പോലുമുണ്ടാക്കാതെ അതവിടെയുണ്ട്. എന്തിനു നോക്കണം? എപ്പോഴും നോക്കേണ്ടതില്ല. തണുപ്പിന്‍റെ മാസ്മരിക വലയം അതറിയിക്കുന്നുണ്ടല്ലോ. മറവുകളില്‍ വിടര്‍ന്നു നില്‍ക്കുന്ന പൂക്കള്‍ക്ക് ശ്വേതവര്‍ണ്ണമാണ്. ലളിതമായ ജീവിതത്തിന്റെ ഹരിതാഭയില്‍ അത് പാതിയടഞ്ഞ കണ്ണോടെ നിശബ്ദവുമാണ്.Continue Reading

പുഴയുടെ രുചിയെന്തെന്ന് സമുദ്രത്തോടുതന്നെ ചോദിക്കണം തനിയേയിരിക്കുമ്പോള്‍ താനേ പൊഴിയുന്ന കണ്ണീര്‍ക്കണത്തോടു തിരക്കേണ്ടിവരും അജ്ഞാത ദുഖങ്ങളുടെ രാസനാമങ്ങള്‍…. കൊടുങ്കാറ്റുകളുടെ നാടും വീടും ചെറു കാറ്റുകളോടു ചോദിച്ചാലവ പറഞ്ഞെന്നുവരും… ഓരോ പച്ചിലയിലുമുണ്ട് കൊടുങ്കാടുകളുടെ മേല്‍വിലാസങ്ങള്‍ ഓരോ മണല്‍ത്തരിയിലുമുണ്ടാവും മരുഭൂമിയുടെ ഇതുവരെ മറിച്ചുനോക്കാത്ത വെയില്‍ താളുകള്‍… ഓരോ നാഡീമിടിപ്പിലുമുണ്ട് മഹാവിസ്ഫോടനത്തിലെ അടങ്ങാത്തയലയൊലികള്‍… മാറോടണയ്ക്കുന്ന ഓരോ സ്നേഹത്തിലും കാണാം ഭൂഗുരുത്വ ബലരേഖകള്‍… പ്രപഞ്ചത്തിന്റ ഒറ്റ സ്പന്ദനത്തില്‍ത്തന്നെ നാം കോടിവട്ടം സ്പന്ദിക്കുന്നു അതിന്റെ ഒരു നിമിഷത്തില്‍നിന്നും ഒരായുസ്സുതന്നെContinue Reading

ഒരു കുഴിയാനയുടെ ജന്മമായ് കുഴിഞ്ഞ് കുഴിഞ്ഞ് പോകെ ഒരു രൂപാന്തരത്തെപ്പറ്റി ആലോചിച്ചു പോലുമില്ല ഒരു വാക്കിന്റെ ഹിമകണമുള്ളിൽ വീണപ്പോ ഴെന്തോ മുളയ്ക്കു ന്നു പരുപരുപ്പെല്ലാം അടർന്നു പോകുന്നു മൃദുത്വമാർന്നൊരു തഴുകൽ നേർത്ത ചിറകുകൾ പുതിയ ലോകത്തിൻ വിടർന്ന പാളികൾ, വിഭൂഷകൾ അനന്തമാകാശം സുഗന്ധിയാം തെന്നൽ മധുകണമുള്ളിൽ ഉറങ്ങും പൂവുകൾ വിളിക്കുന്നൂ മൂകം ഭാരമൊഴിയും പോൽ ദേഹമുയർന്നു പോയ് ലോകം പുതിയ ഭാവത്തിൽ കൊഴിഞ്ഞു വീഴുന്നു നിമിഷ പുഷ്പങ്ങൾ വിരിച്ചിട്ട വലയിൽContinue Reading

My angst with a truth-ridden world The fuming chimneys of facts The pervasive alacrity with which science hops Up and down along the sidewalks That they bled red with myths and stories Allegories and parables Of half truths and serendipity A street cobbled with legends Each one tainted, worn offContinue Reading