കഥ (Page 31)

‘സൗവലി…’ദാസിയുടെ കൊട്ടാരവാതിൽക്കൽ നിന്നും അതിഥിയുടെ ശബ്ദമുയർന്നു.. ഗാന്ധാരിയുടെ പ്രിയപ്പെട്ട ദാസിയെ ‘സൗവലി’ എന്ന പേരുചൊല്ലി വിളിക്കുന്ന ഒരേയൊരാൾ അദ്ദേഹമാണ്, ഗാന്ധാരനരേശൻ ശകുനി. രാജകുമാരി ഗാന്ധാരിയോടൊപ്പം ഹസ്തിനപുരം കൊട്ടാരത്തിൽ എത്തിയനാൾ മുതൽ ‘സുഖദ’യാണ്. ദാസികൾക്ക് പേരിടുവാൻ മിടുക്കരായവർ തിരഞ്ഞെടുത്ത പേര് അന്വർത്ഥമാക്കി തന്നത് ധൃതരാഷ്ട്ര മഹാരാജാവും. സൗബലകുമാരൻ ഹസ്തിനപുരത്ത് എത്തിയ നാൾ മുതൽ പുരുഷപുരത്തെ ദാസിപ്പെണ്ണിന്റെ പേര് സൗവലിയാണെന്ന് ഓർമ്മിപ്പിക്കുന്നുണ്ട്. എല്ലാപേരോടും തിരുത്തി വിളിക്കുവാൻ പറയണമെന്നുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ പോലും അതിന്Continue Reading

ഈയിടെയായി പതിവുള്ളതാണ് സായാഹ്‌ന നടത്തം. വീട്ടിൽ നിന്ന് കല്ലേക്കുളങ്ങര ദേവീക്ഷേത്രത്തിന്റെ പിന്നിലുള്ള കുളം വരെ, പിന്നെ തിരിച്ച്‌ വീട്ടിലേക്കും. എല്ലാം കൂടി ഒരു രണ്ടര കിലോ മീറ്റർ ദൂരം. കയ്യിൽ നടത്തത്തിന്റെ ദൂരവും സമയവും വേഗതയും കാണിക്കുന്ന വാച്ചും കെട്ടും .വാച്ചിന്റെ പുതുമയിൽ തുടങ്ങിയ നടത്തം ഒഴിച്ച് കൂടാനാവാത്ത ദിനചര്യയായി മാറിയിരിക്കുന്നു അന്നു മേഘാവൃതമായിരുന്നു. അങ്ങു ദൂരെ അറബിക്കടലിൽ ഗുലാബിന്റെ വിളയാട്ടങ്ങൾ ഇവിടെ മഴ മേഘങ്ങളായി. നല്ല തണുത്ത കാറ്റിൽContinue Reading

‘തേരാളിയായ സത്യസേനന്റെ സഹോദരി വൃഷാലിയെ അംഗരാജാവായ കർണ്ണൻ പാണിഗ്രഹണം ചെയ്യുന്നു.യുവരാജാവിന്റെ താത്പര്യപ്രകാരം രാജകീയപ്രൗഡിയിലാണ് വിവാഹ ചടങ്ങുകൾ നടത്തപ്പെടുന്നത്.’ ശുഭകർമ്മങ്ങളിൽ പങ്കെടുക്കുവാൻ താത്പര്യം കാണിക്കാത്ത ഗാന്ധാരനരേശൻ വിവാഹവേദിയിൽ പ്രത്യക്ഷപ്പെട്ടതിന്റെ ആശ്ചര്യത്താൽ സ്വീകരിച്ചിരുത്തുവാനായി സുയോധനൻ തന്നെ നേരിട്ടെത്തി. അഗ്നിയെ പ്രദക്ഷിണം ചെയ്ത വധുവരന്മാർ പ്രാർത്ഥനയോടെ എല്ലാപേരുടെയും അനുഗ്രഹം തേടി. ഇതിനിടയിൽ അപ്രതീക്ഷിതമായാണ് വൃഷാലി ഗാന്ധാരപതിയുടെ പാദങ്ങളിൽ നമസ്കരിക്കാനെത്തിയത്. ആദ്യമുണ്ടായ പതർച്ചക്കിടയിൽ വധുവിനെ നെറുകയിൽ കൈകൾ ചേർത്തനുഗ്രഹിക്കവേ വിരലുകൾക്കിടയിൽ നിന്നും പകിടകൾ മാറ്റുവാൻ മറന്നുപോയി.Continue Reading

“നിങ്ങളിതെന്ത് ഭാവിച്ചാണ് കുട്ടികളെ, അതൊക്കെ പഴംകഥയല്ലേ!!! നേരംപോക്കിനാരോ പടച്ചുണ്ടാക്കിയ കഥ…” അമ്മമാരുടെ വാക്കുകൾ ചെറുമുയലുകൾക്കത്ര പിടിച്ചില്ല. ” കഥയായാലും കാര്യമായാലും, ആമകളോട് ഓടിത്തോറ്റ മിത്തും പേറിയെത്രനാളിങ്ങനെ ജീവിക്കും?! ” അവർ കൂട്ടത്തോടെ ബഹളംവെച്ചു. ” നിങ്ങളിതേത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. യുക്തിയുള്ള ആരെങ്കിലും ഈ കെട്ടുകഥയൊക്കെ വിശ്വസിക്കുമോ..!!” മുതിർന്നവർ വീണ്ടും പറഞ്ഞുനോക്കി. ” ആ കടുവയും പുലിയും കുരുനരിയും ഒക്കെ കളിയാക്കുന്നു. ഞങ്ങൾക്കിനിയീ നാണക്കേട് സഹിക്കാൻ വയ്യ…” യുവാക്കളുടെ പരിദേവനം.” വീണ്ടുമൊരോട്ടContinue Reading

നീളം കുറഞ്ഞ കറുത്ത് തടിച്ച മനുഷ്യന്‍. വയസ്സ് എഴുപതിനോടടുത്തായി. കുപ്പായമിടാറില്ല. പണിമുണ്ടുടുത്ത് ചെറിയ തോര്‍ത്ത് ചുമലിലിടും. കവുങ്ങിന്‍ പാള കൊണ്ടുണ്ടാക്കിയ വള്ളി പണി മുണ്ടിന് മേലെയായി അരക്കു ചുറ്റും കെട്ടും . ഇരുമ്പില്‍ തീര്‍ത്ത ഒരു കൊളുത്ത് പിറക് വശത്തായി വള്ളിയില്‍ ഉറപ്പിച്ചു വെക്കും. നല്ല മൂര്‍ച്ചയുള്ള വാക്കത്തി കൊളുത്തില്‍ തൂക്കിയിടും. വീട്ടിലെത്തിയാല്‍ മാത്രമെ കൊളുത്തില്‍ നിന്നും കത്തി എടുത്തു മാറ്റാറുള്ളു! മന്ത്രവാദം, കൂടോത്രം, ഒടി വെക്കല്‍, മാരണം തുടങ്ങിയവയില്‍Continue Reading