കഥ (Page 3)

നേർക്കുനേർ കണ്ടിട്ടില്ലാത്ത ഒരു പ്രതിദ്വന്ദ്വിയുടെ മുമ്പിൽ നിൽക്കുമ്പോൾ പിടി കൂടാറുള്ള മന: ക്ഷോഭം അണക്കെട്ടിൽ നിൽക്കുമ്പോൾ മജോറി അനുഭവിച്ചു കൊണ്ടിരുന്നു.പിന്നിലെ പാറമടകളും അവയ്ക്കിടയിലെ പൂന്തോട്ടങ്ങളും ഒരു ശേഷക്രിയയുടെ ശോകച്ഛായ പരത്തി. എന്നെങ്കിലും ഒരിക്കൽ നിങ്ങൾ ഇവിടെ വരുമെന്ന് എനിക്കറിയാമായിരുന്നു , മര്യാദ ലംഘിക്കാതെ ജലാശയം പറഞ്ഞു. നീലപ്പടുതകൾ ഇളക്കി ജലാശയം പതുക്കെ ചിരിച്ചു. എല്ലാം വാരി വിഴുങ്ങി വയറുവീർത്ത ജലസംഭരണിക്ക് തുരിശു ലായനിയുടെ നിറമായിരുന്നു….സമുദ്രനിരപ്പിനു മീതെ 2500 അടി ഉയരത്തിൽContinue Reading

ഞാന്‍, നിവേദിത, എഴുതുന്നത് : പ്ലേറ്റിന് നടുവില്‍ രണ്ട് ചെറിയ പൂരി – അതിന് മേലെ സോസറില്‍ ചോറ് – ചുറ്റും അരിക് ചേര്‍ന്ന് എണ്ണക്കിണ്ണത്തിന്‍റെ വലുപ്പത്തിലുള്ള ചെറിയ കണ്ണാടിപ്പാത്രങ്ങളില്‍ കറികളും ഉപ്പിലിട്ടതും തൈരും പായസവും. വരിനിന്ന് ഞാനത് വാങ്ങിച്ചു. വലിയ ഹാളില്‍ നിരത്തിയിട്ടിരുന്ന വൃത്താകൃതിയിലുള്ള മേശകള്‍ക്ക് ചുറ്റും നടന്ന് കൂട്ടുകാര്‍ ഒഴിവുള്ള ഇരിപ്പിടങ്ങള്‍ കണ്ടെത്തുന്നുണ്ടായിരുന്നു. പ്ലേറ്റില്‍ നിന്ന് ഒന്നും ചിതറി വീഴാതിരിക്കാന്‍ ശ്രദ്ധിച്ച് പതുക്കെയാണ് അവരുടെ നടപ്പ്. പ്ലേറ്റ്Continue Reading

“മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഒരു രാവിലെയാണ് നിങ്ങളെ ഞാനാദ്യം കാണുന്നത്.” ഷെര്‍ലക് ഹോംസ് പറഞ്ഞു. “ഞങ്ങളുടെ ഈ ഒഴിവുസമയവീടിന്‍റെ നമ്പറില്‍ വന്നുവീണ നിങ്ങളുടെ നോട്ടം ആവശ്യത്തിലധികം നേരം അതില്‍ തങ്ങിനിന്നു എന്നെനിക്ക് തോന്നി. അടുത്ത ദിവസവും ഏറെക്കുറെ അതേ സമയത്ത് നിങ്ങള്‍ ഈ വഴി നടന്നുവന്നു. അന്നും ഈ നമ്പർ നിങ്ങളെ ആകര്‍ഷിച്ചതായി – സന്തോഷിപ്പിച്ചതായി – കണ്ടു. അതുമായി എന്തോ ചങ്ങാത്തമുണ്ടായിരുന്നത് പോലെ !. അന്നുമുതലാണ് മറുനാടന്‍ സന്ദര്‍ശകന്‍Continue Reading

“സാർ, ചായയോ അതോ കാപ്പിയോ?”വസന്ത പിടിച്ച കോഴിയെപ്പോലെ തല താഴ്ത്തി ഉറങ്ങുകയായിരുന്ന ഞാൻ പെട്ടെന്ന് തല ഉയർത്തി ഒന്ന് പിറകോട്ടിരുന്നു, എന്നിട്ട് കടും നീല ഫ്രോക്കിട്ട ആ സുന്ദരിയെ നോക്കി ചമ്മലോടെ ഒന്ന് ചിരിച്ചു.“കാപ്പി മതി.” ഞാൻ വലത്തേ കൈകൊണ്ട് ചുണ്ടുകൾ തുടച്ചു, ഉറക്കത്തിൽ ഉമിനീർ എങ്ങാനും ഒലിച്ചിറങ്ങിയിരുന്നോ എന്ന് ഉറപ്പ് വരുത്തി. ഇല്ല, ഒന്നുമില്ല.സീൻ ഓക്കെയാണ്. അപ്പോഴേക്കും അവൾ ഒരു കപ്പിൽ ചൂടുവെള്ളവും പിന്നെ കാപ്പിയും ക്രീമും പഞ്ചസാരയുംContinue Reading

ഹേമകൂടം!തൂമഞ്ഞു പുതച്ചുകുളിർന്ന താഴ്‌വാരം!അങ്ങോളമിങ്ങോളംനീഹാരമുത്തണിഞ്ഞ പ്രിമുലമലരുകളുടെ എത്തിനോട്ടം!കാട്ടുറോസാപ്പൂക്കളുടെ വശ്യമാദകസൗഗന്ധം!മഞ്ഞണിഞ്ഞ നാരീലതകളുടെ കുതൂഹലചാഞ്ചാട്ടം!മൂടൽമഞ്ഞിലും നിലാവലയിലുംപെട്ട നിഹ്നുതാംഗിയെപ്പോലെ രാത്രി! നനുത്ത ഹിമയവനിക നീക്കി, വസന്തപൗർണ്ണമിയുടെ നീലിമയിൽ ആകാശത്തുനിന്നൊരാൾ എത്തിനോക്കി!പൊടുന്നനെ… ചന്ദ്രപീഡൻ്റെ ഓർമ്മകൾ, കാദംബരീദേവിയെ തരളിതയാക്കി!നിമ്നോന്നതയായ ജീവനുള്ളൊരു ചാരുശില്പം,അന്നേരമൊരു കവിതയായി പൂത്തുലയുകയായിരുന്നു! മാനത്തു തെളിഞ്ഞത് ചന്ദ്രനല്ല; ചന്ദ്രപീഡനാണെന്നും അദ്ദേഹം പതുക്കനെ താഴേക്കിറങ്ങി തൻ്റെ ചാരെവരുകയാണെന്നും കാദംബരിക്കുതോന്നി.നിറയെ മൊട്ടിട്ടൊരു പൂമരംപോലെ അവളൊന്നുരോമാഞ്ചം കൊണ്ടു..ലജ്ജാവിവശയായി സഹചരിയെ വിളിച്ചു..“മഹാ…”ശുഭ്രവസ്ത്രമണിഞ്ഞൊരു സന്യാസിനിയെപ്പോലെ മഹാശ്വേതാദേവി മന്ദം നടന്നു സഖിക്കരികിലെത്തി.നിശ്ചയമായും തൻ്റെ പ്രണയിതാവിന്നുവരുമെന്നും അത്താഴത്തിനായിContinue Reading