കഥ (Page 4)

വൃദ്ധൻ്റെ വിറയാർന്ന വിരലുകൾ ദുർബലമായും, നരച്ച കണ്ണുകൾ ധൃതിപ്പെട്ടും പഴയരജിസ്റ്ററിലെ വരികൾക്കിടയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. ഒന്നുരണ്ടു രജിസ്റ്ററുകൾ കൂടി അയാൾക്ക് മുന്നിലെ മേശമേൽ ഇട്ട് പ്രീതി എന്നെ നോക്കി. ശബ്ദം കേട്ടു ഞെട്ടി തല പൊന്തിച്ച് അവളെയും എന്നെയും മാറിമാറിനോക്കുന്ന കണ്ണുകളിൽ ശൂന്യത നിറഞ്ഞു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ബുക്കുകളിൽ നിന്നുയർന്ന പൊടിപടലങ്ങൾ പ്രകാശത്തിൽ പാറിനടന്ന് വിചിത്രമായ രൂപങ്ങൾ സൃഷ്ടിച്ചു. അപ്പോൾ അയാളും രജിസ്റ്ററും ഏതോ പുരാതനകാലഘട്ടത്തിൽ നിന്നിറങ്ങി വന്നതുപോലെ കാണപ്പെട്ടു. വരContinue Reading

“ജീവിതത്തിന്റെ താളം തെറ്റാൻ ഒരു നിമിഷമോ, ഒരു സംഭവമോ അതോ ഒരു വ്യക്തിയോ മതി. ഒരു വാക്കായോ, ഒരു നോക്കായോ മാറ്റങ്ങൾ പെട്ടെന്നു വരാം…. ഓ, മിസ്റ്റർ മാത്യൂസ് നിങ്ങളായിരുന്നോ?”കോപാകുലനായി കാണപ്പെട്ട അന്റോണിയോ, വർഷങ്ങളിലൂടെ ആർജിച്ച തപ:ശക്തിയുള്ള, മുൻകോപിയായ ദുർവാസാവിനെപ്പോലെ വാതിൽ തുറന്നു. അയാൾ തന്നെ ശപിച്ചതായി മാത്യൂസിനു തോന്നി. ഒരു വെള്ളിടികൊണ്ടപോലെ തരിച്ചുപോയ അയാളെ നോക്കി അന്റോണിയോ തന്റെ നീണ്ട വെള്ളത്താടി ഒന്ന് തടവി. പിന്നീട് അയാളെ മെല്ലെContinue Reading

കർക്കിടകത്തിൽ കോരിച്ചൊരിയുന്ന മഴ.രാവിലെ പത്ത് മണിക്കാണ് ശവസംസ്കാരം.ഇന്നലെ രാത്രി നാട്ടിൽ നിന്നാണ് വിവരം അറിഞ്ഞത് —രാജലക്ഷ്മിയുടെ മകൻ ശ്രീകാന്ത് (30) വാഹനാപകടത്തിൽ മരിച്ചു. രാജലക്ഷ്മി — എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു.അഞ്ച് വർഷം മുമ്പ് തുടങ്ങിയ, അമ്പത് വർഷം മുമ്പത്തെ സ്കൂൾ കൂട്ടുകാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിൽ രാജിയെ ചേർക്കാൻ പലവട്ടം ശ്രമിച്ചു. വര: മധുസൂദനൻ അപ്പുറത്ത് “മോന്‍റെ കല്യാണം ആലോചിക്കണം” എന്നു പറഞ്ഞ് വിളിക്കാറുണ്ടായിരുന്നു. പിന്നീട് വിളികൾ കുറഞ്ഞു.ഒരു തവണContinue Reading

റിട്ടയേർഡ് ബ്രിഗേഡിയർ രാമചന്ദ്രൻ നായർ ഞങ്ങൾ കോളനിനിവാസികൾക്ക് പ്രിയപ്പെട്ട രമേട്ടനാണ്. രാമേട്ടൻ ഞങ്ങളുടെ ബോധമണ്ഡലത്തിലെ അമാനുഷിക വ്യക്തിത്വം തന്നെ. എന്നാൽ ഇന്ന് കോളനിനിവാസികളെ ദുഃഖത്തിലാഴ്ത്തി അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ഞങ്ങളുടെ വിശാലമായ ഹൗസിങ് കോളനിയുടെ ഗേറ്റ് കടന്നുവന്നുകൊണ്ടിരിക്കുകയാണ്.രാമേട്ടന്റെ വേർപാടിനെക്കുറിച്ച് അടക്കം പറഞ്ഞുകൊണ്ട് കോളനിനിവാസികൾ അതിരാവിലെ തന്നെ അദ്ദേഹത്തിന്റെ വീടിന്റെ ഗേറ്റിനു മുൻപിൽ കൂട്ടംകൂടി നിന്നു. വര : മധുസൂധനൻ അപ്പുറത്ത് കോളനി ഭരണസമിതിയിൽ അംഗങ്ങളായുള്ള ഞങ്ങൾ രാത്രി തന്നെContinue Reading

”ഇക്കാണിക്കുന്ന ഗോഷ്ടിയാണോ മോഹിനിയാട്ടവും ഭരതനാട്യവും, ” ദേവിക ധർമ്മരോഷം കൊണ്ടു.”ഇങ്ങനെ വികാരം കൊള്ളാതെ എന്റമ്മേ, ” മകൾ അമ്മയെ ചെറുതായൊന്നു ശാസിച്ചു, ” ആ പെൺകുട്ടികൾ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ, ” അവൾ തുടർന്നു. ഓ, അങ്ങനെയൊരു വശം ചിന്തിച്ചതേയില്ലല്ലോ എന്ന് ദേവികയ്ക്കു സ്വയം നാണക്കേടു തോന്നി. കുട്ടികൾ അവധിക്കു വന്നപ്പോൾ അവരുടെ നിർബന്ധത്തിനു വഴങ്ങി കോവളത്തെ നക്ഷത്ര റിസോർട്ടിൽ രണ്ടു ദിവസം തങ്ങുകയായിരുന്നു അവരെല്ലാവരും. രാത്രി ഭക്ഷണം കഴിക്കുമ്പോഴാണ്Continue Reading