ഷങ്കാൾ ജി.ടി.

സ്വദേശം കോട്ടയം,
കേരള പൊതു ഭരണ വകുപ്പിൽ ജോലി.

പുഴയുടെ രുചിയെന്തെന്ന് സമുദ്രത്തോടുതന്നെ ചോദിക്കണം തനിയേയിരിക്കുമ്പോള്‍ താനേ പൊഴിയുന്ന കണ്ണീര്‍ക്കണത്തോടു തിരക്കേണ്ടിവരും അജ്ഞാത ദുഖങ്ങളുടെ രാസനാമങ്ങള്‍…. കൊടുങ്കാറ്റുകളുടെ നാടും വീടും ചെറു കാറ്റുകളോടു ചോദിച്ചാലവ പറഞ്ഞെന്നുവരും… ഓരോ പച്ചിലയിലുമുണ്ട് കൊടുങ്കാടുകളുടെ മേല്‍വിലാസങ്ങള്‍ ഓരോ മണല്‍ത്തരിയിലുമുണ്ടാവും മരുഭൂമിയുടെ ഇതുവരെ മറിച്ചുനോക്കാത്ത വെയില്‍ താളുകള്‍… ഓരോ നാഡീമിടിപ്പിലുമുണ്ട് മഹാവിസ്ഫോടനത്തിലെ അടങ്ങാത്തയലയൊലികള്‍… മാറോടണയ്ക്കുന്ന ഓരോ സ്നേഹത്തിലും കാണാം ഭൂഗുരുത്വ ബലരേഖകള്‍… പ്രപഞ്ചത്തിന്റ ഒറ്റ സ്പന്ദനത്തില്‍ത്തന്നെ നാം കോടിവട്ടം സ്പന്ദിക്കുന്നു അതിന്റെ ഒരു നിമിഷത്തില്‍നിന്നും ഒരായുസ്സുതന്നെContinue Reading

വേഗങ്ങളെപ്പോലും നിശ്ചലതയില്‍ പൊതിഞ്ഞു സൂക്ഷിക്കുന്ന യോഗവിദ്യ കറങ്ങുന്ന പ്രപഞ്ചഗോള- ങ്ങളില്‍നിന്നുംവേണം പഠിച്ചെടുക്കാന്‍. ഭ്രാന്തിന്റെ ആളുന്ന നഗ്നതയെ അതിന്റെ നാളശാഖികള്‍ കോതി, ഫലിതങ്ങളിലും ചിരികളിലും ഒതുക്കി നിര്‍ത്തുന്നതാണു ഭംഗി. വിക്ഷോഭങ്ങളെ സ്വന്തം പൂന്തോട്ടത്തില്‍ ചെറുകാറ്റുകളായും പാറുന്ന പൂമ്പാറ്റകളായും ഇണക്കി വളര്‍ത്തണം. നിന്നെയൊ …. ചെറിയ ചെറിയ ഓര്‍മ്മകളായും സ്വപ്നങ്ങളായും പിരിച്ച്, ചിത്രവര്ണ്ണ ബലൂണുകളായി എന്റെ ആകാശത്തിലേക്ക് പറത്തുന്നതാണ് എനിക്കേറ്റവുമിഷ്ടം. ഒരു രാത്രിയെ മുഴുവന്‍ നിദ്രയിലേക്കും കിനാവിന്റെ കൈവഴികളിലേക്കും വഴിതിരിച്ചുവിടുന്നതുപോലെ ചോദ്യമുനകൊണ്ടു മുറിയാതിരിക്കാന്‍Continue Reading

  എനിക്കെന്നെ പേടിയായിട്ടുമേല ബഹിരാകാകാശ- പേടകത്തെപ്പോലും വെല്ലുന്ന ഈ ഉടല്‍ കുന്ത്രാണ്ടം… ഗ്രഹിക്കാനാവാത്ത അതിന്‍റെ കോപ്പിലെ കോഡുകള്‍ തലങ്ങുംവിലങ്ങും എലിക്കാഷ്ടംപോലെ നൂറുനൂറു സര്‍ക്യൂട്ടുകള്‍.. പച്ചമാംസത്തില്‍ കുഴിച്ചിട്ട കേബിളുകള്‍.. അതില്‍ എടങ്ങേടിട്ടൊഴുകുന്ന വൈദ്യുതിലായനി.. ഉള്ളിത്തൊലിപോലുള്ള ഈ ചര്‍മ്മത്തിനുള്ളില്‍ ആയിരത്തൊന്നു ഭ്രാന്തുകളെ പൊതിഞ്ഞുപിടിച്ച് എന്റെ ഈ ഓടുന്നയുടല്‍ ചാടുന്നയുടല്‍ കല്ലുരുട്ടി മലയറുന്നയുടല്‍… എന്റെ നൃത്തം ചെയ്യുന്ന ഉടല്‍… അട്ടഹസിക്കുന്നയുടല്‍ പൊട്ടിപ്പൊട്ടി കരഞ്ഞുപൊട്ടുന്ന ഉടല്‍…. ഹൊ പേടിയാ…പേടിയാ…. നിമിഷത്തിനും ചുവന്ന അസ്തമയപ്പുവിനുമിടയില്‍ എന്നെ ഇങ്ങനെContinue Reading

  രാത്രി ഉണർന്നി- രിക്കുമ്പോള്‍ കേള്‍ക്കാം ഇരുട്ട് പെയ്യുന്നത്​,​ പക്ഷികളുറങ്ങുന്നത്​,​ ഭാരതം നാരികളെ കശാപ്പ് ചെയ്യുന്നത്…! മരത്തണലില്‍ ഇളവേല്‍ക്കുമ്പോള്‍ കേള്‍ക്കാം വേരുകള്‍ വെള്ളം കോരുന്നത്​,​ ഇലകള്‍ ആഹാരം പാകം ചെയ്യുന്നത്​,​ ജീവന്റെ പരസ്യവാചകമാകാന്‍ മരം എഴുതി- വായിക്കുന്ന സത്യവാങ്മൂലം…! നിന്നെ ഓർമ്മിക്കുമ്പോള്‍ കേള്‍ക്കാം പൂക്കള്‍​ ​ചിരിക്കുന്നത്​,​ മിന്നാമിന്നികള്‍​ ​കവിത മൂളുന്നത്​,​ മഴയും കാടും കാട്ടാറും ഉടമ്പടികളില്‍ മല്‍സരിച്ചൊപ്പു വയ്ക്കുന്നത്…! കവിതയെഴുതുമ്പോള്‍ കേള്‍ക്കാം കാലം കീറിപ്പറിയുന്നത്​,​ ഗ്രഹങ്ങള്‍ക്ക് ഭ്രാന്തുപിടിക്കുന്നത്​,​ ഭൂമി അപ്പൂപ്പന്താടിപോലെContinue Reading

  നിശബ്ദതക്കേ ശരിക്കും ഒച്ച വയ്ക്കാനറിയൂ ശബ്ദങ്ങള്‍ക്ക് ക്രമേണ നിശബ്ദമാകാനേ അറിയൂ. പ്രപഞ്ചത്തിലേക്കു് നോക്കിയാലറിയാം നിശബ്ദത എങ്ങനെയാണ് ഒച്ച വക്കുന്നതെന്ന്… ഒച്ച നിശബ്ദതയുടെ സംസാര ഭാഷയാണ്. കുറച്ചൊന്നു മാറി- നിന്നു നോക്കിയാല്‍ വലിയ വലിയ കോലാഹലങ്ങളും നിശബ്ദതയാണ്. ശബ്ദത്തെ തൊടുവാനായ് നാവുകള്‍ പൊങ്ങുന്നതും വളയുന്നതും കാണാം കൈകള്‍ ഉയരുന്നതും താഴുന്നതും രക്തം ചിന്തുന്നതും കാണാം. ഒന്നിനുമൊരു സാക്ഷ്യവും ഇല്ലെന്നു തോന്നും ഒന്നിനുമൊരു ശബ്ദമൊ അര്‍ത്ഥമൊ ഇല്ലെന്നു തോന്നും…​Continue Reading