കഥ (Page 32)

“വർക്കിങ് ഫ്രം ഹോം തുടങ്ങി, ഇന്ന് ഒരു വർഷം തികയുന്നു.” പിന്നിലെ ചെറിയ ബാൽക്കണിയിൽ കമ്പിവലയിൽ ചാരിനിൽക്കുകയായിരുന്നു, ഹേമന്ത്. അടുക്കള നിലത്തിന് കുറുകെ അറ്റം വരെയും ചുമരിലേയ്ക്ക് ഏന്തിയും അയാളുടെ മെലിഞ്ഞ നിഴൽ നീണ്ടു. ആരതിയുടെ പ്രതികരണം ഒരു മൂളലിലൊതുങ്ങി. ഇളവെയിൽ അടുക്കളച്ചുവരിൽ വീഴുന്ന അപൂർവ ദിവസങ്ങളാണ്…. കോഫിമേക്കറിൽ നിന്ന് ഡിക്കോക് ഷൻ പാത്രത്തിലേയ്ക്ക് പകരവേ അവൾ മനസ്സിൽ പറഞ്ഞു: വെളിച്ചത്തിൻറെ ആ പാളിയിൽ എൻറെയായാലും നിഴൽ വീഴുന്നത് എനിക്കിഷ്ടമല്ല.Continue Reading

‘സുയോധനപുത്രി ലക്ഷ്മണകുമാരിയെ തിരിച്ചറിഞ്ഞിട്ടാകണം ബലകൻ പ്രവേശനകവാടത്തിൽ നിന്നും ഒഴിഞ്ഞു നിന്നത്. ശകുനിയുടെ ദൗഹിത്രിയെ തടയുവാൻ മാത്രം വിഡ്ഢിയല്ല അംഗരക്ഷകൻ. ശിബിരത്തിന്റെ നടുവിലായി കിടന്നിരുന്ന മഞ്ചത്തിൽ നിവർത്തിയിട്ടിരിക്കുന്ന മഞ്ഞ പട്ടുവസ്ത്രത്തിലും, അതിനുള്ളിൽ ശാന്തമായിരിക്കുന്ന പകിടകളിലുമാണ് കണ്ണുകൾ ചെന്നെത്തിയത്. ഗാന്ധാരനരേശന്റെ കൈകൾക്കുള്ളിൽ മാത്രം കണ്ടിരുന്ന പകിടകൾ സ്വതന്ത്രമായിരിക്കുന്ന കാഴ്ചയിൽ അഭിരമിക്കുവാൻ മനസ്സിനാകുന്നില്ല. മരണം മണക്കുന്ന ശിബിരത്തിനുള്ളിൽ ചിതറിക്കിടക്കുന്ന ആയുധങ്ങൾക്കിടയിലായി മുത്തച്ഛൻ നിൽക്കുന്നു. ജാലകത്തിലൂടെ യുദ്ധഭൂമി നോക്കി നിൽക്കുന്ന അദ്ദേഹത്തിന്റെ മുഖത്തേക്ക് തിരശീലകൾ പരന്നൊഴുകിContinue Reading

‘പഞ്ചശീൽ രാജകുമാരി അർഷി ഉദ്യാനമധ്യത്തിലൂടെ ചിന്താമഗ്നയായി ഉലാത്തുന്നത് ദാസിമാർ കാണുന്നുണ്ടാകും’. അവർക്കാർക്കും പ്രവേശനമില്ലാത്ത അറയിൽ നിന്നും തന്നെയും പുറത്താക്കിയെന്ന് അറിയാതിരിക്കട്ടെ. അറിഞ്ഞാൽ ഇനി കളിയാക്കലുകളും സഹിക്കണം. കണ്മുൻപിൽ കാണുന്നതാണോ, കേട്ടറിവാണോ സത്യമെന്നറിയാതെ മനസ്സാകെ കുഴഞ്ഞു മറിയുകയാണ്. ആർദ്രഹൃദയനായ സൗബലകുമാരനെ കുറിച്ച് ഗുപ്തചരന്മാർ പറഞ്ഞതെല്ലാം കളവാണോ? ചമത്കാരങ്ങൾ ചാർത്തി കാവ്യങ്ങൾ രചിക്കുന്ന, മനോഹരമായ ശബ്ദത്തിൽ ഗാനങ്ങൾ ആലപിക്കുന്ന ഗാന്ധാര രാജകുമാരൻ തന്നെയാണോ കൊട്ടാരത്തിൽ എത്തിയിരിക്കുന്നത്! തക്ഷശിലയിൽ നിന്നും യുവരാജാവ് പുറപ്പെട്ടുവെന്ന് കേട്ടപ്പോൾContinue Reading

“രാജീവ്, നീ കഴുകന്മാരെ അടുത്ത് നിന്ന് കണ്ടിട്ടുണ്ടോ?” അപ്രതീക്ഷിതമായിരുന്നു അവളുടെ ചോദ്യം. അവൾ അബെന, എത്യോപ്യകാരി. ദുബൈയിൽ രാജീവിന്റെ സഹപ്രവർത്തക. സാധാരണ ഓഫീസിൽ എത്തുമ്പോൾ അബെനയുടെ പുഞ്ചിരി തൂകുന്ന മുഖവും “Good Morning” പറയലുമാണ് രാജീവിനെ എതിരേൽക്കാറ്. ഇന്ന് പക്ഷെ അബെനയുടെ “Good Morning”ൽ പതിവ് പ്രസരിപ്പ് കണ്ടില്ല; കൂടാതെ “കഴുകന്മാരെ കണ്ടിട്ടുണ്ടോ” എന്ന വിചിത്രമായ ചോദ്യവും! മുംബൈയിൽ താമസിക്കുന്ന കാലത്ത് സുഹൃത്തുമൊന്നിച്ച് മലബാർ ഹിൽ എന്ന സ്ഥലത്ത് പോയതുംContinue Reading

മണ്ണാങ്കട്ടയും കരിയിലയും വീണ്ടും യാത്രയ്ക്കൊരുങ്ങി. ഇത്തവണ കാശിയും അജ്മീറും വേളാങ്കണ്ണിയുമൊന്നുമല്ല, നല്ല കിടിലൻ ഗോവട്രിപ്പ്.യാത്ര തുടങ്ങി, ഏറെ വൈകാതെ കാറ്റെത്തി.തനിയ്ക്ക് മേൽ ഭാരമായമർന്ന ചങ്ങാതിയെ കരിയില തടഞ്ഞു – ” എനിക്കൊന്ന് പറക്കണം കൂട്ടുകാരാ… മേഘങ്ങളെ തൊടണം, മഴവില്ലിൽ ഊഞ്ഞാലാടണം, അനന്തവിഹായസിൽ ഒരു പൊട്ടുപോലെ നിന്നിട്ട് വീണ്ടും ഞെട്ടറ്റ് ഭൂമിയിൽ പതിക്കണം”അതുകേട്ടുവന്ന കാറ്റവളെ കോരിയെടുത്ത് കൊണ്ടുപോയി. പിന്നാലെ മഴയെത്തി. ആദ്യതുള്ളി പൊട്ടിവീഴവേ, കരിയില വിളിച്ചുപറഞ്ഞു ” നിനക്ക് കുടയാകാൻ ഞാനിതാContinue Reading