കഥ (Page 30)

കുറച്ച് വർഷങ്ങൾക്ക് മുന്നെ ഒരു പൂരത്തിന്റെ അന്നായിരുന്നു ദിൽജിത്തി​ൻറെ ​ മരണം. പൂരം എന്ന് കേൾക്കുമ്പോൾ മലയാളിയുടെ മനസിലൂടെ കടന്ന് പോകാനിടയുള്ള തൃശ്ശൂർ ജില്ലയിലാണ് ദിൽജിത്തിന്റെ നാട്. ഗുരുവായൂർ- എറണാകുളം പടിഞ്ഞാറൻ ഹൈവേ കടന്ന് പോകുന്നത് ദിർജിത്തി​ൻറെ ​ ഗ്രാമത്തിലൂടെയാണ്. ഈ ഹൈവേയുടെ പടിഞ്ഞാറ് വശത്തുള്ള ഭഗവതി ക്ഷേത്രത്തിലെ പൂരത്തി​ൻറെ ​ അന്നാണ് അവൻ മരണപ്പെടുന്നത്. മരണപ്പെട്ടു എന്നല്ല, കൊല്ലപ്പെട്ടു എന്നാണ് പറയേണ്ടത്. ആ തവണത്തെ പൂരം അവനും അവന്റെContinue Reading

വിശുദ്ധവാരത്തിന്റെ രണ്ടാം നാളായിരുന്നു. വായു ഊഷ്മളമായിരുന്നു, ആകാശം നീലിച്ചതായിരുന്നു, സൂര്യൻ ഉന്നതവും ഊഷ്മളവും ദീപ്തവുമായിരുന്നു; എന്നാൽ എന്റെ ഹൃദയമാകെ വിഷണ്ണമായിരുന്നു. ജയിൽ ബാരക്കുകൾക്കു പിന്നിലൂടെ ലക്ഷ്യമില്ലാതെ ഞാൻ അലഞ്ഞുനടന്നു. കനത്തിൽ കെട്ടിയ വേലിയുടെ തടിച്ച കുറ്റികളിൽ തുറിച്ചുനോക്കിയിരുന്നെങ്കിലും അവയുടെ എണ്ണമെടുക്കുന്നത് എന്റെയൊരു ശീലമായിരുന്നെങ്കിലും അന്ന് അതിനുപോലും എനിക്കു മനസ്സുവന്നില്ല. തടവറയ്ക്കുള്ളിലെ ‘അവധിക്കാല’ത്തിന്റെ രണ്ടാം നാളായിരുന്നു അന്ന്; തടവുകാരെ അന്ന് പണി ചെയ്യാൻ കൊണ്ടുപോയിരുന്നില്ല; പലരും കുടിച്ചു ബോധം കെട്ടു കിടക്കുകയായിരുന്നു,Continue Reading

കാർത്തിക മാസത്തിലെ വെളുത്ത ത്രയോദശി; അങ്ങനെ സമയം കുറിയ്ക്കപ്പെട്ടു. കൗരവരിൽ മൂത്തവനായ സുയോധനന്റെ ആവശ്യപ്രകാരം പാണ്ഡവരിൽ ഇളയവനായ സഹദേവൻ കുരുക്ഷേത്രയുദ്ധം തുടങ്ങുവാനുള്ള സമയം കുറിച്ചിരിക്കുന്നു. സർവ്വനാശത്തിന്റെ ഞാണൊലി മുഴങ്ങും മുൻപ് ദൃഷദ്വതിയും സരസ്വതിയും ഒഴുകുന്ന മണ്ണൊന്ന് കാണണം. ഗാന്ധാരത്തിലേക്ക് ദൂത് അയച്ചിട്ടുണ്ട്, വൈഹിന്ദിലെ സ്ത്രീകളുടെ കണ്ണുനീരണിഞ്ഞ കാത്തിരിപ്പിന് വിരാമമാകുന്നു. പടനിലം ഒരുങ്ങിക്കഴിഞ്ഞു, യഥാവിധി പൂജകളും ബലികളും നടക്കുന്നു. പതിനൊന്ന് അക്ഷൗഹിണികളുടെ നായകനായി ഭീഷ്മർ ചുമതലയേറ്റു കഴിഞ്ഞു. ശിബിരത്തിൽ ഉലൂകനും ബലകനുംContinue Reading

സ്മൈലികളും ഇമോജികളും കൊണ്ടലങ്കരിച്ച ഒരു ജന്മദിനാശംസ…അവന്റെ വകയാണ്. ദേഷ്യവും സങ്കടവും തോന്നി. എന്റെ ജന്മദിനം അവൻ മറന്നിരിക്കുന്നു. ഫേസ്ബുക്കിൽ തെറ്റായി കൊടുത്തിരുന്ന ദിവസം നോക്കി ആശംസയയച്ചിരിക്കുന്നു – കാമുകനാണത്രെ!!രണ്ടുപറഞ്ഞിട്ടുതന്നെകാര്യം. ലാപ്പ്ടോപ്പ് ഓഫ് ചെയ്തിട്ട് ഫോൺ എടുത്തു – അത് സ്വിച്ച്ഓഫ് !! ദേഷ്യം വർദ്ധിച്ചു.അമ്മയുടെ ഫോൺ അടിച്ചുമാറ്റി, മുകൾനിലയിലേയ്ക്ക് കയറി. അവന്റെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി – 828124… 24 ആണോ 42 ആണോ?!ഒരുനിമിഷം ആലോചിച്ചു – 24Continue Reading

ഇരുൾ മൂടിയ ഇടനാഴികൾ താണ്ടി മുന്നോട്ട് തന്നെ നടന്നു, അർദ്ധരാത്രിയിൽ ശിബിരം വിട്ടിറങ്ങിയ ശകുനി കൊട്ടാരത്തിനുള്ളിൽ പ്രവേശിച്ചത് കാവൽഭടന്മാർ അറിഞ്ഞിട്ടില്ല. ആളും ആരവവും ഒഴിഞ്ഞ ഹസ്തിനപുരം കൊട്ടാരം നിശ്ശബ്ദതയിലാണ്ടിരിക്കുന്നു.കാതോർത്താൽ കേൾക്കുന്നത് അന്തഃപുരങ്ങളിലെ അടക്കിയ തേങ്ങലുകൾ മാത്രം. ഭാഗിനേയിയുടെ ദൂതുമായി ശിബിരത്തിലെത്തിയ കാവൽക്കാരൻ സുശളകുമാരിയ്ക്ക് നേരിൽ കാണണമെന്ന് മാത്രമാണ് അറിയിച്ചത്. രാജസഭയിൽ കുമാരി കാത്തിരിക്കുകയാണ്. അന്തഃപുരത്തിൽ തേങ്ങലുകളടക്കി തളർന്നു കിടക്കുകയാവുമെന്ന് കരുതിയ കുമാരി സഭയിൽ വന്നിരിക്കുവാൻ കാരണമെന്താകും? രാജമാതാവ് സുധർമ്മയുടെ രൂപവുംContinue Reading